ബാലു : “അത് സത്യം”
ശ്യാമ : “അതെനിക്കറിയാം”
ബാലു : “ഓഹോ?”
അവൾ ദൂരേയ്ക്ക് നോക്കുന്നതു പോലെ സങ്കടപ്പെട്ടിരുന്നു.
ബാലുവിന് വിഷമമായി.
ബാലു : “എന്റെ പൊന്ന് കുട്ടപ്പായി നീ കരുതുന്നതൊന്നുമല്ല സത്യം, ഞാൻ നിന്നെ ചൊടിപ്പിക്കാൻ പറയുന്നതൊക്കെ നീ എന്തിനാ കാര്യമായി എടുക്കുന്നത്?”
അത് കേട്ടപ്പോൾ അവളുടെ കണ്ണുകൾ ഈറനായി.
ബാലു : “മഴപെയ്യുമോ?”
ശ്യാമ : “പോടാ പിശാചേ”
ബാലു : “അത് കൊള്ളാം”
ആ ചുണ്ടുകൾ വിതുമ്പി.
ബാലു : “ഏയ്”
മറുപടിയില്ല.
ബാലു : “ഇങ്ങ് നോക്ക്”
അതിനും നോ റെസ്പോൺസ്
ബാലു : “കരയാൻ മാത്രം ഇവിടിപ്പോൾ എന്തുണ്ടായി?”
ശ്യാമ : “…”
ബാലു : “ശ്യാമൂ”
ശ്യാമ : “..”
ബാലു : “ശ്യാം”
ശ്യാമ : “..”
ബാലു : “എടീ കുട്ടിത്തേവാങ്കേ”
അവൾ പതിയെ തല തിരിച്ചു.
ശ്യാമ : “എന്താ?”
ബാലു : “അപ്പോൾ ശരിക്കുള്ള പേർ വിളിച്ചാലേ വിളികേൾക്കൂ?”
ശ്യാമ : “ഞാൻ പൊയ്ക്കോട്ടെ?”
ബാലു : “ഇ’ദി’പ്പം എന്നോട് ചോദിച്ചിട്ടാണോ എന്നും പോകുന്നത്”
ശ്യാമ : “ഞാൻ പോകുവ”
ബാലു : “ശ്ശെ നിൽക്ക്”
ശ്യാമ : “എന്തിനാ?”
അവൾ കണ്ണുകൾ തുടച്ചു.
ബാലു : “ചുമ്മാ”
ശ്യാമ : “ഇല്ല പോകുവ”
ബാലു : “നില്ല്”
അവൻ അവളുടെ അടുത്തു ചെന്ന് ടിഷ്യൂ എടുത്ത് കണ്ണുകൾ തുടയ്ക്കാൻ ഭാവിച്ചു.
ശ്യാമ : “വേണ്ട, ഇങ്ങു തന്നേക്ക് ഞാൻ തുടച്ചോളാം”
അവൾ കണ്ണുകൾ തുടച്ചപ്പോൾ ആ ടിഷ്യൂവിൽ മുഴുവൻ ഐലൈനർ പടർന്നു.
ബാലു : “കുറെ കരിവാരി തേച്ചിട്ടുണ്ടായിരുന്നല്ലോ?”
അവൾ ടിഷ്യൂവിൽ നോക്കി.
അവനെ രൂക്ഷഭാവത്തിൽ നോക്കുന്നതു പോലെ കപട ഗൗരവം കാണിച്ച് അവൾ വാഷ് റൂമിലേയ്ക്ക് പോയി. അവൻ വാതിൽക്കൽ വന്ന് കണ്ണാടി നോക്കി അവൾ മുടിചീകുന്നതും, പടർന്ന കൺമഷി തുടയ്ക്കുന്നതും നോക്കി നിന്നു.
ടൈറ്റ് ചുരീദാറിന്റെ പിന്നിലുള്ള മുടി മാറ്റി ചീകിക്കൊണ്ടിരിക്കുമ്പോൾ അവൻ ആ സിപ്പ് ശ്രദ്ധിച്ചത്.