വീണ പെട്ടെന്ന് ഉള്ള മുട്ട് കേട്ട് അരയിൽ ഉള്ള പിസ്റ്റാൾ എടുത്തു കൈ വെച്ചു ഡോറിന്റെ അടുത്ത് എത്തി
വീണ… ആരാ……
നിമ്മി…. വീണേ ഞാനാ വാതിൽ തുറക്
ശബ്ദം മനസ്സിൽ ആയതോടെ വീണ പിസ്റ്റാൾ പിറകിലെ അരയിൽ തിരുകി പതുക്കെ ഡോർ തുറന്നു പെട്ടെന്ന് തന്നെ നിമ്മി അകത്തു കയറി വാതിൽ അടച്ചു ആകെ ഒരു ടെൻഷൻ
വീണ കുറച്ചു ദേഷ്യത്തിലും സംശയത്തിലും ചോദിച്ചു… എന്താടി
നിമ്മി… എടി പുറത്തു ആരോ ഉള്ളത് പോലെ ഞാൻ ഒരു നിഴൽ പോലെ കണ്ടു
വീണ ഡോർ തുറന്നു കൈ പിറകോട്ടു അരയിലേക്ക് കൊണ്ടു പോയി അവിടെ കൈ വെച്ച് തല പുറത്തേക് ഇട്ട് ഇടത്തും വലത്തും നോക്കി… പെട്ടെന്ന് ആണ് ഒരു ഗ്രീൻ സെൻസർ ലൈറ്റ് അവളുടെ മുന്നിൽ മിന്നിയത്… അവിടെ തങ്ങളുടെ ആളുകൾ ഉണ്ട് എന്ന് സിഗ്നൽ കൊടുത്ത്.. വീണ ഒന്നും ദിർഘ ശ്വാസം വിട്ടു ടെൻഷൻ ഒന്നും ഒഴിഞ്ഞു ഡോർ അടച്ചു നിമ്മിയേ നോക്കി… ഒന്നും ചിരിച്ചു… നിനക്ക് തോന്നിയത് ആണ് പുറത്ത് ഒരു പ്രശ്നവും ഇല്ല അതും പറഞ്ഞു അവിടെ ഉള്ള സീതയുടെ അടുത്ത് ഉള്ള കസേരയിൽ പോയി ഇരുന്നു നിമ്മി അവളുടെ പുറകെ വന്നു സീതയുടെ അടുത്ത് ഇരിക്കാൻ പോയതും
വീണ… നീ ആ കസേര എടുത്തു ഇട്ട് അങ്ങോട്ടേക് ഇരുന്നോ സീത ആകെ ടയേർഡ് ആണ് അത് കൊണ്ട് അവളുടെ അടുത്ത് ബെഡിൽ ഇരിക്കേണ്ട
നിമ്മി അവളുടെ സംസാരത്തിലെ ടോൺ മാറ്റം മനസ്സിൽ ആക്കി കസേര വീണയുടെ മുന്നിൽ ആയി ഇട്ട് ബെഡിൽ നിന്ന് കുറച്ചു ഡിസ്റ്റൻസ് ഇട്ട് ഇരുന്നു…
നിമ്മി… നീ എന്താണ് ഡ്രസ്സ് മാറ്റതെ ഇരിക്കുന്നത്
വീണ… ഒന്നും ഇല്ല സീതയെ നോക്കി ഇരുന്നു അത് മറന്നു പോയ്… നീ എന്താ വന്നത്
നിമ്മി… എന്താ ഇവിടെ നടക്കുന്നത് നീ ആരാ
വീണ ഒന്നും ചോദിയാം കേട്ടു പകച്ചു എങ്കിലും അവളുടെ മുഖത്തു നോക്കി ഒന്നും ചിരിച്ചു… ഇന്ന് ഇവിടെ നടന്നതിൽ കുറെ ഓക്കേ കാര്യം നിനക്ക് മനസ്സിൽ ആയി കാണും… അതിൽ വെച്ച് നിർത്തുക കൂടുതൽ അറിയാൻ ശ്രെമിച്ചാൽ നിനക്ക് അതൊക്കെ വലിയ ബുദ്ധിമുട്ട് ആകും