“”””””””””അച്ഛൻ വിളിച്ചായിരുന്നോ….?? ഞാൻ കേട്ടില്ല.”””””””””””
“””””””””””അതെങ്ങനെ കേക്കുമച്ഛാ….?? വിളിക്കേണ്ടവര് വിളിച്ചാലല്ലേ കേക്കേണ്ടവര് കേക്കൂ……!!”””””””””””
പറഞ്ഞിട്ടവൻ ആക്കി ചിരിക്കുമ്പോ ചമ്മിയ ഒരു ചിരിയായിരുന്നു എന്റെ മുഖത്തും.
“””””””””പോടാ, സത്യായിട്ടും ഞാൻ കേട്ടില്ല അച്ഛാ. എന്താച്ഛാ എന്താ കാര്യം……??”””””””””’
“””””””””””ഏയ് ഒന്നൂല്ലടാ, നീയും മോളൂടെ രണ്ട് ദിവസം വിശ്വന്റെ വീട്ടിലൂടെ പോയി നിക്കാത്തത് എന്താ…….?? അവരെപ്പോ വന്നാലും നിങ്ങളെ വിളിക്കണതല്ലേ…..??””””””””””
“””””””””അത് അച്ഛാ…., പോവണം എന്നുണ്ട്., മനസ്സ് മടിച്ച് പോവുവാ……!! ഇനിയിപ്പോ ഇന്നെന്തായാലും പോവാം…..!!”””””””””
“””””””””””ഇന്നിനി രാത്രി നീ എങ്ങോട്ടും പോണ്ട. നാളെ നേരം വെളുത്തിട്ട് പോയാൽ മതി……!!””””””””””
“””””””””അഹ്……”””””””””
ചിരിയോടെ ഞാൻ മൂളി. പണ്ടൊക്കെ വീട്ടിൽ കേറിയലും കേറിലേലും ചോദിക്കാനും പറയാനും ആരുമില്ലാത്തവൻ ആയിരുന്നു ഞാനെങ്കിൽ ഇന്ന് ഇരുട്ട് വീണപ്പോ എന്നെ വിലക്കുന്ന എന്റെ അച്ഛനും ബാക്കിയുള്ളോരും ഉണ്ട്.
“”””””‘”””എന്താടാ ചിരിക്കണേ…..??””””””””””
“””””””””ഏയ് ഒന്നൂല്ല അച്ഛാ, പഴേതോരോന്ന് ഓർത്ത് ചിരിച്ചതാ…….!!”””””””””””
പിന്തിരിഞ്ഞ് നോക്കുമ്പോ ഭിത്തിയിൽ കണ്ടത് സന്തോഷം കൊണ്ട് നിറഞ്ഞ ചിരിയോടെ ഞങ്ങളെ നോക്കിയിരിക്കുന്ന അമ്മയെയാണ്.
“””””””””””അവളുടെ ആത്മാവ് ഇപ്പോ സന്തോഷിക്കുന്നുണ്ടാവും ഇല്ലേ മക്കളെ….??””””””””””
ഇടം വശത്ത് ഇരുന്ന അവനേം വലത് വശത്തിരുന്ന എന്നേം ഒരേപോലെ ചേർത്ത് പിടിച്ച് അച്ഛനത് പറയുമ്പോ സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ ഞങ്ങള് രണ്ടാളുടേം കണ്ണുകൾ ഒരേനേരം നിറഞ്ഞിരുന്നു.
……… ❤️❤️ ……….
കവിളിൽ അനുഭവപ്പെട്ട ഇളം തണുപ്പ്., ഞാൻ കണ്ണ് തുറന്നു. മുന്നിൽ ചിരിയോടെ നിൽക്കണ എന്റെ ചീക്കുട്ടി. അര മണിക്കൂർ മുന്നേ തന്നെ കഴിച്ചിട്ട് വന്ന് കിടന്നതാ എന്റെ പെണ്ണിനേം കാത്ത്.
“””””””””””എവിടായിരുന്നു പെണ്ണെ നീ…..??”””””””””””
“””””””””കഴിച്ച പാത്രങ്ങളൊക്കെ കഴുകി വച്ചിട്ടല്ലേ ഏട്ടാ വരാൻ പറ്റൂ…..??””””””””””
“”””””””””അതിന് ഇത്രേം നേരം വേണോടി….??”””””””””””
“”””””””””ഇത്രേം നേരോന്നും വേണ്ട., അതൊക്കെ പെട്ടന്ന് തീർന്നു. പിന്നെ ഞാനും ഏട്ടത്തിയും ഓരോന്നൊക്കെ പറഞ്ഞ് നിന്നു, സമയം പോയത് പോലുമറിഞ്ഞില്ല……!!”””””””””””