അങ്ങനെ സമയം 7.10 ആയി….
എന്റെ ക്ഷമ കേട്ടുതുടങ്ങി…. എന്തൊരു ആധി മനസ്സിൽ തോനുന്നു…. ഇനി അവൾ പറ്റിക്കുമോന്നുള്ള ഭയംപോലുമുണ്ട്… അങ്ങനെ ഞാൻ മൂട്ടിൽ തീപ്പിടിച്ച പോലെ ജംഗ്ഷനിൽ നിന്നും പതിയെ ആ പൈപ്പ് ഫാക്ടറിയുടെ അടുത്തേക്ക് നടന്നു…
ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ ഉണ്ട് അങ്ങോട്ടേക്ക്… മെയിൻ റോഡിൽ നിന്നും അൽപ്പം ഉള്ളിലാണ് ഫാക്ടറി… അവിടേക്കുക വഴി അൽപ്പം മോശമാണ്… വെട്ടവുമില്ല… ഒരു വിജനമായ പ്രദേശം….
അങ്ങനെ ഞാൻ ഫെക്ടോറിയുടെ അടുത്ത് എത്താറായപ്പോൾ എന്റെ ഫോൺ റിങ് ചെയ്തു… മനസ്സ് പറഞ്ഞത് പോലെ ഷമീന….
ഞാൻ ഫോണെടുത്തു…
“ടി… ഞാൻ ദേ ഫാക്ടറിടെ അടുത്തുണ്ട്..”
ഫോൺ എടുത്തപാടെ ഞാൻ പറഞ്ഞു…
“ഹ…ഞങ്ങൾ കണ്ടടാ… നിന്നെ…നീ അങ്ങ് അകത്തേക്ക് നടന്നോ ഞങ്ങൾ പുറകെ വരാം…. ”
“അഹ് നിങ്ങളെത്തിയോ…”
“അഹ് എത്തി… നീ അഗത്തേക്ക് നടന്നോ…. ”
അതും പറഞ്ഞു ആ കാൾ കട്ട് ആയി…
ഹാവൂ…. അശ്വമായി… ഞാൻ ഫോൺ പോക്കറ്റിലിട്ട് അകത്തേക്ക് നടന്നു…. ഇരുട്ട് മൂടിയ വഴിയിലൂടെ മുന്നിലേക്ക് നടക്കുമ്പോൾ പുറകിൽനിന്നും ഒരു വാഹനത്തിന്റെ വെളിച്ചം എന്നേം കടന്നു മുന്നോട്ടു പോയി അതിൽ എന്റെ നിഴൽ പ്രതിഫലിച്ചു…. ഞാൻ തിരിഞ്ഞു നോക്കിയതും ഒരു കറുത്ത മാരുതി സ്വിഫ്റ്റ് എന്റെ മുന്നിൽ വന്നു നിന്നു… പെട്ടന്ന് അതിന്റെ ലെഫ്റ്റ് ഗ്ലാസ് താഴ്ത്തി ഷമീന പറഞ്ഞു…. ട പെട്ടന്ന് കേറൂ പോകാം… ഞാൻ ഒട്ടും താമസിപ്പിക്കാതെ… കാറിലെ പിൻ ഡോർ വഴി അകത്തേക്ക് കയറി…
ഞാൻ കയറിയത് കാർ വേഗത്തിൽ ആ റോഡിലൂടെ കേറി മെയിൻ റോഡിലെത്തി…
അപ്പോഴാണ് ഞാൻ ഷമീനയുടെ… ചേച്ചിയെ കാണുന്നത്..
തുടരും……..