ശ്യാമാംബരം 2 [AEGON TARGARYEN]

Posted by

ശ്യാമ: എപ്പോ തരാമെന്ന് പറഞ്ഞില്ലല്ലോ…ഏതായാലും നീ വാ നോക്കാം (😌)

അഭി: എന്നാ ഞാൻ ദേ എത്തി…

ഇത്രയും പറഞ്ഞു ഫോണും കട്ടാക്കി അഭി ശ്യാമയുടെ അടുത്തേക്ക് പോകുവാനായി ഇറങ്ങി…

താഴേക്കിറങ്ങിയ അഭിയോട്…

അമ്മ: എങ്ങോട്ടാടാ?

അഭി: ശ്യാമേച്ചിയുടെ അടുത്ത് വരെ പോയിട്ട് വരാം അമ്മേ.

അമ്മ: എന്നാല് ദേ ഇതുകൂടി കൊണ്ടുപൊയ്ക്കോ

അഭി: (കൈയിൽ കിട്ടിയ പൊതി നോക്കിക്കൊണ്ട് അഭി അമ്മയോട് ചോദിച്ചു)…ഇതെന്താ അമ്മേ?

അമ്മ: ഇതൊരു ചുരിദാർടോപ് ആണ് ഇന്നലെ ഞാൻ രണ്ടെണ്ണം വാങ്ങിച്ചപ്പോ അതിൻ്റെ കൂടെ ഒന്നു ഫ്രീ കിട്ടി. ഇത് നീ അവൾക്ക് കൊടുത്തേക്ക്…അഥവാ പാകം ആയില്ലെങ്കിലോ ഇഷ്ടപ്പെട്ടില്ലേലോ തിരിച്ച് തന്നേക്കാൻ പറഞ്ഞേക്ക്.

അഭി: ശരി അമ്മേ…

ചുരിദാർ ടോപ്പും അമ്മയുടെ കൈയിൽ നിന്ന് വാങ്ങി അവൻ ശ്യാമയുടെ വീട്ടിലേക്ക് ഇറങ്ങി…

കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് ശ്യാമ വന്നു കതകു തുറന്നു. ഹാ വന്നോ സാർ…

Leave a Reply

Your email address will not be published. Required fields are marked *