ഞാൻ വീണ്ടും ഉമ്മയെ സമീപിച്ചു കാര്യം പറഞ്ഞു , മുംതാസ് കൂടെ ഉണ്ടാകും എന്ന് പറഞ്ഞത് കൊണ്ടാണോ, അല്ലെങ്കിൽ സമീറിന് ദേഷ്യം വരും എന്ന് വിചാരിച്ചിട്ടാണോ അതോ എൻ്റെ പ്രതീക്ഷയോടുള്ള മുഖഭാവം കണ്ടിട്ടാണോ എന്നറിയില്ല, ഉമ്മ അർദ്ധസമ്മതം മൂളി!!
ഉമ്മയുടെ പാതിസമ്മതം കിട്ടിയതും, ഞാൻ മനസ്സുകൊണ്ട് തുള്ളിച്ചാടി,, നന്ദിസൂചകമായി ഉമ്മയുടെ കവിളത്തു ഒരു മുത്തവും കൊടുത്തു നേരെ എൻ്റെ റൂമിലേക്ക് ഓടിപ്പോയി കതകടച്ചു വീണ്ടും സമീറിനെ വിളിച്ചു ആ സന്തോഷവാർത്ത അറിയിച്ചു!!
അന്നു രാത്രി കിടന്നുറങ്ങുമ്പോൾ എൻ്റെ മനസ്സ് വല്ലാത്ത പിരിമുറുക്കത്തിലായിരുന്നു, നാളെ എങ്ങനെ ഒരുങ്ങണം? ഏതു തരം വേഷമാവും സമീറിന് ഇഷ്ടപ്പെടുക? എന്തൊക്കെ സംസാരിക്കണം? എങ്ങനൊയൊക്കെ പെരുമാറണം? ഇങ്ങനെ ഒരുപാടു ചോദ്യങ്ങൾ എൻ്റെ മനസ്സ് എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു, നാളെ എൻ്റെ ജീവിത പങ്കാളിയെ ആദ്യമായി നേരിൽ കാണാൻ പോകുന്ന ആഹ്‌ളാദം മൂത്തു എനിക്ക് ഉറക്കം തന്നെ വരുന്നുണ്ടായിരുന്നില്ല, (Yes!! I was over excited, I fall in love with him Emoji)
പിറ്റേ ദിവസം ഉച്ചതിരിഞ്ഞു 3 മണി കഴിയുമ്പോയേക്കും വീട്ടുമുറ്റത്ത് ഒരു കാറ് വന്നു നിന്നു്, മുംതാസ് ഫ്രണ്ട് സീറ്റിൽ നിന്നും ഇറങ്ങി വരുമ്പോയേക്കും ഞാൻ കാറിനു അടുത്തു എത്തിയിരുന്നു, പിഞ്ഞിലെ ഡോർ തുറന്നു അകത്തു കയറാൻ പോയ എഞ്ഞെ മുംതാസ് തടഞ്ഞു, ഫ്രണ്ട് സീറ്റിൽ സമീറിൻറെ അടുത്തായിരിക്കാൻ ആവശ്യപ്പെട്ടു അവൾ സ്വയം പിന്നിലേക്കു മാറി.
“ഇനി ആമിയാണ് സമീറിൻറെ ഒപ്പം ഇരിക്കേണ്ടത്, അത് കഴിഞ്ഞാണ് ഞങ്ങളുടെ സ്ഥാനം” (മുംതാസിൻറെ വാക്കുകൾ) ശരിക്കും എനിക്കവളോട് വല്ലാത്ത ഇഷ്ടം തോന്നി, ഇങ്ങനെ ഒരു നാത്തൂനെ കിട്ടിയാൽ ആർക്കാണ് സ്നേഹം തോന്നാതിരിക്കുക?
ഞാൻ വണ്ടിയിൽ കയറി ഇരുന്നതും സമീറിൻറെ മുഖത്തേക്കു നോക്കി , സമീർ എൻ്റെ മുഖത്തേക്കും!! പക്ഷെ നാണവും, ഭയവും കാരണം ഞാൻ ഒന്നും മിണ്ടിയില്ല, ചിലപ്പോൾ മുംതാസ് അടുത്തുള്ളത് കൊണ്ടാകാം സമീറും ഒന്നും സംസാരിച്ചില്ല, പരസ്പരം വെറും പുഞ്ചിരികൾ മാത്രം കൈമാറി സമീർ വണ്ടി മുന്നോട്ടെടുത്തു. ആ AC യുടെ തണുപ്പിലും പരിഭ്രമം കാരണം എൻ്റെ കക്ഷത്തിലും, നെറ്റിത്തടത്തിലും വിയർപ്പു പൊടിയുന്നത് ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു!!