പ്രതിവിധി [Dark Knight]

Posted by

പ്രതിവിധി

Prathividhi | Author : Dark Knight


ആദ്യ കഥയാണ്. തെറ്റുകുറ്റങ്ങൾ ക്ഷെമിക്കുക.


“ഇനിയെന്ത് ചെയ്യും. ഈ ഫോട്ടോസ്റ്റാറ്റ് കട വച്ചു എത്ര കാലം മുന്നോട്ട് പോകും? ഇത്ര നാളും ഇതിലാണ് ഓടിയത്. മകൾ ആണെങ്കിൽ ഒരു പുതിയ കമ്പനി തുടങ്ങിയത് പച്ച പിടിച്ചിട്ടില്ല. അതൊന്ന് വിജയമായെങ്കിൽ പ്രശ്നങ്ങൾ എല്ലാം തീർന്നേനെ. ദൈവമേ എന്തെങ്കിലും വഴി കാട്ടണെ. എന്ത് വേണമെങ്കിലും ചെയ്യാം, ഈ ദുരിതങ്ങളിൽ നിന്ന് ഒന്നു രക്ഷപെടുത്തണെ”

ഇത്തരം പലവിധ ചിന്തകളിൽ ആണ്ടിരിക്കുകയായിരുന്നു സുഭദ്ര. ടൗണിൽ ഒരു ഫോട്ടോസ്റ്റാറ്റ് കട നടത്തുകയാണ്. അത്യാവശ്യം വരുമാനത്തിൽ തട്ടി മുട്ടി പോകുന്നു. ഒരു മകളുണ്ട്. ഭർത്താവ് ഒന്നിനും കൊള്ളാത്ത ഒരുത്തൻ. ഇപ്പോൾ സ്ഥിതി കുറച്ചു കടുപ്പമാണ്. പലവിധ അസുഖങ്ങൾ ഉണ്ട്. എല്ലാംകൊണ്ടും മോശം അവസ്ഥ.

സുഭദ്രയുടെ ചിന്തകളെ മുറിച്ചുകൊണ്ടു അവളുടെ ഫോൺ ശബ്ദിച്ചു. “അവിനാഷ് മോൻ”. മകളുടെ കമ്പനിയിൽ കൂടെ ജോലി ചെയ്യുന്ന കുട്ടി. അവനും ശമ്പളമില്ലാതെയാണ് ജോലി ചെയ്യുന്നത്. അവനു തന്റെ മോൾ എന്നാൽ സ്വന്തം ചേച്ചിയെപോലെ, അല്ല സ്വന്തം ചേച്ചി തന്നെയാണ്.

അത്രക്ക് സ്നേഹമാണ്. അതുകൊണ്ടാകാം ഒരു പണക്കാരന്റെ മകൻ ആയിട്ടും ആ കമ്പനിക്ക് വേണ്ടി കഷ്ടപ്പെടുന്നത്. താനും അമ്മ തന്നെയാണ് അവനു. അമ്മ എന്നെ വിളിക്കാറുള്ളൂ. എന്ത് സഹായം വേണമെങ്കിലും ചെയ്യും. ഇടക്കിടക്ക് കടയിൽ വരും. തനിക്കും അവൻ മകൻ തന്നെയായിരുന്നു.

സുഭദ്ര ഫോൺ എടുത്തു ” ആ മോനെ പറയെടാ”

“അമ്മേ, എങ്ങനെയുണ്ട് കുറഞ്ഞോ തലവേദന”

“ആടാ ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചു ഇരിക്കുവായിരുന്നു”

“അമ്മ വിഷമിക്കണ്ട എല്ലാം ശെരിയാകും. പിന്നെ അമ്മേ ആ ജോൽസ്യന്റെ അടുത്തു പോകുന്നു എന്ന് പറഞ്ഞില്ലേ ഇന്ന്, ഞാൻ കൊണ്ടാക്കണോ.”

അപ്പോഴാണ് സുഭദ്ര ആ കാര്യം ഓർത്തത്. “ആ വേണ്ട മോനെ, ഞാൻ ബസിന് പൊക്കോളം” “ശെരി അമ്മേ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി”

സുഭദ്ര വലിയ ദൈവ വിശ്വാസിയാണ്. നക്ഷത്രം, നാൾ, ജോൽസ്യം ഇതിലൊക്കെ വലിയ വിശ്വാസമാണ്. താനുമായി അടുപ്പമുള്ളവരുടെ നാളും നക്ഷത്രവും ഒക്കെ സുഭദ്രക്ക് കാണാപ്പാഠമാണ്.

Leave a Reply

Your email address will not be published. Required fields are marked *