ദേവേട്ടന്റെ ചീക്കുട്ടി 3
Devettante Cheekkutty Part 3 | Author : Nadippin Nayakan
[ Previous Part ] [ www.kambistories.com ]
ചീക്കുട്ടി, കരഞ്ഞ് തളർന്നവൾ എപ്പഴോ എന്നെ ചുറ്റിപ്പിടിച്ചുറങ്ങിപ്പോയി. അവളേം മാറോട് ചേർത്ത് കിടക്കുമ്പോ നടക്കുന്നതെല്ലാം വെറുമൊരു ദുസ്വപ്നമായി മാറാൻ ഞാനതിയായി ആശിച്ചു പോയി.
“”””””””””ദേവാ……”””””””””””
ചാരിയിട്ട വാതിൽ പയ്യെ തുറന്ന് കൊണ്ടവൻ എന്നെ വിളിച്ചു. ചീക്കുട്ടി ഉണരാതെ എന്നിൽ നിന്നുമവളെ അടർത്തി മാറ്റി ഞാനെഴുന്നേറ്റു ചെന്നു.
“””””””””””അച്ഛന്, അച്ഛന് എന്തോ സംസാരിക്കാൻ ഉണ്ടെന്ന്., ഒന്ന് താഴോട്ട് വരോ……??”””””””””””
മുഖത്ത് പോലും നോക്കാതെ മടിച്ച് മടിച്ച് പറഞ്ഞവൻ മറുപടിക്ക് കാക്കാതെ തിരിഞ്ഞ് നടന്നിരുന്നു. ഒന്നാലോചിച്ച ശേഷം ഞാനും.
“”””””””””ദേവാ, ഇരിക്ക് മോനെ….”””””””””””
അച്ഛനൊരുപാട് മാറി. സ്നേഹത്തോടെ എന്നെ അടുത്തേക്ക് വിളിച്ചിരുത്തുമ്പോ കണ്ണുനീരോടെ ഞാൻ അച്ഛനോടൊപ്പം ആ വല്യ സോഫയിലിരുന്നു. എതിർ വശത്തായി ഏട്ടനും ഏട്ടത്തിയും……!!
“””””””””മോള്…….??”””””””””
“”””””””””ഉറങ്ങുവാ……!!””””””””””””
“””””””””മ്മ്., ഒരുപാട് കരഞ്ഞുവല്ലേ പാവം…..!!””””””””
“””””””””എന്തോ പറയാനുണ്ടെന്ന് പറഞ്ഞു……!!””””””””””
“”””””””അഹ്, ശെരിക്കും പറയാനല്ലടാ, ചോദിക്കാനാ ഉള്ളേ, നിന്നോടും മോളോടും. ഒരുപാട് ദ്രോഹിച്ചു അതിനെ. ക്ഷേമ ചോദിക്കാനുള്ള അർഹത പോലും ഞങ്ങൾക്കാർക്കും ഇല്ലാ. മരിച്ച് തലക്കും മീതെ നിൽക്കുന്ന നിന്റെ അമ്മയെ ഓർത്തേലും ഞങ്ങളോട് ക്ഷേമിക്കെടാ മോനെ…..”””””””””””
തൊഴുകൈകളോടെ ആ മനുഷ്യൻ എന്റെ നേരെ നിറക്കണ്ണുകളോടെ നോക്കുമ്പോ പിടിച്ച് നിർത്താനാവാതെ ആ കൈകൾ തട്ടി മാറ്റി അച്ഛനേം ചുറ്റിപ്പിടിച്ച് ഞാനലറി കരഞ്ഞിരുന്നു. അന്നേ വരെ അവരോട് ഉണ്ടായിരുന്ന ദേഷ്യം, ഇന്നിപ്പോ മനസ്സ് നിറഞ്ഞ് നിന്ന സങ്കടം എല്ലാം ഒരുനിമിഷം പെരുമഴയായി പെയ്തിറങ്ങി.
“””””””””””ദേവാ മഹാപരാതം ചെയ്തവരാ ഞങ്ങള്. കൊന്ന് കളയാനുള്ള ദേഷ്യം ഇപ്പോഴും ഞങ്ങളോട് ഉണ്ടെന്ന് അറിയാം, ആ മരണവും ഞങ്ങൾ അർഹിക്കിന്നുണ്ട്. ദേവാ, തല്ലുവേ കൊല്ലുവേ എന്താച്ചാ ചെയ്തോടാ……!!””””””””””