ദീപു : ആ മോൾക് മിട്ടായി കൊടുത്തു വിട്ടല്ലോ. കിട്ടിയില്ലേ
തത്ത : കിട്ടി അച്ഛാ. ഞാൻ ഫോൺ ചോദിച്ചിട്ട് വാങ്ങി തന്നില്ലാലോ.
ദീപു :അച്ഛൻ വരുബോൾ കൊണ്ട് വരാട്ടോ. അല്ല മോൾ അവരോട് ഒക്കെ സംസാരിച്ചോ. അവരെ ഇഷ്ടയോ
തത്ത : ആ നല്ല അങ്കിൽ ഉം ആന്റി. ആന്റി നല്ല അടിപൊളി ഡ്രെസ്സിൽ ആയിരുന്നു. എനിക്ക് ഇഷ്ടയി.
നിത : അടിപൊളി ഡ്രസ്സ് ആ,അമ്മക്ക് കണ്ടപ്പോൾ തന്നെ പിടിച്ചിട്ടില്ല. അത് മനസിലായത് കൊണ്ട് ആണന്നു തോനുന്നു അവർ ചായ പോലും മുഴുവൻ കുടിക്കാതെ എണിറ്റു പോയി
ദീപു : അമ്മ അവരെ വല്ലതും പറഞ്ഞോ.
നിത : ഒന്നും പറഞ്ഞില്ല, പക്ഷേ മുഖവും പെരുമാറ്റവും കണ്ടാൽ ആർക്കും മനസിലാവൂലോ.
ദീപു : ഈ അമ്മനെ കൊണ്ട്, ഞാൻ എന്താ പറയാ. കുറച്ചു കഴിഞ്ഞു അവരെ ഒന്ന് വിളിക്കണം. തത്ത മോളെ പിന്നെ നീ സിദ്ധു നെ പറ്റി ഒന്നും പറഞ്ഞില്ലാലോ. എങ്ങിനെ ഉണ്ട്.
തത്ത : നല്ല പയ്യൻ, അധികം സംസാരിച്ചൊന്നും ഇല്ല.
നിത : നിങ്ങൾ ഇപ്പോഴേ കല്യാണം ഉറപ്പിക്കാൻ പോവണോ.
ദീപു : നമുക്ക് 2 പേരെന്റ്സ് ന് ഉം വേണക്കിൽ പറഞ്ഞു ഇടാം, പിള്ളേർ പ്രണയിക്കട്ടെ.
നിത : ഓ അത് കേട്ടപ്പോൾ നിങ്ങളുടെ മോൾടെ ഒരു നാണം.
തത്ത : നേരത്തെ പറഞ്ഞിരുന്നേൽ, ഞങ്ങൾ പുറത്ത് ഒക്കെ ഒന്ന് നടന്നു സംസാരിച്ചേനെ.
നിത : അതുകൂടി കണ്ടാൽ നിന്റെ അച്ഛമ്മ നിന്നെ അവരുടേ കൂടെ ഇറക്കി വിടും.
തത്ത : നല്ല കാര്യം, ഈ ജയിൽ ഇൽ ജീവിക്കുന്നതിലും നല്ലത് അവരുടേ കൂടെ പോകുന്നതാ. അടുത്ത പ്രാവശ്യം അവർ വരട്ടെ. പോവാൻ പറ്റോ എന്ന് ഞാൻ ഒന്ന് നോക്കും.
നിത : അപ്പോ നിനക്ക് ഞങ്ങളെ വേണ്ടേ
തത്ത : അച്ഛനും അമ്മയും എന്റെ കൂടെ പോരെ 😁
നിത : കേട്ടില്ലേ നിങ്ങൾ മോൾടെ പൂതി.