അന്നാ… ജോസഫ്…. കാക്കിയുടെ നെഞ്ചിലെഴുതിയ പേരാണ് അവൻറ്റെ കണ്ണിൽ ആദ്യംപെട്ടത്.. പോലീസുകാരി രാഹുലിൻറ്റെ കുത്തിന് പിടിച്ച് കാറിനടുത്തെക്കു നടന്നു. ടയറിനടുത്തു കിടന്ന അവൻറ്റെ ഫോണെടുത്തു. ചില്ല് തൊണ്ണൂറ് ഡിഗ്രിയിൽ അറഞ്ചം പുറഞ്ചം പൊട്ടിയിട്ടുണ്ട്.
“അയ്യോ എൻറ്റെ ഫോൺ.”
“മിണ്ടരുത്,…….. നടക്കടാ നാറീ അങ്ങൊട്ട്.” രാഹുലിനെയും പിടിച്ചു വലിച്ചു കൊണ്ട് പോലീസുകാരി നടക്കാൻ തുടങ്ങി .ഇടക്ക് അരയിൽ തൂക്കിയ വയർലെൻസ് സൈറ്റെടുത്ത് കിട്ടിയെന്നോ പിടിച്ചെന്നോ…. എന്നോക്കെ പറയുന്നുണ്ട്. രാഹുൽ ഭയം കാരണം അർദ്ധബോധാവസ്ഥയിവായി.ഇതു വരെ പോലീസ് പിടിച്ചിട്ടില്ല. (ഒരു കലം ചവിട്ടിപ്പൊട്ടിച്ചത് ഇത്ര വലിയ കുറ്റമാണോ..)
“മാഡം…. ഞാൻ …”
“മിണ്ടാതെ നടക്കടാ അങ്ങോട്ട് “
നടന്ന് നടന്ന് അവർ ഒരു സ്കൂളിലെക്കു കയറി.മുറ്റത്തോരു പോലീസ് ജീപ്പ് കിടപ്പുണ്ട്.
“സാർ ആളിതാണന്ന് തോന്നുന്നു , എന്നെ കണ്ടപ്പോ ഓടി, “ ജീപ്പിനകത്തിരുന്ന പോലീസുകാരനെ നോക്കി അന്ന പറഞ്ഞു.
“ഓഹോ….. ഇതോരു പയ്യനാണല്ലോ… ആന്ന ആ പെണ്ണിനെ വിളിച്ച് വന്ന് ആളെ ഐഡൻറ്റിഫൈ ചെയ്യാൻ പറ”
“സാറെ.. ഞാൻ… ഒരു കല…….”
“നീ വാ തൊറക്കല്ല്..” അന്ന മുരണ്ടു.ഇട്ട് ഒടിച്ചതിൻറ്റെ കലിപ്പാണ്. ട്രൈനിംഗ് കഴിഞ്ഞതിനു ശേഷം പോലീസുകാരി ഇതു പോലെ ഓടികാണില്ല.
“ഇവനെ തൽക്കാലം ആ റൂമില് ഇരുത്ത് ,അവര് വന്ന് ഐഡൻറ്റിഫൈ ചെയ്തിട്ട് തീരുമാനിക്കാം,ഇവൻറ്റെ ഫോണോന്ന് മേടിച്ച് ചെക്ക് ചെയ്തോ.
“ഓക്കെ സർ”
ഓഫീസർ വണ്ടിയുമെടുത്ത് പുറത്തെക്കു പോയി.പോലീസുകാരി രാഹുലിനെയും പിടിച്ചു വലിച്ച് സ്കൂളിൻറ്റെ ഒരു മൂലയിലെക്കു നീങ്ങി.
“കലം അറിയാതെ പൊട്ടിച്ചതാ മാഡം, അതു വഴിയിലിക്കുന്നത് ഞാൻ കണ്ടില്ല.” രാഹുൽ കരയാറായി.
“യെത് കലം.”
“ങ്ഹെ… അപ്പം പിന്നെയെന്തിനാ എന്നെ പിടിച്ചത്.”
“നീയ്യല്ലെടാ മൈ….. ജഗതിയിൽ പെണ്ണിനെ കേറിപിടിച്ചത്.”
“അയ്യോ… ഞാനോന്നും അല്ല നിങ്ങക്ക് ആളു മാറിയതാ….” രാഹുല് ബലം പിടിച്ചു.
“അങ്ങോട്ട് നടക്കടാ നാറീ.” പോലീസുകാരി രാഹുലിനെ തള്ളി ഒരു ക്ലാസ് റൂമിലെക്കു കയറ്റി.
“മാഡം വിട്…. ഞാനാരെയും പിടിച്ചിട്ടോന്നുമില്ല , ഞാൻ രാവിലെ നടക്കാനിറങ്ങിയിതാ എന്നെ വിട് , ഞാനോന്നുമല്ല, “