മഞ്ഞ് മൂടിയ കനൽ വഴികൾ 3 [Sawyer]

Posted by

 

“വാ ആനി ഇരിക്കു , ഇത് ലാലി ഓഫീസ് അസിസ്റ്റന്റ് ആണ് ലാലിയെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു . ലാലി ഇത് ആനി എൽസിയെ നോക്കാൻ വന്നതാണ്..”

 

” വാ സിസ്റ്ററെ എന്നും പറഞ്ഞു ലാലി ഇരിക്കാൻ ക്ഷണിച്ചു.

ഇത്തിരി നേരം കാപ്പി കുടിച്ചു സംസാരിച്ചിരുന്നപ്പോളേക്കും ലാലിക്കു ബാങ്കിൽ പോകാൻ സമയമായി.

 

” അച്ചായാ എന്നാ നിങ്ങൾ സംസാരിച്ചിരിക്കു. ഞാൻ ബാങ്കിൽ പോയി വൈകിട്ടത്തെ ശമ്പളതുക എടുക്കട്ടെ .”

 

” ഞങ്ങളും ഇപ്പോ ഇറങ്ങും.”

 

ലാലി അവളുടെ സ്കൂട്ടിയിൽ പോയി പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ഞങ്ങളും പോകാൻ ഇറങ്ങി.

 

ജീപ്പ് ജോമോൻ കൊണ്ടുപോയത് കൊണ്ട് ഓഫീസിലിടിരിക്കുന്ന കാറിലാണ് തിരികെ പോന്നത്.

 

 

*****

സാറിന്റെ കൂടെ തിരിച്ചു വീട്ടിലേക്ക് വരുമ്പോഴും ഉള്ളിൽ തികട്ടി വന്നു കൊണ്ടിരുന്നത് ചാക്കോചേട്ടന്റെ വാക്കുകളായിരുന്നു.

 

“ആ വീട്ടിൽ നീ കാണുന്നവർക്ക് ഒരു ഇരട്ട മുഖം ഉണ്ടെന്ന് ഓർക്കുക”

 

സാറെന്തെക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. ചിന്തകൾ പലവഴി ചിതറി നടക്കുന്നത് കൊണ്ട് മറുപടി കൂടുതലും മൂളലും തലയാട്ടലും ആയിരുന്നു.

” എന്താ ആനി തലവേദനയാണോ എന്ന് ചോദിച്ചു തോളിൽ തട്ടിയപ്പോഴാണ് ചിന്തകളിൽ നിന്നും ഉണർന്നത്

 

തിരുമ്മി കൊണ്ടിരുന്നപ്പോൾ സാറ് ചീത്തവിളിക്കുന്നതിന്റെ കാരണം പറഞ്ഞു.

 

” ഇവിടെ മൂന്നാലു കൊല്ലമായി നിൽക്കുന്ന ഒരു സെക്യൂരിറ്റി ഉണ്ടായിരുന്നു. വിശ്വൻ നല്ല വിശ്വസ്തനായിരുന്നു. ഞങ്ങൾക്കെല്ലാം വലിയ കാര്യമായിരുന്നു. മാസത്തിൽ ഒരു തവണ വീട്ടിൽ പോകുമായിരുന്നു. വെള്ളിയാഴ്ച പോകും തിങ്കളാഴ്ച തിരിച്ചെത്തും. രണ്ടാഴ്ച മുൻപ് പോയി. പോകും മുമ്പേ പ്രത്യേകിച്ച് ഒന്നും ഇവിടെ പറഞ്ഞില്ല. പക്ഷെ ശനിയാഴ്ച ഞങ്ങൾക്ക് വിശ്വത്തിന്റെ വീട്ടിൽ നിന്ന് ഒരു കാൾ വന്നു. പുള്ളി ഇതുവരെ വീട്ടിൽ എത്തിയിട്ടില്ല. വെള്ളിയാഴ്ച രാത്രി വൈകിയിട്ടും കാണാത്തപ്പോൾ അവരു വിളിച്ചു നോക്കിയിരുന്നു. ആദ്യം നമ്പർ ബിസി ആയിരുന്നു. പിന്നെ വിളിച്ചപ്പോൾ മൊബൈൽ സ്വിച്ഡ് ഓഫ് ആയിരുന്നു. രാവിലെയും എത്താത്തത് കൊണ്ട് എന്തുപറ്റി എന്നറിയാൻ വിളിച്ചിപ്പോൾ , അപ്പോഴും സ്വിച്‌ഡ് ഓഫ് .അതുകൊണ്ട് രാവിലെ അവര് ഇങ്ങോട്ട് വിളിച്ചെ. ഞങ്ങളും കുറേതവണ വിളിച്ചു. ഒരു രക്ഷയും ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *