ഞങ്ങൾ തിരികെ ക്യാമ്പിലെത്തി…. 7 മണിക്ക് ക്യാംപ്ഫയറും പാട്ടും ഡാൻസും ഒക്കെയുണ്ട്…. 6.30 കഴിഞ്ഞപ്പോ എത്തിയതുകൊണ്ട് കുറച്ച് നേരം കിടന്നിട്ട് അങ്ങോട്ട് ചെല്ലാമെന്ന് കരുതി ഞങ്ങൾ ടെന്റിൽ കിടന്നു…. ഞാൻ അപ്പോഴും ജീവയെ പറ്റി ആലോചിക്കുകയായിരുന്നു… അവന് എന്നെ നോട്ടമുണ്ടോ… അതോ അച്ചു ചുമ്മാ പറഞ്ഞതാണോ…??
എന്തായാലും ഞാനൊന്ന് കുളിച്ച് ഡ്രസ്സ് മാറാൻ തീരുമാനിച്ചു….. അവന്റെ വരവ് കാത്തിരിക്കുന്നതുകൊണ്ട് അവൾക്ക് എന്തായാലും ഇന്ന് കുളിയില്ല…. ഞാൻ നേരെ ഡ്രസ്സ് എടുത്ത് ബാത്‌റൂമിലേക്ക് നടന്നു….
സ്ത്രീകൾക്ക് ആകെ 4 ബാത്രൂമാണ് അവിടെ ഉള്ളത്… നാലിലും ആരൊക്കെയോ കേറിയിട്ടുണ്ട്… എന്തായാലും ഇപ്പൊ പോയി വന്നവരാവാനെ തരമുള്ളൂ…. ടൈം എടുക്കും…. ഞാൻ കുറച്ചപ്പുറം നിരത്തിയിട്ട കസേരകളിൽ ഒന്നിൽ ചെന്നിരുന്നു….
അവിടെവെച്ച് ഞാൻ ഇവിടെ വന്നപ്പോ ആദ്യം കണ്ട റിസപ്ഷൻ ചേട്ടനെ പരിചയപ്പെട്ടു… ആളൊരു തമിഴനാണ്… പക്ഷെ മലയാളം നന്നായി പറയും… നല്ലൊരു സുന്ദരിപ്പെണ്ണിനെ അടുത്ത് കിട്ടിയപ്പോ ആശാൻ എക്സ്ട്രാ ഡീസന്റായപോലെ തോന്നി…
പുള്ളി എന്തൊക്കെയോ സംസാരിച്ചെങ്കിലും എന്റെ ആവശ്യം ജീവയെപറ്റി അയാളോട് ചോദിക്കുക എന്നതായിരുന്നു… അവൻ ആരാ എന്താന്ന് അറിയണം… കുറച്ച് നേരം അങ്ങനിരുന്നപ്പോ ഞാൻ അയാളോട് അത് ചോദിച്ചു….
“അവൻ ഇവിടത്തെ പയ്യനാ മോളെ… പക്ഷെ ഇപ്പൊ ഇവിടല്ല…. അവന്റെ അപ്പാ ഇവിടത്തെ ഗൈഡ് ആയിരുന്നു…. അന്ന് ഇതൊരു ഹോം സ്റ്റേ സെറ്റപ്പ് ആരുന്നു… ജീവക്ക് 3 വയസുള്ളപ്പോ അവനുടെ അമ്മ അസുഖം വന്ന് മരിച്ചുപോയി….
അവരുടെ വീട് മൂന്നാർക്ക് കുറച്ച് ഉള്ളിലാണ്… അതുകൊണ്ട് ഇവിടത്തെ ജോലിയും അവനെയും ഒന്നിച്ച് നോക്കാൻ പറ്റാത്തോണ്ട് കതിരേശൻ (ജീവയുടെ അച്ഛൻ) അവനെ ഇങ്ങോട്ട് കൊണ്ടുപോന്നു…. പിന്നെ അവൻ ഇവിടെത്തന്നെ ആണ് വളർന്നത്….!!” അയാൾ പറഞ്ഞു…
“ആള് ഭയങ്കര എനെർജിറ്റിക് ആണല്ലേ… മൂന്നാല് തവണ ആ മല കേറിയിറങ്ങി…!!” ഞാൻ കൂടുതൽ അറിയാനെന്ന പോലെ ചോദിച്ചു…
“ഹ്മ്മ്… ഈ മലയോ…. ദോ അങ്കെപാര്…. ആ വലിയ മലയില്ലേ അവിടെ നേവിയുടെ ആൾക്കാര് ട്രക്കിങ്ങിന് പോവും…. ഇതുപോലെ എളുപ്പം കേറ്റമല്ല… കുത്തനെയുള്ള കേറ്റം…. അവിടെ അവർക്ക് വഴി കാണിക്കാൻ പോയിരുന്നത് അവനാ…. ആ അവനിതൊക്കെ വല്യ കാര്യമാണോ മോളെ….??” അയാൾ ഞങ്ങൾക്ക് എതിരെയുള്ള ഒരു വല്യ മല ചൂണ്ടിക്കാട്ടി പറഞ്ഞു…