ഇനി കഥയിലേക് തിരിച്ചു വരാം, അന്ന് രാത്രി ആ വണ്ടികൾ രണ്ടും പോയശേഷം എപ്പോളോ ഞാൻ ഉറക്കത്തിലേക്ക് വീണുപോയിരുന്നു, പിറ്റേദിവസം രാവിലെ ഉറക്കമുണർന്നപ്പോൾ ഇന്നലെ രാത്രി നടന്ന കാര്യങ്ങൾ ഒരു മിന്നൽ വെളിച്ചം പോലെ എന്റെ മനസിലൂടെ കടന്നു പോയി. ഞാൻ മെല്ലെ റൂമിൽനിന്ന് എണീച്ചു അടുക്കളയിലേക്ക് പോയി, അവിടെ ഉമ്മ ഞങ്ങൾക്കുള്ള ബ്രേക്ഫാസ്റ്റ് ഉണ്ടാകുന്ന തിരക്കിലായിരുന്നു,
ഞങ്ങള്ക് സ്കൂളിൽ പോവാൻ ടൈം ആയിരുന്നു, എന്നെക്കണ്ടതും പെട്ടെന്ന് പോയി കുളിച്ചു റെഡിയായി വന്ന് ഭക്ഷണം കഴികാൻ ഉമ്മ ആവശ്യപ്പെട്ടു, ഞാൻ ഉമ്മയെ സൂക്ഷിച്ചു നോക്കി, ഇന്നല്ലേ ഒന്നും സംഭവിക്കാത്തതുപോലെ ആയിരുന്നു ഉമ്മയുടെ പെരുമാറ്റം ഒരു നിമിഷം ഞാൻ തന്നെ വിചാരിച്ചുപോയി ഇനി എനികെങ്ങാനും വല്ല സ്വപ്നവും കണ്ടതാണോ എന്ന്, എങ്കിലും ഞാൻ ഉമ്മയോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു, കുറച്ചൊന്ന് ആലോചിച്ചുനിന്ന ശേഷം ഞാൻ ഉമ്മയോട് ചോദിച്ചു,
ഞാൻ : ഉമ്മ, ഇന്നലെ രാത്രി ഇവിടെ എന്താ സംഭവിച്ചേ? എന്തിനാ ഇച്ഛാപുവും കൂട്ടുകാരും നമ്മുടെ കതക് തല്ലി പൊളിചേ? , ഇന്നലെ അവരുടെ കൂടെ ഉമ്മ എവിടേക്കാ കാറിൽ പോയേ?
“നീ ഇപ്പോ ഭക്ഷണം കഴ്ച്ചിട്ട് ക്ലാസ്സിൽ പോവാൻ നോക്, അതൊക്കെ വായികിട്ട് സ്കൂളീന്ന് വന്നശേഷം പറഞ്ഞുതരാം “ എന്നായിരുന്നു ഉമ്മയുടെ മറുപടി, ഇത്രയും പറഞ്ഞശേഷം ഉമ്മ അനിയത്തിയെ വിളിക്കാൻ റൂമിലേക്ക് പോയി, ഞാൻ ബാത്റൂമിലേക്കും.
അന്ന് സ്കൂളിൽ എത്തിയശേഷം എന്റെ ചിന്ത മൊത്തം ഇന്നലെ നടന്ന കാര്യങ്ങളെ കുറിച്ചായിരുന്നു, എങ്ങനെയെങ്കിലും ഒന്ന് വായിക്കിട്ടായാൽ മതിയായിരുന്നു, എത്രയും പെട്ടെന്നു വീട്ടിൽ എത്തണം, നടന്ന കാര്യങ്ങൾ അറിയണം ഈ ഒരൊറ്റ ചിന്ത മാത്രം, അങ്ങനെ കാത്തിരുന്നു കാത്തിരുന്നു അവസാനം 4 മണിയുടെ ബെൽ അടിച്ചു, കേട്ടപാതി കേൾക്കാത്തപാതി ഞാന് ഇറങ്ങി ഓടി, അങ്ങനെ സ്കൂൾ വാൻ വീടിന്റെ മുന്നിൽലെത്തി ഞാൻ ചാടിയിറങ്ങി വീട്ടിലേക്ക് ഓടി, വീടിന്റെ അകത്തു കയറിയപ്പോൾ അവിടെ കുറെപേർ ഇരിക്കുന്നു, ആരാണെന്നറിയാൻ ഞാൻ എലാവരുടെയും മുഖത്തിൽകൂടി കണോടിച്ചു അതെ, എലാവരെയും എനിക്കറിയാം,
ഉമൂമ (ഉമ്മയുടെ ഉമ്മ ), ഉപ്പൂപ്പാ (ഉമ്മയുടെ ഉപ്പ ), ഇച്ഛാപൂ, 2 എളാമമാർ, പിന്നെ അയൽവക്കത്തുള്ള വീട്ടിലെ 2 കാരണവന്മാരും, പിന്നെ ഉമ്മയും. എന്നെക്കണ്ടതും “ആഷി, പോയി കുളിച്ചിട്ട് വാ, അപ്പോഴ്കും ഞാൻ ചായ എടുക്കാം ” ചെറിയ ഇളേമയുടെ വക ആയിരുന്നു ആ ഡയലോഗ്, ഞാൻ കുളിക്കാൻ പോയി അവരൊക്കെ എന്തൊക്കെയോ സംസാരിക്കുന്നത് കേൾക്കാം, കുളിക്കഴിഞ് വന്നപ്പോളേക്കും ചായ റെഡി, ചായയും കൊണ്ട് ഞാൻ റൂമിലേക്കു നടന്നു,