ഇച്ഛാപൂ ആരാണെന്നല്ലേ? എന്റെ ഉമ്മയുടെ 2 സഹോദരന്മാരിൽ ഇളയവൻ, ഒന്നും മനസിലാവാതെ ഒരു മായാലോകത്തിൽ എന്നപോലെ ഞാൻ അവിടെ ഇരുന്നു, എന്നാലും ഇച്ഛാപുവും കൂട്ടുകാരും ഈ സമയതെന്തിനാണ് ഞങ്ങളുടെ റൂമിന്റെ കതക് പൊളിച്ചു അകത്തു കയറിയത്, അകത്തു കയറിയത്തിൽ ഒരുത്തൻ എന്നെയും എന്റെ കുഞ്ഞു പെങ്ങളെയും ചൂണ്ടിക്കാണിച്ചുകൊണ്ട് മറ്റുള്ളവരോട് പറഞ്ഞു “കുഞ്ഞുങ്ങളെ റൂമിന്റെ വെളിയിൽ കൊണ്ടുപോ “,
അത് കേട്ടയുടനെ ആ കൂട്ടത്തിൽനിന്ന് ഒരാൾ എന്നെയും, മറ്റൊരാൾ എന്റെ അനിയതിയെയെയും കൈയിൽ എടുത്തുകൊണ്ട് ഹാളിലേക്ക് നടന്നു, അയാളുടെ ചുമലിൽ കിടന്നും ഞാൻ റൂമിന്റെ അകത്തേക്ക് തന്നെ നോക്കികൊണ്ടിരുന്നു, റൂമിൽ കയറിയവരൊക്കെ എന്തോ തിരയുന്നതുപോലെ തോന്നി, റൂമിന്റെ അകത്തുനിന്നു ഉച്ചത്തിൽ ആരോ വിളിച്ചു പറഞ്ഞു “അവനെ കിട്ടി, ആ നായിന്റെ മോനെ കിട്ടി ” എന്ന്, എനിക്ക് ഒന്നും മനസിലായില്ല,
ആരെ കിട്ടിയെന്ന് ? ഞങ്ങളെ കൂടാതെ വേറെ ആരാ ഞങ്ങളുടെ റൂമിൽ ഉണ്ടായിരുന്നത്? ഞാൻ ആലോചിച്ചു തീരുന്നതിന് മുന്നേ ഒരാളെ അവർ എലാവരും ചേർന്ന് പിടിച്ച വലിച്ചു കൊണ്ടുവരുന്നു, ഏകദേശം ഒരു 35-37 ഓട് അടുത് പ്രായം തോന്നും. അയാളെ അവർ ഒന്ന് ശ്വാസം വിടാൻപോലും അനുവദിക്കാതെ എടുത്തിട്ട് അടിക്കുന്നു, നിസഹായനായി ആയാൾ എലാം ഏറ്റുവാങ്ങുന്നു.
എന്റെ ചിന്ത വീണ്ടും തൊടുത്തുവിട്ട അസ്ത്രം പോലെ തലച്ചോറിലേക്ക് തുളഞ്ഞു കയറി, ആരാണയാൾ? ഞാൻ ഇതുവരെ അയാളെ കണ്ടിട്ടില, എങ്ങനെ അയാൾ ഞങ്ങളുടെ റൂമിന്റെ അകത്തെത്തി? എന്തിനാണ് എലാവരം ചേർന്ന് അയാളെ പട്ടിയെ പോലെ അടിക്കുന്നത്?
ഒരു 15 മിനുട്ടെതെ ഒച്ചപ്പാടിനും ബഹളത്തിനും ശേഷം, പുറത്തു വണ്ടി വരുന്ന ശബ്ദം ഞാൻ കേട്ടു, അതെ, കാർ ആണ്, ഒന്നല്ല ഒന്നിൽകൂടുതൽ വണ്ടികളുണ്ട്… എലാവരും ചേർന്ന് അയാളെ ആ വണ്ടിയിൽ വലിച്ചുകയറ്റി കൂടെ അവർ പകുതിമുക്കാൽ പേരും കയറി, പുറകിലുള്ള വണ്ടിയിൽ ഉമ്മയും, ഇച്ഛാപുവും ഇച്ഛാപുവിന്റെ ഒരു കൂട്ടുകാരനും കൂടി കയറി, വണ്ടി രണ്ടും അതിവേഗത്തിൽ അവിടെനിന്ന് ചീറിപ്പാഞ്ഞു പോയി…
ഇനി ഞങ്ങളെ കുറിച്ച പരിചയപ്പെടുത്താം എന്റെ പേര് ആഷിക്, വയസ് 18(അന്ന് ), എന്റെ വീട്ടിൽ ഞാനും ഉമ്മയും അനിയത്തിയുമാണ് ഉള്ളത്,ഉപ്പ 15 വർഷത്തോളം ആയി പ്രവാസിയാണ്. 2 വർഷത്തിൽ ഒരിക്കലാണ് നാട്ടിലേക്ക് വരാറ് അതും 3 ഓ 4 ഓ മാസം മാത്രം ഉള്ള ലീവിൽ. 2 റൂമും ഒരു ഹാളും ഒരു കിച്ചനും അടങ്ങുന്ന ഒരു കൊച്ചു വീടായിരുന്നു ഞങ്ങളുടേത് അതിൽ ഒരു റൂം മൊത്തത്തിൽ വീട്ടുസാധനനങ്ങൾ സൂക്ഷിച്ചിരിക്കുന്നത്കൊണ്ട് മറ്റുള്ള റൂമിലായിരുന്നു ഞാനും, ഉമ്മയും അനിയത്തിയും കിടന്നിരുന്നത്. അനിയതിയെകുറിച്ച പറയുകയാണെങ്കിൽ അന്ന് അവൾ 4 ആം ക്ലാസ്സിൽ പഠിക്കുന്നു, എന്നെക്കാളും 3 വയസിന് ഇളയതാണ് അവൾ.