പ്രണയിനി 3 [വേടൻ]

Posted by

 

 

ഓരോ വാക്കുകൾ പറയുമ്പോൾ ഞാനവനെ ശക്തയായി മർദിച്ചു, പറഞ്ഞതു കൊളേണ്ടടത്തു കൊണ്ടിട്ടുണ്ടെന്ന് അപ്പോളെനിക് മനസിലായി, അവരും ന്തെല്ലാമോ പറഞ്ഞ്, ഞാൻ തിരിച്ചും.

 

 

 

 

 

*****************

 

 

 

മുറ്റത്തേക്ക് അടുക്കുമ്പോൾ കാണാം ആളുകളെ, ന്റെ കാലുകളുടെ വേഗത കൂടി ഞാൻ പാഞ്ഞടുക്കുകയിരുന്നു

കണ്ണാ….. ന്റെ ഉണ്ണിയേട്ടൻ….!

 

മുന്നിലയ് നിന്നവരെ വകഞ്ഞുമാറ്റി ഞാൻ മുന്നോട്ടേക് നീങ്ങുമ്പോൾ കാണാം, ആരെയോ ഇടിക്കുന്ന ഏട്ടനെ.. ഒരാളാ നിലത്തു കിടപ്പുണ്ട്, ഇത് സുകുണേട്ടനല്ലേ,,, മറ്റേതാരാ.. മുഖത്തെല്ലാം ചോര അതിനാൽ മുഖം കാണാൻകഴിയുന്നില്ല , വീണ്ടും വീണ്ടും ഇടിക്കുമ്പോൾ ചോര തെറിക്കുകയാണ്, ന്തോ മതിയാകിയപോലെ അയാളെ താഴെയിട്ടു.,അപ്പോളാണ് എനിക്ക് പിന്നിൽ നിന്ന് ഈ കാഴ്ച്ച കാണുന്ന ബാക്കിയുള്ളോരേ കാണുന്നത്.. ഉടനെ ഞാൻ നോക്കിയത് മെമ്മെയാണ് അതാ ഉമ്മറത്തു ചാരി കണ്ണുകൾ അടച്ചിരിക്കുന്നു, ഞാൻ ഓടി അടുത്തെത്തി, ഇല്ല കണ്ണ് തുറക്കുന്നില്ല അകത്തുനിന്ന് വെള്ളമാ മുഖത്തൊഴിച്ചപ്പോ കണ്ണോന്ന് ചിമ്മിതുറന്നു,,. ശ്വാസമോന്ന് ആഞ്ഞു വലിച്ചു,

 

 

 

“” മോളെ…. അവനവിടെ!!… ചെന്നൊന്ന് പറയെടി നീ പറഞ്ഞാലവൻ കേൾക്കും.. “”

 

 

 

മേമയുടെ വാക്കുകൾ കൂടെ നിന്നവരെ അത്ഭുതപ്പെടുത്തി, അല്ലങ്കിൽ അവരെ ദേഷ്യം പിടിപ്പിച്ചു. എന്നതൊന്നും എനിക്കിപ്പോ ഒരു വിഷയമല്ല. എനിക്കെന്റെ പ്രാണനെ തിരിച്ചു കൊണ്ടുവരണം

 

 

 

 

*************

 

 

 

“” എടാ പോലീസിനെ വിളി ഇവന്റെ എല്ലാ കളികളും നിർത്താൻ അവർക്കറിയാം.. “”

 

 

 

ആദ്യം ന്റെ കൈയിൽ നിന്ന് ചവിട്ട് കോണ്ട പാട് പോലും ആ അമ്മാവൻ നാറിടെ ഷർട്ടിൽ നിന്ന് പോയിട്ടില്ല അപ്പോളേക്കും അവൻ വീണ്ടും

 

 

 

 

“” ന്നാ താനൊന്ന് വിളി കാണട്ടെ…! കുറച്ചു മുന്നെ കിട്ടിയത് ഓർമ്മയുണ്ടാകുല്ലോ അല്ലേടാ അമ്മാ….വാ.””

 

 

 

അയാളൊന്ന് ഞെട്ടി, ന്നെ ഒന്ന് സൂക്ഷിച്ചു നോക്കി, ന്റെ മുഖത്തിന് നേരെ അയാൾ കൈ ഓങ്ങിയപ്പോ ആ കൈയിൽ പിടിച്ചു വലിച്ചു ഞാൻ ന്റെ അടുത്തേക് അടുപ്പിച്ചു, ന്റെ മറുകൈ കൊണ്ടയാളുടെ തലയ്ക്ക് പിന്നിലൊരു തള്ളും കൊടുത്തപ്പോ മുകമടിച്ചയാൾ നിലത്തേക്ക് വീണു,. അത് കണ്ടയാളുടെ മക്കൾ ഓടി അടുക്കുന്നതും, ശങ്കരൻ ന്റെ കോളറിനു പിടുത്തം ഇട്ടതും ഞാൻ അയാളെയൊന്ന് നോക്കി, ക്രോപം കോണ്ട് ജ്വലിക്കുകയാണ് ആ മുഖം

Leave a Reply

Your email address will not be published. Required fields are marked *