പ്രൊഡ്യുസറുടെ നായികമാർ 1 [വരത്തൻ]

Posted by

പ്രൊഡ്യുസറുടെ നായികമാർ 1

Producerude Naayikamaar Part 1 | Author : Varathan


ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമാണ്.

 

ഞാൻ സുരേന്ദ്രൻ.ഇപ്പോൾ വയസ്സ് 60 കഴിഞ്ഞു.മലയാള സിനിമയിലെ ഒരു നിർമ്മാതാവാണ്.സുരേന്ദ്രാ പ്രൊഡക്ഷൻസിൻറെ ബാനറിൽ ഞാൻ സിനിമ നിർമ്മാണം തുടങ്ങിയിട്ട് വർഷം 25 കഴിഞ്ഞു.ചെറുതും വലുതുമായി ഒരുപാട് സിനിമകൾ ഞാൻ നിർമ്മിച്ച് കഴിഞ്ഞു.അതിൽ ചിലതൊക്കെ എട്ട് നിലയിൽ പൊട്ടിയെങ്കിലും കൂടുതലും വലിയ ഹിറ്റുകൾ ആയിരുന്നു.കഴിഞ്ഞ വർഷം ഞാൻ നിർമ്മിച്ച “ചാമ്പക്ക കാലം” ആയിരുന്നു ആ കൊല്ലത്തെ ഏറ്റവും വലിയ ഹിറ്റ്.അത് കൊണ്ട് തന്നെ നമ്മുടെ പ്രൊഡക്ഷൻ ഹൗസിൻറെ അടുത്ത പടത്തിനും അത്യാവശ്യം ഡിമാൻറ് ഉണ്ട്.പിന്നെ ഇപ്പോൾ നിർമ്മാണ ചുമതലയൊക്കെ മക്കളും മരുമോനും ഒക്കെയാണ് നോക്കുന്നത്.

നമ്മള് ഒരു ലിവർ സർജറിയൊക്കെ കഴിഞ്ഞ് അത്യാവശ്യം വിശ്രമത്തിൻറെ ഒരു മോഡിലാണ്.പിന്നെ കഥകൾ കേട്ട് ചില അഭിപ്രായങ്ങളൊക്കെ പറയും. എന്നാലും നമ്മള് കഥ കേട്ട് ഓക്കേ പറഞ്ഞാലേ സുരേന്ദ്ര പ്രൊഡക്ഷൻസ് ആ പടം നിർമ്മിക്കുകയുള്ളൂ.വർഷങ്ങളായുള്ള നമ്മുടെ ഒരു എക്സ്പീരിയൻസിനെ പിള്ളേർ (പിള്ളേരെന്ന് വെച്ചാൽ മക്കളും മരുമോനും) ബഹുമാനിക്കുന്നത് ഇങ്ങനെയൊക്കെയാണ്.

എന്നതായാലും പിള്ളേരൊക്കെ ഇപ്പോൾ നല്ല ഹാപ്പിയാണ്,പ്രത്യേകിച്ച് “ചാമ്പക്ക കാലം” തിയേറ്റർ കളക്ഷനും ഓ.ടി.ടി. സാറ്റലൈറ്റ് ഒക്കെ കൂടി പ്രതീക്ഷിച്ചതിൻറെ ഇരട്ടിയല്ലേ കൊയ്‌തത്‌.എന്തായാലും അടുത്ത പടവും ചാമ്പക്കയുടെ സംവിധായകനുമായി തന്നെ കമ്മിറ്റ് ചെയ്തു.അതിൻറെ കഥയൊക്കെ ഞാൻ കേട്ട് ഓക്കേ പറഞ്ഞു.തിരക്കഥ രചന നടക്കുകയാണ്.ഇപ്പോൾ ഞാനും മകനും സംവിധായകൻ അരുൺ നാഥും കൂടി ലൊക്കേഷൻ വിസിറ്റിനും തിരക്കഥ പൂർത്തീകരണത്തിനും കൂടി ഹൈദരാബാദിൽ വന്നിരിക്കുകയാണ്.ഈ ലൊക്കേഷൻ വിസിറ്റും തിരക്കഥ പരിപാടിയൊക്കെ അവന്മാരാണ് ചെയ്യുന്നേ.നമ്മളെ കാർന്നോർ ആയത് കൊണ്ട് ഇങ്ങനെ കൊണ്ട് വന്നെന്നെ ഉള്ളേ.

രാവിലെ തന്നെ റാമോജി ഫിലിം സിറ്റിയിൽ വന്നിരുന്ന് ഇവന്മാർ ഓരോന്ന് നോക്കുവാണ്.എനിക്കാണേൽ ബോറടിച്ചിട്ട് വയ്യ.കുറച്ച കഴിഞ്ഞ് ഞാൻ അവന്മാരോട് സലാം പറഞ്ഞ് ഹോട്ടലിലേക്ക് മടങ്ങി.ഇറങ്ങാൻ നേരം മൂത്ത മകൻറെ വക ഉപദേശം, “മുറിയിൽ പോയിരുന്ന് അടിച്ച് ഓവറാകല്ലേ, ലിവറൊക്കെ ഒന്ന് ശരിയായി വരുന്നേ ഉള്ള് കേട്ടോ”.

Leave a Reply

Your email address will not be published. Required fields are marked *