ഞാൻ തറവാട്ടിലെ വിരുന്നുകാരൻ 2 [ഗന്ധർവ്വൻ]

Posted by

അപ്പോഴാണ് വീടിന് മുമ്പിൽ ഹാജ്‌യാരുടെ വണ്ടി വന്നു നിന്നത്… ഹാജ്‌യാരും ഭാര്യയും… പിന്നെ ഓളും വണ്ടിൽ നിന്ന് ഇറങ്ങി.ഓളും ഉമ്മയും അടുക്കള ഭാഗത്തേക് ഒന്ന് മുഖം പോലും കാണിക്കാതെ പോയി… ഓൾ വലുതായിട്ടുണ്ട്… കുറെ മുത്തുകളൊക്കെ ഉള്ള പർദ്ദ ഹിജാബ് ആണ് അവരുടെ വേഷം….

“അസ്സലാം അലയ്കും “ഹാജ്‌യാർ കൈ തന്നു.. വഅലൈകുംമുസലാം ഞാൻ സലാം മടക്കി..

“എന്തൊക്കെണ്ട് മോനെ ”

“സുഖം… ഇങ്ങൾ എപ്പോ വെന്ന്..”

“ഞങ്ങൾ വന്നിട്ട് 3 ദിവസം ആയി.. അന്നെ അങ്ങട്ടൊന്നും കാണാത്തോണ്ട് എറങ്ങിയതാ… ഔടെ ബാക്കിള്ളോർ..”

അയാൾ ചോദിക്കുന്ന എല്ലാ ചോദ്യത്തിനും ഞാൻ മറുപടി പറഞ്ഞു കൊണ്ടേ ഇരുന്നു…അടുക്കളയിൽ നിന്ന് ഇത്ത അവരോട് സംസാരിക്കുന്നത് പുറത്ത് കേക്കുന്നുണ്ട്… ഇയാളാണെ എന്നെ ഒന്ന് അനങ്ങാൻ വിടുന്നില്ല…

“ആ ഇക്ക ഇരി ഞാൻ ജ്യൂസ് കൊണ്ട് വരാം…” അവിടുന്ന് സ്കൂട്ട് ആവാൻ ഞാൻ പറഞ്ഞു ഒപ്പിച്ചു…

“ആ ആയ്കോട്ടെ… ഇന്ക് മതിരം ഇത്തിരി മതി..”

ഞാൻ തലയാട്ടി അടുക്കളയിലേക് മെല്ലെ നടന്നു… ഉള്ളിൽ കേറിയപ്പോ അവിടെ ഓളെ കാണാനില്ല… ഇത്ത രണ്ട് ജ്യൂസ് കയ്യിൽ തന്ന് ഒന്ന് ഹാജ്‌യാർക്കും ഒന്ന് ജന്നക്കും കൊടുക്കാൻ പറഞ്ഞു…. “ഓൾ ആ റൂമിൽ കാണും…”ഞാൻ ജ്യൂസ് കൊണ്ട് പോകുന്നതിനിടെ ഇത്ത പറഞ്ഞു..

ഞാൻ ആദ്യം ഹാജ്‌യാർക് കൊണ്ട് കൊടുത്തു.. ഞാൻ മറ്റേ ജൂസുമായി ഫർസാന ഇത്താടെ റൂമിൽ പോയി..ഇന്റെ ഹൂറി കട്ടിലിൽ ഇരിക്കുന്നുണ്ട്.. ഞാൻ പതിയെ ഓളെ അടുത്ത്ക്ക് നടന്നു… “ഇന്നാ ജ്യൂസ്…” ഓളെ സുറുമ ഇട്ട കണ്ണിൽ നോക്കി ഞാൻ പറഞ്ഞു… നല്ല വിടർന്ന കണ്ണുകൾ.. ഓളെ മുഖം കാണാൻ എന്റെ മനസ്സ് വെമ്പി..അവൾ എന്റെ കണ്ണിൽ നോക്ക് ജ്യൂസ് വാങ്ങി… ഓൾക് ഇന്നെ ഓർമ ഇല്ലാത്ത സ്ഥിതിക്ക് ഇനി ഞാൻ അവിടെ നിക്കുന്നത് മോശമെല്ലെ വിചാരിച്ചു ഞാൻ അവിടെ നിന്ന് പോകാൻ ഒരുങ്ങി… തിരിഞ്ഞ് വാതിലിനടുത്ത് എത്തിയപ്പോ പിന്നിൽ നിന്നും മധുരമാർന്ന സ്വരം… “ഇർഷാദ്..” ഞാൻ പെട്ടോന്ന് തിരിഞ്ഞു ഓൾ ദേ.. ഹിജാബ് പൊന്തിച് വെച്ച് എന്റെ പിന്നിൽ… ഞാൻ ഇത് വല്ല അറബ് രാജ്യത്തും എത്തിയോ…. വെറുതെ അല്ല ഇത്രയും ചെറുപ്പക്കാർ ഓളെ പിന്നിൽ… അത്രക്കും മൊഞ്ചുള്ള പെണ്ണിനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടില്ല എന്ന് എനിക്ക് എനിക്ക് ഉറച്ചു പറയാൻ പറ്റും… “ഇർഷാദ്… എന്താ ഇങ്ങനെ നോക്കണേ…”അപ്പൊയാണ് ഞാൻ ആ ഷോക്കിൽ നിന്ന് ഉണരുന്നത്… “ഏയ്… കൊറേ കാലയിലെ കണ്ടിട്ട്.. ഇയ്യ് ആകെ ആൾ മാറിയല്ലോ… ഞാൻ വിചാരിച്ചു ഇന്നെ മറന്ന് കാണും ന്ന്…”ഞാൻ പറഞ്ഞു തീർത്തു “അങ്ങനെ പെട്ടൊന്ന് മറക്കാൻ പറ്റോ….”അവൾ തായേ നോക്കി പറഞ്ഞു…ഞങ്ങൾ രണ്ടുപേരും മുഖം നോക്കി ചിരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *