കടലിന്റെ മർമ്മരം [വേടൻ]

Posted by

പറയുന്നതിനോടൊപ്പം അവനെന്നെ വശം ചേർന്ന് പുണർന്നുനിന്നു.., കവിളിൽ ചെറു തണുപ്പ് തന്നവൻ ചിരിയോടെതന്നെ ന്റെ കവിളിൽ കവിൾ ചേർത്തു കടലിന്റെ ആഴങ്ങളുടെ അടിത്തട്ടു തൊട്ടറിയാൻ കൂടെകൂടി..

“” ഞനൊന്ന് ചോദിച്ചാ സത്യം പറയോ നിയ്യ്….? “”

“” കൊല്ലം രണ്ടായിട്ടും ന്നോട് ചോദിക്കാൻ നിനക്കിപ്പോളും മുഖവരയോ…? നി ചോദിക്കേടി പെണ്ണെ “”

കേൾക്കാൻ കാത്തിരുന്നപോലെ ആ കൂവള മിഴികൾ വിടർന്നു, അവന്റെ ചെമ്പൻ കണ്ണുകളിൽ സ്വന്തം മുഖം തെളിഞ്ഞു വന്നതും അവളിൽ എന്തൊക്കെയോ ഒഴുകി ഇറങ്ങുന്ന പോലെയൊരു തോന്നൽ..

“” നിനക്കെന്നിൽ ഏറ്റവും പ്രിയപ്പെട്ടതെന്താണ്…?? “”

ആ ചെമ്പൻ കണ്ണുകൾ ചുളുങ്ങി, അവയെന്റെ മിഴിയിലെ രഹസ്യങ്ങൾ കവർന്നേടുക്കാൻ നെന്നപോലെ മുഖമാകെ അലഞ്ഞു..പിന്നെയതോരു ചെറുപുഞ്ചിരിയായി,

“” ഹും.. ന്തേയ്‌ പെട്ടന്നങ്ങനെ തോന്നിക്കാൻ..??””

“” അതൊക്കെയുണ്ടെന്ന് കുട്ടിക്കോ, ആദ്യം മറുപടി പറ നിയ്യ്…! “”

അവനൊന്ന് കണ്ണുകളടച്ചു നിശ്വസിച്ചു, പിന്നെ മിഴികൾ തുറന്നെന്നെ നോക്കി നിറപുഞ്ചിരി ന്നിലേക്കും തൂകി, മറുപടി പറയാൻ തുടക്കമിടുമ്പോലെ അവൻ ന്റെ മുന്നിൽ പ്രണയാദ്രമായി മുട്ടിലിരുന്നു, അവന്റെ കണ്ണുകളെ നേരിടാനാവാതെ കുനിഞ്ഞ മുഖമവൻ തന്റെ കൈകളാൽ താങ്ങി നേരെ നിർത്തി.

“” നിന്നിലെനിക് പ്രിയപ്പെട്ടതായി പലതാണ് പെണ്ണെ.. നിന്റെ ഈ കറുപ്പുതോൽക്കും കൂവളമിഴികൾ നിക്ക് പ്രിയപ്പെട്ടതാണ്.., വിയർത്തോട്ടി നനവിന്റെ ആവരണം തീർത്തു നീ ന്റെ നെഞ്ചിൽ സ്ഥാനം പിടിക്കുമ്പോൾ ന്നെ പുണരുന്നനിന്റെയി കാർക്കുന്തലിന്റെ മണമെനിക്ക് പ്രിയപ്പെട്ടതാണ്..,

ചെറുപ്പിണക്കത്തിൽ നിന്നോട് മിണ്ടാതെ നില്കുംനേരം ന്റെ കള്ളപ്പിണക്കം മാറ്റാൻ നീ ന്റെ ചുണ്ടിൽ തരുന്ന ചുടുചുംബനം നിക്ക് പ്രിയപ്പെട്ടതാണ്., അവയുടെ അവസാനം ശ്വാസം ഷെയിച്ചു ന്റെ കഴുത്തിൽ നീ തരുന്ന ചെറുവേദനയെനിക് പ്രിയപ്പെട്ടതാണ്.., പിന്നെ…! “”

“” പിന്നെ….? “”

“” പിന്നെ നിന്റെ ശ്വാസം പോലും നിക്കായി മാത്രമാണെന്ന് അറിയുന്ന, നിന്റെ ഹൃയത്തിന്റെ താളം നിന്റെത് മാത്രമാണെന്ന് അറിയുന്ന നിമിഷമാണ് നീ നിക്ക് ഏറ്റവും പ്രിയപ്പെട്ടതാകുന്നത്..!””

അവന്റെ കണ്ണിലെ വശ്യത ന്നെ പുൽകിതുടങ്ങിയെന്ന് തോന്നിയതും, ഞാൻ മുഖം വെട്ടിച്ചു.

“” കാര്യം ചോദിക്കുമ്പോൾ പൈങ്കിളി ഡയലോഗടിക്കുന്നോ ജന്തു.. “”

Leave a Reply

Your email address will not be published. Required fields are marked *