സുഹൃത്തിന്റെ മകൾ ജ്വാല 3 [Sojan]

Posted by

ജ്വാല : “വേണ്ട”

ഞാൻ : “വേണ്ടെങ്കിൽ വേണ്ട”

ഞാൻ പുതപ്പെടുത്ത് മൂടിപ്പുതച്ച് കിടന്നു.

ഹൃദയം സന്തോഷത്താൽ ഒരു അപ്പൂപ്പൻ താടി പോലെ പറക്കുന്നു…!!!

 

“♪   മടിക്കേരി സിപായീ… മുത്തു കാത്ത് മറേല്… ♪   ♭

അധര ഈ അധര മധുര ഓ മധുര

ഞങ്കടെ പ്രേമമോ ധുംമ്പാ ചായി” ♪   ♪   ♪

 

ഞാൻ അവിടെ കിടന്ന്‌ മൂളിപ്പാട്ട് പാടി.

 

ജ്വാല : “ഓ യേശുദാസ്, വരേ വാ പോരട്ടെ” അവൾ കളിയാക്കി.

ഞാൻ മൈൻഡ് ചെയ്തില്ല.

ഞാൻ : “ഇത് കന്നഡയല്ല കുടഗ് ഭാഷയാണ്. മലായാളവും, കന്നഡയും, തുളുവും, തമിഴും ചേർന്നതാണ് കുടക് ഭാഷ”

ജ്വാല : “ഓഹോ” ഒരു ലോഡ് പുശ്ചം അവളുടെ മുഖത്ത്.

ഞാൻ : “-“മുത്തിന ഹാര”- എന്ന വിഷ്ണുവർദ്ധന്റെ സിനിമയിലേതാണ്, സുഹാസിനിയായിരുന്നു നായിക. സൂപ്പർ ഹിറ്റായിരുന്നു. ചിത്രയും, എസ്.പി.ബി യും ആണ് പാടിയിരിക്കുന്നത്.”

ജ്വാല : “ബാക്കി കൂടി പാട്”

ഞാൻ : “ബാക്കി അറിയില്ല, ഹംസലേഖയാണ് വരികൾ എഴുതിയതും, ട്യൂൺ നൽകിയതും”

ജ്വാല : “ആരാണ് ഹംസലേഖ? പെണ്ണാ?”

ഞാൻ : “ഛെ അല്ല”

ജ്വാല : “പിന്നെ?”

ഞാൻ : “ആണാണ്, പാട്ടെഴുതും, അതിലും മനോഹരമായി ട്യൂൺ നൽകും, വേണമെങ്കിൽ പാടുകയും ചെയ്യും. ഒരു ശ്രീകുമാരൻ തമ്പി തന്നെ. തമിഴിലെ -“ചിന്നത്തമ്പി”- ഒക്കെ കന്നഡയിലേയ്ക്ക് റീമേക്ക് ചെയ്തപ്പോൾ ഹംസലേഖയാണ് ട്യൂൺ നൽകിയത്”

ജ്വാല : “ഇനിയും പറ(യ്)”

ഞാൻ : “ഇത്രയൊക്കെയേ എനിക്കറിയൂ”

ജ്വാല : “എന്നാൽ പാട്”

ഞാൻ : “നീ പാട് കേൾക്കട്ടെ”

ജ്വാല : “എനിക്ക് പാടനൊന്നും അറിയില്ല”

ഞാൻ : “എന്നാലും”

ജ്വാല : “എനിക്ക് അറീല്ലെന്ന്‌ പറഞ്ഞില്ലേ?”

ഞാൻ : “എയ് ചുമ്മാ പാടെന്നേ”

ജ്വാല : “ഞാൻ പാടും”

ഞാൻ : “ഉം പാട്”

ജ്വാല : “♪   ♪   ♪   പ്രായം നമ്മിൽ മോഹം നൽകി…. ♪   ♪   ♪   മോഹം നമ്മിൽ പ്രേമം നൽകി ♪   ♪   ♪   “

Leave a Reply

Your email address will not be published. Required fields are marked *