മൂന്ന്‌ പെൺകുട്ടികൾ 1 [Sojan]

Posted by

മൂന്ന്‌ പെൺകുട്ടികൾ

Moonnu Penkuttikal | Author : Sojan


( കൗമാരത്തിലെ ചാപല്യങ്ങളിലേയ്ക്കുള്ള ഒരു മടങ്ങി പോക്ക് – പലർക്കും നാം മറന്ന ഇന്നലകളിലേയ്ക്ക് തിരിച്ചു വച്ച കണ്ണാടി)

ഞാൻ ശ്യാം,

ഞങ്ങൾ അന്യനാട്ടിൽ നിന്നും ആ ഗ്രാമത്തിലെത്തി വീടും സ്ഥലവും വാങ്ങിയതായിരുന്നു. ഞങ്ങളുടെ ഒരു ബന്ധുവിന്റെ തന്നെയായിരുന്നു അത്. സെക്കൻഡ് കസിൻസ് ആയി വരും. തൊട്ടടുത്തായിരുന്നു അവരുടെ വീട്, ഒരു പറമ്പിന്റെ അകലം. അതിനാൽ ആ വീട്ടുകാരുമായും എന്റെ സമപ്രായക്കാരായ അവരുടെ പെൺമക്കളുമായും നല്ല അടുപ്പമായിരുന്നു.

അവർ 3 പെൺമക്കളാണ്. ആര്യ, ആശ, അർച്ചന.

മധ്യേ ഉള്ള ആശയ്ക്ക് എന്റെ അതേ പ്രായവും ആര്യച്ചേച്ചിക്ക് എന്നേക്കാൾ 3 വയസ് മൂപ്പും അർച്ചന 2 വയസ് എന്നേക്കാൾ ഇളയതും ആയിരുന്നു.

ആര്യചേച്ചിക്കായിരുന്നു ഏറ്റവും നിറം കൂടുതൽ, അതിനു താഴെയുള്ള ആശയ്ക്ക് സ്വൽപ്പം നിറം കുറവും, ഏറ്റവും ഇളയവളായ അർച്ചനയ്ക്ക് ഏറ്റവും നിറം കുറവും ആയിരുന്നു, എങ്കിലും ഈ അർച്ചന പോലും വെളുത്തവരുടെ ലിസ്റ്റിൽ ആയിരുന്നു. മാത്രവുമല്ല ഏറ്റവും ഉയരം ഏറ്റവും ഇളയവളായ അർച്ചനയ്ക്കായിരുന്നു. ആശയേയും  അർച്ചനേയും നല്ല പരിചയമില്ലാത്തവർക്ക് തിരിച്ചറിയാൻ ബുദ്ധിമുട്ടും ആയിരുന്നു.

ആശയും, അർച്ചനയും എന്നോട് അത്ര പെട്ടെന്ന്‌ അടുത്തില്ല. സമപ്രായക്കാർ ആയതിനാൽ പേര് വിളിക്കണോ, എന്ത് സംസാരിക്കണം എന്നെല്ലാം ചളിപ്പായിരുന്നിരിക്കാം അവർക്ക്. എനിക്കാണെങ്കിൽ പഠിപ്പിസ്റ്റെന്ന്‌ പേരുള്ള ആ പെമ്പിള്ളേരോട് സംസാരിച്ച് എന്റെ അജ്ഞത പുറത്ത് പോകുമോ എന്ന ഭയവും ഉണ്ടായിരുന്നു.

ഞങ്ങളുടെ വീട്ടിലേയ്ക്ക് വരുവാൻ മറ്റൊരു വഴി ഉണ്ടെങ്കിലും ഇവരുടെ വീടിന്റെ മുറ്റത്തു കൂടി ആണെങ്കിൽ ദൂരക്കുറവുണ്ടായിരുന്നു. അതിനാൽ എപ്പോഴും നടപ്പുവഴി അവരുടെ മുറ്റം തന്നെയായിരുന്നു. പോരാത്തതിന് പോസ്റ്റ്, പേപ്പർ എന്നു വേണ്ട സർവ്വതും അവരുടെ വീട്ടിലാണ് വന്നിരുന്നത്.

എനിക്ക് ആ നാട്ടിൽ ചെന്നതേ പല സുഹൃത്തുക്കളേയും കിട്ടി. എന്റെ കുരുത്തക്കേടുകൾ കൊണ്ട് വീട്ടുകാർക്കും, നാട്ടുകാർക്കും, അയൽവക്കത്തുള്ളവർക്കും സ്വര്യമില്ലാത്ത കാലമായിരുന്നു അത്.

ആറ്റിൽ ചാടം, മീൻ പിടുത്തും, മരം കയറൽ, മാവേൽ ഏറ്, തേനീച്ചക്കൂട് തപ്പി നടക്കൽ, പക്ഷിപിടുത്തം, സൈക്കിൾ ചവിട്ട് എന്നു വേണ്ട ആ പ്രായത്തിന്റെ സകല കോപ്രായങ്ങളും ഉള്ള കാലഘട്ടം.

Leave a Reply

Your email address will not be published. Required fields are marked *