ഇതിൽ കൂടുതൽ എന്തെങ്കിലും ചോദിച്ചാൽ ഇതിലും വലിയ കള്ളങ്ങൾ കേൾക്കേണ്ടി വരും എന്നുറപ്പുള്ളതുകൊണ്ട് ഞാൻ കൂടുതലൊന്നും ചോദിച്ചില്ല, ഒക്കെ വിശ്വശിച്ചത് പോലെത്തന്നെ അങ് നടിച്ചു.
പിറ്റെദിവസവും പതിവ് പോലെ സ്കൂളിലൊക്കെ പോയി തിരിച്ചുവന്ന് ഉമ്മറത്തു ചായയും കുടിച്ചുകൊണ്ടിരിക്കുമ്പോൾ ഗേറ്റിന്റെ പുറത്തൊരു വണ്ടി വന്നു നിന്നു, മറ്റാരുമല്ല ഉപ്പ തന്നെ, വണ്ടിയിൽനിന്നിറങ്ങിയശേഷം ഉപ്പ ഗേറ്റ് തുറന്നു വീടിനെ ലക്ഷ്യമാക്കി നടന്നു പുറകെ ഡ്രൈവർ സാധനങ്ങളുമായി വന്നു, ലഗേജ് ഒക്കെ വീട്ടിൽ വെച്ച ശേഷം ഇപ്പോ വരാമെന്ന് പറഞ്ഞു ഉപ്പ ആ വണ്ടിയിൽത്തന്നെ പോയി, ഉപ്പ പോയ ഉടനെ തന്നെ ഞാൻ പോയി അടുക്കളയിൽ തുണി അലകുകയായിരുന്ന ഉമ്മയുടെ അടുത്തപോയ് “ഉമ്മ, ഉപ്പ വന്നിട്ടുണ്ടെ”ന്ന് പറഞ്ഞു, അത് കേട്ടപ്പോൾ ഉമ്മയുടെ ചെറുവിരൽ മുതൽ തല വരെ ഒരു മിന്നൽ പോയത് ഞാൻ കണ്ടു, ഉമ്മ വിളറി വെളുത്തു, കാർമേഖം പോലെ മുഖത് ഭയം തളംകെട്ടി.
ഉമ്മ പെട്ടെന്ന് തന്നെ അകത്തേക്കു വന്നു, ഉമ്മയുടെ കണ്ണുകൾ ഉപ്പയെ തിരയുന്നുണ്ടായിരുന്നു അത് കണ്ടപ്പോൾ ഞാൻ പറഞ്ഞു “ഉപ്പ ഇപ്പോ വരാന്ന് പറഞ്ഞിട്ട് ആ വണ്ടിയിൽത്തന്നെ എങ്ട്ടോ പോയി”ന്ന്. അങ്ങനെ ഞങ്ങൾ മൂന്നുംപേരുംകൂടി വീണ്ടും വണ്ടിയുടെ വരവും കാത്തിരുന്നു, അരമണിക്കൂറിന് ശേഷം ഗേറ്റിന്റെ പുറത്തു വണ്ടി വന്ന ശബ്ദം കേട്ടു, ആഗാംശയോടും ഭയത്തോടും കൂടി ഞങ്ങൾ ഗേറ്റിലേക് നോക്കി, വാണ്ടയിൽനിന്ന് ഉപ്പ ഇറങ്ങി,
കൂടെ ഉമൂമ്മയും ഉണ്ട് 2 പേരും ഇറങ്ങിയ ശേഷം ഡ്രൈവർ സലാം പറഞ് വണ്ടിയുംകൊണ്ട് പോയി. വാർദ്ധക്യത്തിന്റെ കൈകൾ പിടിച്ചിരുനെങ്കിലും പതിയെ പതിയെ ഉമൂമാ നടന്ന് വീടിന്റെ അകത്തേക്ക് കയറി കൂടെ ഉപ്പയും, ഉപ്പയുടെ മുഖത് ദുഃഖം ചാലിട്ടൊഴ്കുന്നത് ഞാൻ കണ്ടു, ഉപ്പയോടും ഉമ്മയോടും ഉമൂമ എന്തൊക്കെയോ പറയുന്നുണ്ട്, അതൊക്കെ കേട്ടുകൊണ്ട്തന്നെ ഉമ്മ അടുക്കളയിൽപോയി ഞങ്ങൾക് ചായ ഇടാൻ തുടങ്ങി, പുറകെ ഉപ്പയും ഉമൂമ്മയും അടുക്കളയിൽ എത്തി അവിടെവെച്ചും അവർ എന്തൊക്കെയോ സംസാരിച്ചു, ഉമ്മ ഒന്നും മിണ്ടാതെ എലാം കേട്ടുനിന്നു. കുറച്ച കഴ്ഞ ശേഷം ഇച്ഛാപൂ ഒരു കാറുമായി വന്നു, വീട്ടിൽ കയറി ഉപ്പയോടൊക്കെ സംസാരിച്ചശേഷം ഉമ്മൂമയു കൂട്ടി തിരിച്ചു പോയി.