മുപ്പതാം നിലയിലെ പെൺകുട്ടി
Muppatham Nilayile Penkutty | Author : Baaji
ബിടെക് റാങ്കോടെ പാസ്സായ റെജി MBA പാസ്സായതും റാങ്കോടെ തന്നെ…
25 തികയും മുമ്പ് കൊച്ചിയിൽ ഒരു വൻകിട സ്ഥാപനത്തിൽ കമർഷ്യൽ മാനേജർ ആയി ജോലിക്ക് കയറിയ റെജി ജോലിയിൽ ഇരിക്കേ തന്നെ കമ്പനി സെക്രട്ടറിഷിപ്പും പാസ്സായി മാനേജ്മെന്റ് രംഗത്തെ ഒരു അധികായൻ എന്ന് പേരെടുത്തു…
അകാലത്തിൽ മണ്മറഞ്ഞു പോയ ഡാഡിയുടെ സ്വപ്‌നങ്ങൾ പൂവണിയിക്കുക റെജി സ്കറിയ എന്ന റെജിയുടെ ജീവിതാഭിലാഷം ആയിരുന്നു….
ആയിടെ ദുബായ് ആസ്ഥാനമാക്കിയ ഒരു MNC യിൽ ഭാരിച്ച ശമ്പളത്തിൽ ഒരു ജോയിന്റ് MD യെ ആവശ്യം ഉണ്ടെന്ന് പരസ്യം കണ്ടു…
വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെ അപേക്ഷിച്ചു…
മുംബൈയിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് പോകുമ്പോൾ റെജിയെ അറിയുന്ന മുഴുവൻ പേർക്കും തികഞ്ഞ പ്രതീക്ഷ ഉണ്ടായിരുന്നു, ഒരു പക്ഷേ, റെജിക്ക് ഒഴികെ…!
” അത് വിനയം കൊണ്ടാണ് ”
വേണ്ടപ്പെട്ടവർ വിധിയെഴുതി…