ടെക്സ്റ്റയില്‍സ് മമ്മി 1 [Pamman Junior]

Posted by

ജ്യോതിയുടെ തറവാട്ടിലെ കാര്യസ്ഥനാണ് മാധവന്‍. അവിവാഹിതനാണ്. ജ്യോതിയുടെ മാതാപിതാക്കള്‍ ഇളയ മകള്‍ ദിവ്യയോടൊപ്പം ചെന്നെയിലാണ്. ഐപിഎസ് ആയതിനാല്‍ ജ്യോതി ഇങ്ങനെ പല സ്ഥലങ്ങള്‍ മാറിമാറി താമസിക്കുന്നതിനാല്‍ മാതാപിതാക്കള്‍ അവര്‍ക്കൊപ്പം താമസിച്ചിരുന്നില്ല. ജ്യോതി അവിവാഹിതയായി തുടരുകയായിരുന്നു.

”’ജ്യോതി കുഞ്ഞേ… ദിവ്യകുഞ്ഞിന് മക്കള്‍ രണ്ടായിട്ടോ… കുഞ്ഞിങ്ങനൊരു ആണ്‍തുണയില്ലാതെങ്ങനാ….”

”ഒരു പെണ്‍തുണയില്ലാതെ മാധവേട്ടന് ജീവിക്കാമെങ്കില്‍ ഒരു ആണ്‍തുണയില്ലാതെ എനിക്കും ജീവിക്കാലോ മാധവേട്ടോ…ഡാ… മോനേ സൂക്ഷിച്ച്…” ബാഗുമായി ഇല്ലത്തിന്റെ പടികയറിയപ്പോള്‍ കിരണ്‍ ഒന്ന് വേച്ചുപോയി.

”മാഡം… ഞാന്‍ എറണാകുളത്തേക്ക് പോകട്ടെ….”

”’യേസ് ഡാ… നിനക്ക് അറിയാലോ… ഈ കേസ് ഒരു സുപ്രധാനമായ കേസാണ്. നമുക്ക് അന്വേഷിക്കേണ്ടതെല്ലാം വമ്പന്‍ സ്രാവുകളെയാണ്. നിന്നെ ഒരു ഡ്രൈവറായല്ല എന്റെ സ്വന്തം അനിയനായാ ഞാന്‍ കണ്ടിരിക്കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റിലുള്ള എന്റെ സഹപ്രവര്‍ത്തകരെക്കാള്‍ എനിക്ക് വിശ്വാസം നിന്നെയാ… പറഞ്ഞതുപോലെ നീ ഇന്ന് തന്നെ ആ ടെക്‌സ്റ്റയില്‍സ് ഓണറായ മിനിയുടെ ഡ്രൈവറായി ജോലി തുടങ്ങണം. അതേ സമയം തന്നെ മറ്റൊരു വഴിയില്‍ ഞാനിവിടെ ഡിപ്പാര്‍ട്ട്‌മെന്റ് വഴി ഈ കേസ് അന്വേഷിക്കാം. ഒടുവില്‍ നമ്മള്‍ രണ്ടും ഒരേ വഴിയില്‍ എത്തിച്ചേരുമ്പോള്‍ വമ്പന്‍ സ്രാവുകള്‍ പലരും നമ്മുടെ വലയില്‍ കിടന്ന് പിടയ്ക്കണം…. ഓകെ… നീ ബാഗ് കൊണ്ട് അകത്ത് വയ്ക്ക് മോനേ….” ജ്യോതി യുടെ വാക്കുകള്‍ കേട്ട് ബാഗും പിടിച്ച് പടിയില്‍ നിന്ന് പോയി കിരണ്‍.

ജ്യോതി ഐപിഎസ് അങ്ങനെയാണ്. ആരോടും വലിപ്പചെറുപ്പമില്ല. പക്ഷേ ഒരു സ്ത്രീ ആയതിനാല്‍ അസൂയക്കാരയ ചില സഹപ്രവര്‍ത്തകരുടെ പാരവയ്പ്പുകള്‍ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. എങ്കിലും രഹസ്യാന്വേഷണത്തില്‍ ദീപ്തിയെ കഴിഞ്ഞ് മറ്റാരും പൊലീസ് ഡിപ്പാര്‍ട്ട്മന്റിലില്ല. നേരിട്ട് കേസ് അന്വേഷിക്കുന്ന ഐപിഎസുകാരി എന്നരീതിയില്‍ ജ്യോതി ഇതിനകം പേരെടുത്തുകഴിഞ്ഞിരിക്കുന്നു.

ബാഗ് എല്ലാം എടുത്ത് അകത്ത് വെച്ചിട്ട് കിരണ്‍ തിരികെ പോകാന്‍ മുറ്റത്തേക്കിറങ്ങി. ജ്യോതി ഐപിഎസും ഒപ്പം മുറ്റത്തേക്കിറങ്ങി.

”കിരണേ ഞാന്‍ ഒന്നു കൂടി പറയാം… നമ്മള്‍ അന്വേഷിക്കുന്ന കേസിന്റെ അറുപത് ശതമാനവും നടന്നിരിക്കുന്നത് കോവിഡിന് മുമ്പാണ്. ആ സമയത്തുള്ള വിവരങ്ങള്‍ നമുക്ക് വണ്‍ബൈ വണ്‍ആയിട്ട് കണ്ടെത്തണം. അതിന് ടെക്സ്റ്റയില്‍സ് മമ്മി എന്നറിയപ്പെടുന്ന ടെക്സ്റ്റയില്‍സ് ഉടമ മിനിയുമായി എത്രത്തോളം അടുക്കാമോ അത്രത്തോളം നീ അടുത്തിരിക്കണം. ഒരു സംശയവും തോന്നാതെ വിവരങ്ങള്‍ വണ്‍ ബൈ വണ്‍ ആയി എന്നെ അറിയിച്ചുകൊണ്ടിരിക്കണം… മറക്കരുത്… ഒരിക്കലും മിനിക്ക് ഒരു സംശയവും ഉണ്ടാവരുത്…”

Leave a Reply

Your email address will not be published. Required fields are marked *