സംവിധായകന്റെ വാക്കുകൾ കേട്ട് അവൾ തിരിച്ച് തന്റെ മുറിയിലേക്ക് വന്നു … ചാർജിൽ ഇട്ടിരിക്കുന്ന ഫോൺ എടുത്തതും അതിൽ 20 മിസ് കോൾസ് 18 എണ്ണം വീട്ടിൽ നിന്നാണ്. 2 എണ്ണം ശിവേട്ടന്റെയും ….. ശിവന്റെ കാര്യം ഓർ ആ പോൾ എന്തോ അവൾക്ക് നാണം തോന്നി ഇനി അതികം ഇല്ല ആ താലി അണിയാൻ …
അവൾ വേകം വീട്ടിലേക്ക് വിളിച്ചു …..
” ആ അമ്മേ പറയൂ ഞാൻ ഷൂട്ടിൽ ആയിരുന്നു മോനൂന് കുഴപ്പം ഒന്നും ഇല്ല ലോ …
” അത് മോളേ നാളേ തൊട്ട് അവന് ഇഞ്ചഷനും മറ്റും തുടങ്ങണം അതികം നീട്ടി കൊണ്ട് പോയാൽ ശരിയാവില്ല എന്നാണ് പറയുന്നത് ….
” ഞാൻ ഇവിടേ നിന്നും കുറച്ച് കാശ് ചോതിച്ചിട്ടുണ്ട് അത് കിട്ടിയാൽ ഞാൻ വരാം നാളേ തന്നേ എല്ലാം തുടങ്ങാം ബാക്കി പിന്നേ നോക്കാം മ്മാ ….
” മോളേ അവന്റെ മരുന്നിന്റേ ചിലവ് എലാം ശരി ആയിട്ടുണ്ട് ….
” എവിടന്ന് ….
” അത് ….. മോൾ വേകം ഇങ്ങ് വാ നേരിട്ടു പറയാം എലാം …
” ആ അമ്മ ഞാൻ വേകം വരാം ശിവേട്ടനെ ഒന്ന് വിളിക്കട്ടേ….
” വേണ്ടാ അവൻ വേണ്ടാ നീ മാത്രം വാ … നിന്നോട് മാത്രം പറയാൻ കുറച്ച് കാര്യങ്ങൾ ഉണ്ട് …. അമ്മ പറയുന്നത് കേട്ടാൾ മോൾക്ക് ദേഷ്യം തോന്നും പക്ഷേ അവനേ തിരിച്ച് കിട്ടാൻ വേറേ വഴി ഒന്നും നമ്മൾക്ക് മുമ്പിൽ ഇല്ല ….
അമ്മ എന്താ പറയുന്നത് എന്ന് ഭദ്രക്ക് മനസിലായില്ല ….
” എന്താ അമ്മ കാര്യം പറ….
” … അത് … നീ വരു പോൾ ഓരാളേ കാണണം … ആളാണ് അവന്റെ ചികിൽത്സ ചിലവും മറ്റും എടുക്കുന്നത് എതിര് പറയരുത് അമ്മേടേ മോൾ ….