കടലിന്റെ മർമ്മരം [വേടൻ]

Posted by

അവന്റെ ജീവൻ ചാലിച്ചെഴുതിയ താലി കഴുത്തിലേക്ക് ഏറ്റുവാങ്ങുമ്പോൾ നിറഞ്ഞു കാഴ്ച മങ്ങിയ മിഴികളിൽ ഞാൻ ന്റെ പ്രാണനെ…ന്റെ ജീവന്റെ പാതിയെ കൈകൂപ്പി ഞാൻ നോക്കി കണ്ടു.., ന്നിലവനോടുള്ള അടങ്ങാത്ത പ്രണയം അവനിലേക്ക് പകരാൻ ഉള്ളു തുടിച്ചിരുന്നു ആ നിമിഷം.. ഒരു പെണ്ണെന് ഏറ്റവും പ്രിയപ്പെട്ട നിമിഷത്തിലൊന്ന് അവളുടെ വിവാഹം.അതുമവൾ ഇഷ്ടപെട്ട പുരുഷന്റെ കൂടെ.. അതെ ഞാൻ., ഞാനല്ലേ ഈ ലോകത്തിൽ വച്ചേറ്റവും വല്യ ഭാഗ്യവതി..

ന്റെ നിറഞ്ഞു തുളുമ്പറായ മിഴികൾ തുടച്ചവൻ മുപ്പത്തി മുക്കോടി ദൈവങ്ങളെയും സാക്ഷിയാക്കി ആ ദേവിയുടെ സാന്നിധ്യത്തിൽ ന്റെ സീമന്ത രേഖയിൽ ചുവപ്പ് ചാലിച്ചു ന്നെയവന്റെ സ്വന്തമാക്കി. കുട്ടിനായി ഒരു ചെറു മുത്തവും, നിറഞ്ഞ മിഴിയോടെ ചിരിച്ച ന്റെ ഭാവം കണ്ട് കൂടെ നിന്നവരിലും ചിരി ഒഴിക്കിയേത്തി. ആ യാത്ര തുടങ്ങിട്ട് ഇന്നേക്ക് രണ്ട് കൊല്ലമാകുന്നു..

******************************************

“” നീ കടല് നോക്കി സ്വപ്നം കാണുവാണോ പെണ്ണെ..!””

അപ്പോളാണ് ഓർമകളിൽ നിന്ന് ഞാൻ പുറത്ത് വന്നത്.. അതോർത്തെന്നിൽ ചിരി മുളച്ചതും

“” ന്തോ വേണ്ടാത്തത് ചിന്തിച്ചു കുട്ടിട്ടുണ്ടല്ലോ പെണ്ണെ നീ…!””

“” ച്ചീ.. അസത്തെ… വേണ്ടാതീനം പറയുന്നോ..””

കൈമുട്ട് മടക്കി അവനിൽ വേദന സമ്മാനികുമ്പോൾ, അവിടം ഞാൻ തന്നെ തിരുമ്മി കൊടുത്തിരുന്നു.. സംഭവം വേദനിച്ചില്ലെങ്കിലും അവന്റെ മുഖമൊന്ന് മാറിയാൽ നിക്കത് സഹിക്കാൻ കഴിയില്ല..

കുറച്ചു നേരം കൂടെ കടൽ കാറ്റേറ്റ് തിരികെ പോകാനായി അവനെന്റെ വീൽ ചെയർ പതിയെ മുന്നോട്ടേക് ഉരുട്ടി, പോകുമ്പോളും ചിരിയിലും കളിയിലും നിറയുന്ന അവന്റെ മുഖം ന്നിൽ പിന്നെയും സന്തോഷത്തിന്റെ മറ്റൊരു ലോകം സൃഷ്ടിച്ചു.

“” അതെ..പിന്നൊരു കാര്യം അമ്മ ചോദിച്ചു..? “”

“” ഉം… ന്നതാ അമ്മ ചോദിച്ചേ…? “”

“” രണ്ടു കൊല്ലമായില്ലേ.. നിങ്ങൾക്ക് പ്രണയിച്ചു കൊതി തീർന്നില്ലെങ്കിലും, അവർക്ക് അവരുടെ പേരക്കുട്ടിടെ അപ്പൂപ്പനും അമ്മുമ്മേം ആകാൻ കൊതിയുണ്ടെന്ന്.. “”

“” ഹോ…ന്നിട്ട് നീയെന്തു പറഞ്ഞു..?? “”

“” ഞാൻ പറഞ്ഞു ന്റെ കെട്ടിയോന്റെ കുട്ടിക്കളിയൊക്കെ മാറീട്ടെ ഞങ്ങളു അതിനെ കുറിച്ച് ആലോചിക്കുന്നുള്ളു ന്ന്..! ‘”

Leave a Reply

Your email address will not be published. Required fields are marked *