ഞാൻ: എന്തായാലും ഞാൻ രണ്ടുപേർകുള്ള അരിയിടുന്നുണ്ട്,, നിങ്ങൾക്കു സമയം ഉണ്ടെങ്കിൽ വരാം,,,
ഇത്രയും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു!
അല്ലെങ്കിലും എൻ്റെ പ്രകൃതം ഇങ്ങനെയാണ്, കോളേജിലായാലും വീട്ടിലായാലും ആരെങ്കിലുമായി വഴക്കിട്ടാൽ പിഞെ അവരുമായി ഇണങ്ങുന്നതു വരെ ഒരു വീർപ്പുമുട്ടലാണ്, ആരുടെ ഭാഗത്താണ് ശരിയെന്നോ തെറ്റെന്നോ നോക്കാതെ ആ പ്രശ്നം തീർത്തില്ലെങ്കിൽ പിഞെ എനിക്ക് സമാധാനം കിട്ടില്ല!
വളരെ ദ്രിതിപ്പെട്ടു തഞ്ഞെ നെയ്ച്ചോറും പെപ്പെർ ചിക്കനും റെഡിയാക്കി, അടുക്കളയും, സെന്റർ ഹാളും തൂത്തു തുടച്ചു കഴിഞ്ഞപ്പോയെക്കും ഞാൻ നാന്നയി വിയർത്തിരുന്നു, പെട്ടെന്ന് കുളിച്ചു വാരം എന്ന് കരുതി മുറിയിലേക്കു നടക്കാൻ ഒരുങ്ങിയതും കോളിംഗ് ബെൽ അടിക്കുന്ന സൗണ്ട് കേട്ടു.
ഞാൻ സലീമിക്കാക് വാതിൽ തുറന്നു കൊടുത്തു, അകത്തു കയറിയ സലീമിക്ക എഞെ തീരെ മൈൻഡ് ചെയ്യാതെ തൻ്റെ മുറി ലക്ഷ്യമാക്കി നടന്നു.
സലീമിക്ക തൻ്റെ മുറിയിലേക്കു കയറാൻ തുടങ്ങിയതും, “ഭക്ഷണം എടുത്തു വെക്കട്ടെ?” എന്നു ഞാൻ പിഞ്ഞിൽ നിന്നും വിളിച്ചു ചോദിച്ചു
പക്ഷെ സലീമിക്ക എൻ്റെ ചോദ്യത്തിന് മറുപടിയൊന്നും തരാതെ, വെറുതെ എഞ്ഞെ ഒന്ന് തിരിഞ്ഞു നോക്കിക്കൊണ്ടു മുറിയിൽ കയറി കതകടച്ചു.
സലീമിക്കയുടെ ആ പെരുമാറ്റം കണ്ടപ്പോൾ എനിക്ക് വല്ലാത്ത ദേഷ്യവും, സങ്കടവും വന്നു, ഞാൻ എന്ത് തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും അതിനു മാപ്പു പറയുന്ന കണക്കല്ലേ അയാൾക്കും കൂടിയുള്ള ഭക്ഷ്ണം കരുതും എന്നു ഞാൻ ഫോണിൽ പറഞ്ഞത്, അതുപോലും മനസ്സിലാക്കാനുള്ള ബുദ്ധി ഇയാൾക്കില്ലേ??
ഹ്മ്മ് എന്തേലുമാവട്ടെ, അയാൾക്കുള്ള ഭക്ഷണം ടേബിളിൽ എടുത്തു വച്ചതിനു ശേഷം കുളിക്കാൻ പോകാം, വേണമെങ്കിൽ കഴിക്കട്ടെ!!
അയാൾക്കുള്ള ഭക്ഷണം ടേബിളിൽ നിരത്തുമ്പോഴും എന്റെ മനസ്സിൽ ഞങ്ങൾക്കിടയിലെ പ്രശ്നത്തെ കുറിച്ചുള്ള വിശകലനം നടക്കുകയായിരുന്നു, അവിടെയും അവസാനം അയാളുടെ ഭാഗത്തു തഞെയാണ് ന്യായം എന്നെനിക്കു തോന്നി. കാരണം ഇന്ന് കാലത്തു ഞാൻ അയാളോട് കാണിച്ചത് ഇതിനെക്കാളും ഹീനമായ പ്രവർത്തി ആയിരുന്നില്ലേ, ഇതിലും വലിയ ശബ്ദത്തോടെയല്ലേ അയാളുടെ മുഖത്തിനു നേരെ ഞാൻ മുറിയുടെ വാതിൽ കൊട്ടിയടച്ചത്.
ഭക്ഷണമെല്ലാം ടേബിളിൽ നിരത്തി മുറിയിലേക്കു തിരിച്ചു നടക്കാൻ തുടങ്ങിയതും, സലീമിക്ക മുറിയിൽ നിന്നും പുറത്തേക്കു വരുന്ന ശബ്ദം കേട്ടു.