മഞ്ഞ് മൂടിയ കനൽ വഴികൾ 3 [Sawyer]

Posted by

മഞ്ഞ് മൂടിയ കനൽ വഴികൾ 3

Manju Moodiya Kanal Vazhikal Part 3 | Author : Sawyer

Previous Part | www.kambistories.com


 

(ആദ്യഭാഗങ്ങൾ വായിക്കാത്തവർ ദയവായി മുൻഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കാൻ ശ്രമിക്കു.എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ സദയം ക്ഷമിക്കുക. അഭിപ്രായം രേഖപ്പെടുത്താൻ ‘ അഭ്യർത്ഥികുന്നു)

 

പ്രാർത്ഥന കഴിഞ്ഞു പള്ളിയിൽ നിന്നിറങ്ങി തണൽ മരങ്ങൾ ഇരുവശത്തും നിരയായി നിൽക്കുന്ന റോഡിലൂടെ തോട്ടത്തിലേക്ക് നടക്കുമ്പോൾ നെഞ്ചിൽ എന്തോ വിങ്ങുന്നതുപോലെ ആനിക്കു തോന്നി. ചാക്കോചേട്ടന്റെ വാക്കുകൾ ചെവിയിൽ മുഴങ്ങി നിൽകുന്ന പോലെ .

” ആനി നീ പേടിക്കേണ്ട , നീതിയുടെ പക്ഷത്ത് തന്നെയാണ് നീയും . സങ്കടങ്ങളുടെയും വേദനയുടെയും അപമാനത്തിന്റെയും മരണത്തിന്റെയും കണക്ക് പറഞ്ഞു തീരുക തന്നെ ചെയ്യും ”

ചാക്കോ ചേട്ടൻ പറഞ്ഞത് ഒന്നും മനസ്സിലാവാതെ മുഖത്തേക്കു നോക്കിയപ്പോൾ പുള്ളി പറഞ്ഞു.

“കോടമഞ്ഞും നൂൽ മഴയും പെയ്തിറങ്ങുന്ന ഇവിടെ പകയുടെ ഒരു കഥയും ഉറങ്ങുന്നുണ്ടു. മനുഷ്യരും കാലവും മറന്ന അതൊക്കെ ഓർമ്മിപ്പിക്കുവാനും കണക്കു പറയിപ്പിക്കാനും കരുക്കൾ നീക്കുന്നവരും ഉണ്ട്. നമ്മൾ ആ കളിയിലെ വിലക്കെടുത്ത ജോലിക്കാർ മാത്രമാണ്. ആ ചരിത്രമൊക്കെ പറയാൻ സമയമെടുക്കും. അടുത്തയാഴ്ച ഞാൻ നെടുംചാലിലേക്ക് വരുന്നുണ്ട്. മാത്യൂസ് സാർ ഭാര്യയേയും കൊണ്ട് എറണാകുളം പോകും ചെക്കപ്പിന് . അന്ന് വരുമ്പോൾ എല്ലാം വിശദമായി പറയാം. പക്ഷെ ഒന്നു നീ ഓർക്കണം , ആ വീട്ടിൽ നീ കാണുന്നവർക്ക് ഒരു ഇരട്ട മുഖം ഉണ്ടെന്ന് !!”

 

*****

ആനി സിസ്റ്ററിനെ പള്ളിയിൽ വിട്ടിട്ടു തിരിച്ചു ഓഫിസിലെത്തിയപ്പോൾ ജോമോൻ ഗേറ്റിലുണ്ടായിരുന്നു.

 

“ഇച്ചായാ ഗുഡ് മോണിങ്ങ് . അങ്ങോട്ടു പോണെ കണ്ടായിരുന്നു അതാ ഗേറ്റിൽ തന്നെ നിന്നത്. വണ്ടി കൊണ്ടേ കൊടുത്തേക്കട്ടെ .”

 

“ഹഹ് മം …ശരി. ഞാൻ മേസ്തിരിയേടു വിളിച്ചു പറഞ്ഞിട്ടുണ്ട്‌. നീ വണ്ടി കൊടുത്തിട്ടു തേയില ഗോഡൗണിൽ പോയി ഇന്നതെ ലോഡ് ഒന്നു സ്പീഡാക്കണം “

Leave a Reply

Your email address will not be published. Required fields are marked *