രാവണ ഉദയം 10 [Uncle jhon]

Posted by

മനോജ്‌….. തീർക്കേണ്ടത് തിർത്തിട്ട് വന്ന മതി ഓക്കേ …..കാൾ കട്ട് ആയി

വജ്രാ…. ഗുണ ഇവിടെ എല്ലാം

ഗുണ… ഓൾ സെറ്റ്…… ആ ചെറുക്കാൻ

വജ്രാ…. വേണ്ടത് എടുത്തോ ബാക്കി ഇവിടെ ഇട്ടേര്…. ഗുണ തല കുലുക്കി

ലേറ്റ് സ്റ്റോൺ കുന്നു ഇറങ്ങി അവസാനം ഫോർച്യൂണർ അവിടെ നിന്ന് പോകുബോൾ അവിടെ ഉള്ള കുന്നിൻ ചെറുവിൽ  പത്തോ പന്ത്രണ്ടോ കുതിരകൾ മാത്രം ബാക്കി അവ സ്വാതന്ത്രമായി അവിടെ നടക്കുന്നു സൈമന്റെ കുതിരലയവും  ഫം ഹൌസ് വണ്ടികളും എല്ലാം അവിടെ കത്തി എരിഞ്ഞു കൊണ്ടിരുന്നു

കോൺഗ്ഗാനഹള്ളി

ഒരു വലിയ ഇരുബ് ഗേറ്റ് അതിന്റെ മുകളിൽ ആയി    തൊമ്പ്സൺ വില്യംസ് മൈക്കിൾ എന്നാ ഒരു പേരോട് കൂടിയ ഒരു ബോർഡ്‌ ആ ഗേറ്റ് കടന്നു വലിയ ഒരു  ബംഗ്ലാവ്… ആ ബംഗ്ലാവിന്റെ  ഓഫീസ് റൂമിന്റെ ചുമരിൽ ഒരു വലിയ ഒരു ഫ്രെയിം ഫോട്ടോ കടുവയേ വേട്ടയാടുന്ന ഒരു വേട്ടക്കാരന്റെ  അതിന്റെ അടിയിൽ പേരും ഉണ്ട് വില്യം ഗോൾമാൻ  ആ ഫോട്ടോയുടെ ഫ്രെയിംന്റെ തൂകിയതിന്റെ അടിയിൽ ആയി ചുമരിന്ന് ചാരി ഇരുന്നു ഒരു 55 വയസ്സിന് മുകളിൽ പ്രായമായ  ഒരു സ്ത്രീ….അവരെ കെട്ടി പിടിച്ചു കരയുന്ന രണ്ടു പ്രായപൂർത്തിയായ പെൺകുട്ടികളും  അവർ പേടിച്ചു കരയുകയാണ് ആ പെൺകുട്ടികൾ അമ്മയുടെ മാറിലേക് മുഖം പുഴത്തി അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ടേ ഇരിക്കുന്നു ആ അമ്മ തന്റെ പെൺമക്കളെ മാറോട് അണച്ചു അവരുടെ തലയിൽ കൈ വെച്ച് കൊണ്ട് കണ്ണുകൾ മാറ്റാതെ അവിടെ ഉള്ള ടേബിളിലേക്ക് നോക്കി കൊണ്ടു കരയുകയാണ് അവരുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയാണ് അവർ ഇരികുന്നതിന്റെ മുന്നിൽ ആയി  ഒരു ടേബിളിൾ  ഉണ്ട് ഒരു ഓഫീസ് ടേബിളിൽ അതിന്റെ മുന്നിലും പിന്നിലും ആയി ചെയറുകൾ ഇട്ടിട്ടുണ്ട് അവിടെ ഉള്ള കസേരയിൽ ഒരു അറുപതിൽ മുകളിൽ  പ്രായം തോന്നുന്ന ഒരു മനുഷ്യൻ ചാരി ഇരിക്കുന്നുണ്ട് അയാളുടെ കണ്ണുകൾ ചുവന്നിട്ട് ഉണ്ട് കുടെ കണ്ണും കലങ്ങി കണ്ണിൽ നിന്ന് കണ്ണുനീർ കവിളിലുടെ  ഒലിച്ചു ഇറങ്ങുന്നുണ്ട് …

Leave a Reply

Your email address will not be published. Required fields are marked *