എന്റെ ജയിൽ ഓർമ്മകൾ 1
Ente Jail Ormakal Part 1 | Author : Kundan Payyan
ജീവിതം ഒരിക്കലും കൊണ്ട് എത്തിക്കരുത് എന്ന് വിചാരിക്കുന്ന പല ഇടത്തും നമ്മൾ എത്തി പെടാറുണ്ട്. അങ്ങനെ ഒരു എത്തിപെടലും അതിനെ കൊണ്ട് എന്റെ ജീവിതത്തിൽ വന്ന മാറ്റവും വളരെ വളരെ വലുത് ആയിരുന്നു.
എന്റെ പേര് അശ്വന്ത്. ചെറുപ്പം മുതലേ പഠിക്കാൻ മിടുക്കൻ. ഡിഗ്രി ഇക്കണോമിക്സും അതിന് ശേഷം MBA യും എടുത്ത് നല്ല കമ്പനിയിൽ ഇരുപത്തി രണ്ടാം വയസ്സിൽ തന്നെ ജോലി. ആറക്ക ശമ്പളം. നല്ല വീട്ടിൽ ഉള്ള ഒരു കുട്ടിയുമായി വിവാഹ നിശ്ചയവും കഴിഞ്ഞു. എല്ലാം കൂടെ ഒരു ഇരുപത്തി രണ്ട് വയസ്സുകാരന് ഹാപ്പി ആവാൻ ഉള്ള എല്ലാം എന്റെ കൈയിൽ അന്ന് ഉണ്ടായിരുന്നു. എന്നാലും എന്തോ ഒരു കുറവ് പോലെ എന്നും എന്റെ ഉള്ളിൽ തോന്നി. ആ വിടവ് നികത്താൻ കൊറേ ശ്രമവും.
അങ്ങനെ ഇരിക്കെ എന്റെ ഫ്രണ്ടിന്റെ കൂടെ തന്നെ ഒരു ചിട്ടി കമ്പനി തുടങ്ങി. നല്ല രീതിയിൽ എന്റെ ബുദ്ധിയുപയോഗിച്ച ആ കമ്പനി വളർന്നു. കോടികൾ ഒന്നിച്ചു വരുന്ന ബിസിനസ്. കൂടെ ഉള്ളവൻ കള്ളൻ ആയിരുന്നു എന്ന് മനസ്സിലാവാൻ അല്പം വൈകി. കോടികളും കൊണ്ട് അവൻ മുങ്ങി. കടക്കെണിയിൽ പോയി എല്ലാം വിറ്റു പെറുക്കി. ഇരുപത്തിരണ്ടാം വയസ്സിൽ എന്നെ പോലെ ഒരു അനാഥന്റെ കൈയിൽ എന്ത് ഉണ്ടാവാൻ. അഞ്ചു കോടിയിൽ കൂടുതൽ കടം വന്നത് കൊണ്ട് വേറെ വഴി ഇല്ലാതെ ആ പ്രായത്തിൽ സെൻട്രൽ ജയിലിലേക്ക് നാല് വർഷത്തെ കഠിന തടവ്.
ജീവിതം നായ നക്കി എന്ന് ഒകെ കേട്ടിട്ടേ ഉള്ളു.
കൊറേ കോടതി കയറി ഇറങ്ങി. കടക്കാരുടെ തെറിയും അടിയും വാങ്ങി. തിരിച്ചു തല്ലാൻ ഉള്ള കഴിവും ഇല്ല. നല്ല തടിയൻ ആണെന്ന് ഉള്ളത് കൊണ്ട് ഒരു അടിയും പുറത്ത് പോവുകയും ഇല്ല. ഇതിലും നല്ലത് ജയിൽ തന്നെ എന്ന് തീരുമാനിച്ചു.