അവളുടേ അച്ഛൻ അതു പറഞ്ഞ് ഒന്നു വിതുബി ….
” കാശ് ഒരു പ്രശനം മാക്കണ്ട അങ്കിൾ അവന്റെ എലാ ചിലവും ഞാൻ നോക്കാം എനിക്ക് ഉളപ്പോ തന്നാ മതി തന്നില്ലങ്കിലും കുഴപ്പമില്ല ….
അവരേ നോക്കി നിഷ്കളങ്കമായി ഞാൻ പറയുമ്പഴും ഉള്ളിൽ ആരോ ഇരുന്ന് അരുത് എന്ന് പറയുന്നത് പോലേ .
” മോനേ ഞങ്ങളുടേ ജീവൻ വരേ തരാം ഇതിന് പകരം മായിട്ട് അലാതേ ഞങ്ങൾ എന്ത് ചെയ്യാൻ ….
അവർ രണ്ടു പേരും കൂടി കരഞ്ഞ് കൊണ്ട് നിന്നു ….
ഒരു കയ്യാൽ കണീർ ഒപ്പി അവളുടേ അമ്മ പറഞ്ഞു ….
” ഒരു വട്ടം എന്റെ മോൾക്കാരണം അടിച്ചിട്ട് ഉണ്ട് ഈ കരണത്ത് ഞാൻ … കാര്യം എന്താ എന്ന് അനേഷിക്കാതേ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട് ക്ഷമിക്കണം ഈ പാപികളോട് . ഇപ്പോൾ മകൻറെ ജീവൻ രക്ഷിക്കാനും നീ വേണ്ടിവന്നു..
അവർ അത് പറഞ്ഞപ്പോൾ എന്തോ ഉള്ളിൽ ഒരു കൊളുത്തി വലി…
“അല്ല അത് ചോദിക്കാൻ മറന്നു എവിടെ ഇവിടത്തെ സ്റ്റാർ . സീരിയൽ ലോകം വാഴുന്ന റാണി …
ഞാൻ ഒരു പുച്ഛഭാവത്തോടേ അവരേ നോക്കി …..
” എന്റെ മോൾ രാവ് എന്നോ പകലന്നോ ഇലാതേ കഷ്ടപെടുകയാണ് അവന്റെ ജീവൻ രക്ഷിക്കാൻ …. പക്ഷെ കാര്യം ഇല്ല അവൾ മോൻ പറഞ്ഞ പോലേ സീരിയൽ ലോകത്തേ റാണി ഒന്നും അല്ല … രണ്ട് സീരിയൽ അഭിനയിക്കുന്നുണ്ട് …. പിന്നേ ഒരു ചാനൽ പരിപാടിയും ….
അതിന് മറുപടി പറയാതേ ഞാൻ അവളുടേ അച്ഛനോട് ആയി പറഞ്ഞു …
” അങ്കിൽ അവന്റെ ചിലവ് എലാം എടുത്ത് അവനേ ഞാൻ ജീവിതത്തിലേക്ക് കൊണ്ട് വരാം പക്ഷേ അതിന് പകരം മായി എനിക്ക് ഒരു കാര്യം വേണം ..
” പറഞലോ ആദി ഞങ്ങൾ എന്തു വേണമങ്കിലും തരാം ഈ ജീവിതം വരേ …..