സാം എനിക്ക് എന്ത് വിരോധം. പക്ഷേ വേറെ ആരും കേൾക്കാതെ എന്ത് വേണമെങ്കിലും വിളിച്ചോളൂ. സാം എന്നെ സ്വന്തമായി കണ്ട് എനിക്ക് വേണ്ടി ഇത്രയൊക്കെ ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. സാമിന്റെ ഈ കെയറിങ് എനിക്ക് ഒരുപാട് ഇഷ്ടം ആയി. സാമിൽ നിന്നും ഈ കെയറിങ് ഞാൻ എന്നും പ്രതീക്ഷിച്ചോട്ടെ.
പിന്നെ മോൾക്ക് വേണ്ടി ഞാൻ എന്തു ചെയ്തു തരും.
എങ്കിൽ സാം എന്ന് നേരത്തെ വരുമോ. ഇങ്ങനെ വീട്ടിൽ ഇരുന്നു എനിക്ക് നഷ്ടപ്പെട്ട കുഞ്ഞിനെ ഓർത്ത് സങ്കടം കൂടുകയാണ്. സാം നേരത്തെ വരുകയാണെങ്കിൽ നമുക്ക് ഒന്ന് പുറത്ത് പോയാലോ.
ശരി ചേച്ചി ഞാൻ നേരത്തെ വരാം. ചേച്ചിക്ക് പുറത്തൊക്കെ പോകണം എന്നൊരു ആഗ്രഹം ഉണ്ടെങ്കിൽ ഞാൻ നടത്തി തരാം. ഞങ്ങൾ ഫോൺ കട്ട് ചെയ്ത് കഴിഞ്ഞ ഞാൻ വെറുതെ മനസ്സിൽ ആലോചിച്ച്. ആദ്യമായിട്ടാണല്ലോ ചേച്ചി എന്നോട് ഇത്രയ്ക്ക് ഓപ്പണായി സംസാരിക്കുന്നത്. ധന്യ ചേച്ചിക്ക് എന്നോട് വല്ല പ്രേമവും ഉണ്ടോ. എന്തായാലും വൈകുന്നേരം ചേച്ചിയെയും കൊണ്ട് എറണാകുളത്ത് കറങ്ങാൻ പോകുമ്പോൾ ചേച്ചിയെ ഒന്ന് അടുത്ത് അറിയുവാൻ പറ്റും. അതിനു ശേഷം തീരുമാനിക്കാം ചേച്ചിയുടെ മനസ്സ് എത്രത്തോളം എന്നിലേക്ക് അടുത്തു എന്ന്. അങ്ങനെ വൈകുന്നേരം ഞാൻ നേരത്തെ വീട്ടിൽ എത്തി. അമ്മിണി എന്നെ കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞു.
മോളെ പറഞ്ഞത് കൊണ്ട് മോൻ നേരത്തെ വന്നല്ലേ. നല്ല കാര്യം മോനെ അവൾ ഇവിടെ ഇരുന്നു ആലോചിച്ചു സങ്കടം കൂട്ടുകയുള്ളൂ മോൻ അവളെയും കൂട്ടി പുറത്തൊക്കെ പോയിട്ട് വാ. അവൾ പുറത്തൊക്കെ പോയി കറങ്ങി നടക്കുമ്പോൾ കുഞ്ഞ് നഷ്ടപ്പെട്ട ഓർമ്മയിൽ നിന്നും പതിയെ പതിയെ മാറി അവളുടെ സങ്കടം കുറഞ്ഞുകൊള്ളും.
ഞാൻ അമ്മിണിയോട് പറഞ്ഞു. എങ്കിൽ അമ്മിണിയും വാ ഞങ്ങളുടെ കൂടെ.
അമ്മിണി പറഞ്ഞു ഇന്ന് നിങ്ങൾ രണ്ടു പേരും കൂടി പോകു. നമുക്ക് മൂന്നു പേർക്കും കൂടി മോള് തിരിച്ച് ഡൽഹിക്ക് പോകുന്നതിനു മുമ്പ് ഒരു ടൂർ പോകാം. ഇപ്പോ മോൻ അവളെയും കൂട്ടി പൊയ്ക്കൊള്ളൂ.
ആട്ടെ ധന്യ ചേച്ചി എവിടെ അമ്മിണി.
അവൾ മോനുവേണ്ടി അടുക്കളയിൽ ചായ ഉണ്ടാക്കുന്നുണ്ട്.
ഞാൻ അടുക്കളയിലേക്ക് ചെന്നിട്ട് പറഞ്ഞു, ചേച്ചി ഞാൻ എത്തി എട്ടോ. ചേച്ചി സന്തോഷത്തോടെ ചിരിച്ച മുഖത്തോടെ എന്നെ നോക്കി. ചേച്ചിയുടെ ഈ മുഖത്തെ സന്തോഷവും ചിരിയും കാണുമ്പോൾ എന്റെ മനസ്സിലും വല്ലാത്ത സന്തോഷം ആണ്. അപ്പോൾ ധന്യ ചേച്ചി എന്നോട് ഇങ്ങനെ പറഞ്ഞു.
എൻറെ ഈ സാമിനെ മനസ്സിലാക്കുവാൻ ഞാൻ വൈകി പോയല്ലോ. സാം എനിക്ക് അറിയില്ല നീ എൻറെ കൂടെ ഉള്ളപ്പോൾ എൻറെ മനസ്സിനെ വല്ലാത്ത ഒരു സന്തോഷം ആണ്. ഇന്ന് സാം ചായ.
ഞാൻ ചേച്ചിയുടെ കയ്യിൽ നിന്നും ചായ മേടിച്ച് കുടിച്ച് നോക്കിയിട്ട് പറഞ്ഞു. ചേച്ചിക്ക് മമ്മിയുടെ കൈപ്പുണ്യം ആണല്ലോ കിട്ടി ഇരിക്കുന്നത്. ചായ നല്ല സൂപ്പർ ആയിട്ട് ഉണ്ട്. ചേച്ചി എൻറെ കവിളിൽ ഒരു നുള്ള് തന്നിട്ട് ചോദിച്ചു.