കടലിന്റെ മർമ്മരം [വേടൻ]

Posted by

മുഖത്തുള്ള ചെറുനാണം മറച്ചുകൊണ്ടുഞാൻ അവനെ കളിയാക്കുമ്പോൾ, മറുപടി പറയാതെ ന്റെ മുഖത്തേക്കവന്റെ മുഖമടുപ്പിച്ചു, ഒന്ന് ഞെട്ടിനിന്ന ഞാൻ ചുറ്റുംകണ്ണോടിച്ചു..

“” ന്താ ചെക്കാ നിയ് കട്ടണേ.. ദേ ആള്ക്കാര് നോക്കണെന്ന്..! “” അവന്റ കൈകളിൽ ഞാൻ ന്റെ പിടിമുറുക്കി, ബലമില്ലാത്ത ഒരു പ്രതീക്ഷേതം.

മറുപടി പറയാതെ ന്റെ സീമന്ത രേഖയിൽ അവന്റെ ജീവന്റെ ചുവപ്പ് ചലിച്ചിടത്ത് അവനവന്റെ ചുണ്ടുകൾ ചേർത്തു.. ഞാൻ പോലുമറിയാതെ ന്റെ മിഴികൾ കൂമ്പിയടഞ്ഞു, കൈകൾ കഴുത്തിലെ അലിലയിൽ കോർത്ത താലിയിൽ പിടിമുറുക്കി,..

*********************************************

പഠിക്കുന്ന സമയത്ത് ആ ചെമ്പൻ കണ്ണുകളോട് തോന്നിയ പ്രണയം,. ആരാരും അറിയാതെ അവനെ ഞാൻ ന്റെ സ്വന്തമാക്കിയ നിമിഷങ്ങൾ, അവന്റ സങ്കടത്തിലും, സന്തോഷത്തിലും, ദെഷ്യത്തിലും, വിജയത്തിലും ഞാനവമ്പോലുമറിയാതെ കൂട്ടായുണ്ടായിരുന്നു..

പറയാൻ പേടിയായിരുന്നു…. എന്നോ ചലനമറ്റ കാലുകൾക്ക് അവകാശിയായ ഈ പെണ്ണിന് അവനോട് പ്രണയം ന്ന് പറഞ്ഞാൽ എന്തായിരിക്കും മറുപടി ന്നോർത്ത്, പറയാതെ മനസ്സിൽ സൂക്ഷിച്ച പ്രണയം..

ഒരിക്കൽ ലൈബ്രറിയിൽ നിന്ന് ” വിഷാദം പൂക്കുന്ന മരങ്ങൾ “” ന്ന മാധവി കുട്ടിയുടെ ബുക്കും നെഞ്ചിലേറ്റി കൂട്ടുകാരിയുടെ കൂടെ വെളിയിലേക്ക് ഇറങ്ങിയ ന്നെ കാത്താ ചെമ്പൻ കണ്ണുകൾ ആ പടിക്കെട്ടിൽ കൈയും കൂട്ടിപിണച്ചുനിൽക്കുന്നുണ്ടായിരുന്നു. അവന്റ ആ മിഴികൾ ന്നിൽ തങ്ങി നിന്നില്ല കൂടെ നിന്നവളെ തേടി ആ മിഴികൾ നീങ്ങുന്നത് ഞാൻ ഒരു വേദനയോടെ കണ്ടുനിന്നു, അന്നദ്യമായി എനിക്ക് ന്റെ ഈ അവസ്ഥയിൽ ദേഷ്യം തോന്നി.., വിഷമം നിറഞ്ഞു,

താൻ ഏറെ സ്നേഹിക്കുന്ന ഒരുവൻ തന്റെ മുന്നിൽ നിന്ന് മോറ്റൊരാളെ സ്വന്തമാക്കാൻ തയാറെടുക്കുന്ന നിമിഷം. മരിച്ചു പോയിരുന്നെല് ന്ന് വരെ തോന്നിയിരുന്നു നിക്കപ്പോ.. കണ്ണുകൾ ന്തിനോ വേണ്ടി ചുറ്റും അലഞ്ഞു.., ഒടുവിൽ നീറിയ നെഞ്ചുമായി ഞാൻ ആ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.

“” നിങ്ങള് സംസാരിക്ക് ഞാൻ.. അങ്ങോട്ടേക് നിക്കാം..!!””

ഉള്ളുനീറുന്ന വേദനയിൽ കണ്ണിൽ ഉറ പൊട്ടിയവരുന്ന മിഴിനീരിനെ വാശിയോടെ തടഞ്ഞു വയ്ക്കുമ്പോളും മനസ്സ് അസ്വസ്തമായിരുന്നു, പതിയെ ഞാൻ വീൽചെയറിൽ കൈകൾ അമർത്തി മുന്നിട്ടേക് ആഞ്ഞു, പെട്ടന്ന് പിന്നിൽ നിന്ന് വന്ന ബലത്തിൽ ന്റെ കൈകൾ അവിടെ തറഞ്ഞു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *