” ഫ്രണ്ട്‌സ് തമ്മിൽ ഇങ്ങനെ ഒക്കെ ചെയ്യുമോ? പാവം അവളുടെ ഭർത്താവ് എന്ത് വൃത്തികെട്ടവനാ ഞാൻ ഇത്ര നാളും ഒരു ബെസ്റ്റ് ഫ്രണ്ടിനെ പോലെ കണ്ട രാഗേഷ് ” അങ്ങനെ ഒരുപാട് ചിന്തകൾ ജാൻസിയുടെ മനസ്സിലൂടെ കടന്ന് പോയി. അങ്ങെനെ ക്ലാസ്സ് കഴിഞ്ഞു ബ്രേക്ക് കിട്ടുമ്പോഴൊക്കെ പതിവ് പോലെ മാത്യുവും ജാൻസിയും പരസ്പരം കണ്ണുകൾ കൊണ്ട് ഹൃദയം കൈമാറി അപ്പോഴെല്ലാം ജാൻസിയുടെ മനസ്സിൽ രാഗേഷും റീമയും ആയിരുന്നു. നല്ല ഫ്രണ്ട് എന്ന് പറഞ്ഞാണ് റീമയെ ജാൻസിക്ക് രാഗേഷ് പരിചയപ്പെടുത്തി കൊടുത്തത്.
ഉച്ചക്ക് പതിവ് പോലെ രാഗേഷ് സംസാരിക്കാൻ വന്നപ്പോൾ ജാൻസി താല്പര്യം ഇല്ല എന്ന് പറഞ്ഞു ക്ലാസ്സിലേക്ക് പോയി പിന്നെ പുറത്ത് ഇറങ്ങിയില്ല അപ്പോഴെല്ലാം രാഗേഷ് അവളെ കാത്തു പുറത്ത് നിന്നു അത് കണ്ടപ്പോൾ ജാൻസിക്ക് ചെറുതായിട്ട് പാവം തോന്നി പക്ഷെ അവൾ പുറത്തിറങ്ങിയില്ല. വീണ്ടും ക്ലാസ്സിൽ ഇരുന്ന് ജാൻസി രാഗേഷിന്റെയും റീമയുടെയും കാര്യം തന്നെ ഓർത്തു പക്ഷെ ഇത്തവണ ജാൻസിക്ക് നേരത്തെ ഉണ്ടായ ആ ദേഷ്യം ഉണ്ടായില്ല. അവളോട് അങ്ങനെ ആണെങ്കിലും എന്നോട് രാഗേഷ് മോശമായി പെരുമാറിയിട്ടില്ലല്ലോ പിന്നെ ആ ബന്ധം സാഹചര്യം കൊണ്ട് ആവും സാരമില്ല എന്ന് അവൾ വിചാരിച്ചു. അന്ന് ക്ലാസ്സ് കഴിഞ്ഞ് അവൾ പുറത്തിറങ്ങി രാഗേഷും മാത്യുവും അവിടെ വെളിയിൽ നിൽക്കുന്നുണ്ടായിരുന്നു.
ജാൻസി അവരെ രണ്ടുപേരെയും നോക്കി ഒരു വളിഞ്ഞ ചിരി ചിരിച്ചു മാത്യുവിന്റെ അടുത്തോട്ടു നടന്നു അവന്റെ കൈ പിടിച്ചു നടന്നു ” ഇന്ന് എനിക്ക് തീരെ വയ്യ മത്തായിച്ച എന്നെ വീട്ടിൽ കൊണ്ട് പോയി വിടാമോ? ” ജാൻസി ചോദിച്ചു ” എടി രാഗേഷ് ഇല്ലേ എനിക്ക് നാട്ടിൽ കുറച്ചു പരിപാടി ഉണ്ട് അതാ ” ആ മറുപടി കേട്ട് ജാൻസിക്ക് തരിച്ചു കയറി. ”
ഇവൻ ആണോ എന്റെ കാമുകൻ അതോ നീ ആണോ ” ജാൻസി ഉച്ചത്തിൽ ചോദിച്ചു അത് കേട്ട് മാത്യു അമ്പരന്നു രാഗേഷ് അപ്പോഴും ഒന്നും മിണ്ടാതെ നിന്നു ” എടാ ഞാൻ ഇവളെ ആക്കിക്കോളാം നീ വിട്ടോ എന്തോ വിഷമം ഉണ്ട് ഞാൻ ഒന്ന് ശരിയാക്കട്ടെ ” എന്ന് രാഗേഷിനോട് പറഞ്ഞു ജാൻസിയും മാത്യുവും ബൈക്കിൽ കയറി പോയി. ജാൻസി എത്തുന്നത് വരെ ഒന്നും മിണ്ടിയില്ല. നാളെ കാണാം എന്ന് മാത്രം പറഞ്ഞു അവൾ മാത്യുവിനെ തിരിച്ചയച്ചു അന്ന് മുഴുവൻ അവൾ രാഗേഷിനെ പറ്റി ആണ് ആലോചിച്ചത് അവന് വിഷമം ആയിക്കാനും ഇത്രക്ക് വേണ്ടിയിരുന്നില്ല എന്ന് അവൾക്ക് തോന്നി. അവൾ രാഗേഷിനെ ഒന്ന് വിളിച്ചു നോക്കി പക്ഷെ രാഗേഷ് ഫോൺ എടുത്തില്ല വീണ്ടും വിളിച്ചപ്പോ അവൻ എടുത്തു ” എന്ത് വേണം?” അവൻ ഇത്തിരി ദേഷ്യത്തോടെ ചോദിച്ചു “