ഞാൻ ആ മുറിയാകെ ഒന്ന് കണ്ണോടിച്ചു, വളരെ ഭംഗിയും, സൗകര്യങ്ങളും ഉള്ള മുറിയായിരുന്നു അത്, കോഫി ടേബിളിൽ ഒരു പാത്രത്തിലായി ബദാമും, കശുവണ്ടിയും അടങ്ങുന്ന ഡ്രൈ ഫ്രൂട്സ് മനോഹാരമായി ഒരുക്കി വച്ചിട്ടുണ്ട്, അതിനടുത്തായി ഒരു ഗ്ലാസ്ബൗളിൽ പലതരം പഴവർഗങ്ങളും കാണാം, റൂമിലെ മങ്ങിയ നീല വെളിച്ചവും,AC യുടെ തണുപ്പും,ബെഡിൽ വിതറിയിരിക്കുന്ന മുല്ലപ്പൂക്കളുടെ മണവും ഒത്തു ചേർന്നപ്പോൾ ശരിക്കും ഒരു ആദ്യരാത്രി ആഘോഷിക്കാൻ പറ്റിയ എല്ലാ അന്തരീക്ഷവും അവിടെ സൃഷ്ടിക്കപ്പെട്ടിരുന്നു!! (ഈ ഒരുക്കങ്ങൾക്കെല്ലാം ആ അവസരത്തിലും ഞാൻ എന്റെ പ്രിയ നാത്തൂനാട് മനസ്സാൽ നന്ദി പറയാൻ മറന്നില്ല).
ഞാൻ മിടിക്കുന്ന ഹൃദ്യത്തോടെ, ഒപ്പം അങ്ങേയറ്റം നാണത്തോടെയും സമീറിനടുത്തേക്കു ചെന്ന് മുഖം താഴ്ത്തിപ്പിടിച്ചു കൊണ്ട് തന്നെ ആ പാൽ ഗ്ലാസ് സമീറിന് നേർക്കു നീട്ടി, പാതി പാൽ കുടിച്ചു ബാക്കി എനിക്കും തരും എന്ന പ്രതീക്ഷ തെറ്റിച്ചു കൊണ്ട് സമീർ എന്റെ കയ്യിൽ നിന്നും ആ പൽ ഗ്ലാസ് വാങ്ങി ആ സൈഡ് ടേബിളിൽ വെച്ചു!
സമീർ: രാവിലെ തൊട്ടു വിശ്രമമില്ലാത്ത ഓട്ടമ, എനിക്ക് നല്ല ക്ഷീണമുണ്ട് , നമുക്ക് വേഗം കിടക്കാം, നീ വേണമെങ്കിൽ ഈ വസ്ത്രം മാറി ഒരു മാക്സിയോ വല്ലതും ധരിച്ചോളൂ.
സമീറിന്റെ വാക്കുകൾ അനുസരിച്ചു ഞാൻ ബാത്‌റൂമിൽ പോയി ഒന്നുടെ മേല് കഴുകി, വസ്ത്രം മാറി വന്നു, പക്ഷെ ഞാൻ തിരിച്ചെത്തുമ്പോയേക്കും സമീർ ഉറങ്ങിക്കഴിഞ്ഞിരുന്നു! അതും എഞ്ഞെ ആശ്ചര്യപ്പെടുത്തുമാർ തറയിൽ ഒരു ബ്ലാങ്കറ്റും വിരിച്ചാണ് കിടന്നുറങ്ങുന്നത്, സത്യത്തിൽ ആദ്യം ഞാൻ കരുതിയത് സമീർ വെറുതെ എഞ്ഞെ കളിപ്പിക്കാൻ വേണ്ടി ഉറക്കം നടിച്ചു കിടക്കയാകും എന്നായിരുന്നു.
ഞാൻ സമീറിനെ ഉണർത്താൻ ഒരുപാടു ശ്രമിച്ചു,പക്ഷെ അപ്പോഴും അദ്ദേഹം ഒരു ഗാഢ നിദ്രയിലെന്നതു പോലെതഞ്ഞെ കിടക്കുകയായിരുന്നു, ഏതു നിമിഷവും സമീർ ഈ കളി മതിയാക്കി പെട്ടെന്നു ഞെട്ടിയുണർന്നു എനിക്കൊരു സർപ്രൈസ് തരുമെന്ന പ്രതീക്ഷയിൽ ഞാൻ അദ്ദേഹത്തിനടുത്തായി ആ തറയിൽ തഞ്ഞെ ഇരിപ്പുറപ്പിച്ചു!
പക്ഷെ എന്റെ പ്രതീക്ഷകൾക്ക് വിജയം സംഭവിച്ചില്ല!! ഞാനും അവശയായിരുന്നു, ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ ഞാനും എപ്പോയോ വെറും തറയിൽ സമീറിനടുത്തായി പാതി മയക്കത്തിലേക്ക് വീണുപോയിരിന്നു!! (വലിയ പ്രതീക്ഷകളും, സ്വപ്നങ്ങളുമായി വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വെച്ച എനിക്ക് കിട്ടിയ ആദ്യത്തെ പ്രഹരം)