ജീവ വന്നത് കണ്ടപ്പോ അതുവരെ എന്റെയൊപ്പം അനങ്ങാതിരുന്ന അർച്ചന ചാടിയെഴുന്നേറ്റു.. പക്ഷെ ഞാൻ അവളെ അവിടെതന്നെ പിടിച്ചിരുത്തി… അവളെന്തോ അവന് അഡിക്ട് ആയ പോലൊരു ഫീൽ… ഇതുപോലൊരു ആക്രാന്തം ആദ്യമായിട്ട് കാണുവാണ്…
ജീവ വന്നതും ഡാൻസിന്റെ മൂഡ് ആകെ മാറി… അവൻ ഇടുന്ന പാട്ടുകൾക്ക് പറ്റിയ സ്റ്റെപ്സ് ഇട്ട് സംഭവം കളറാക്കി… വേറൊരു പയ്യനും അവന്റെ കൂടെ കൂടി അവനും ഒട്ടും മോശമല്ല…. ജീവയുടെ ഡാൻസ് കണ്ട് കുറച്ചുപേർ അവനോടൊപ്പം കളിച്ചു… നല്ല സ്റ്റെപ്സ് വന്നപ്പോ ചുറ്റും നിന്നവരും കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു… അങ്ങനെ ആ പരിപാടി വേറെ വൈബ് ആയി….
ഇതിനിടക്ക് ഞാൻ ശ്രദ്ധിച്ച വേറൊരു കാര്യമുണ്ട്…. ജീവ അന്ന് വന്ന കൂട്ടത്തിലെ ഒരു ചേച്ചിയെ നോട്ടമിട്ട പോലെ എനിക്ക് തോന്നി… കാരണം ട്രക്കിങ്ങിന് പോയപ്പോ അവരുടെ അടുത്ത് കൂടുതൽ ഇടപഴകുന്നു… ഇപ്പൊ ഡാൻസ് കളിക്കുമ്പോ അവരെ ഇടക്ക് നോക്കുന്നു…. ഒരുതവണ ആ ചേച്ചിയുടെ കൈക്ക് പിടിച്ച് ഡാൻസ് കളിക്കാൻ വിളിച്ചുകൊണ്ടുവന്ന് കൂടെ ഡാൻസ് ചെയ്യുക വരെ ചെയ്തപ്പോ എനിക്ക് ഉറപ്പായി…
ചേച്ചിക്ക് ഒരു 30-32 വയസ്സ് കാണും… ഫാമിലി ആയിട്ടാണ് വന്നിരിക്കുന്നത്… ഭർത്താവും രണ്ട് പിള്ളേരും… പിള്ളേരെ ഇടക്ക് ഞാൻ കണ്ടിരുന്നു… ഇംഗ്ലീഷിലാണ് അവരുടെ ഭൂരിഭാഗം സംസാരവും…
കോട്ടയം ഭാഗത്ത് നിന്നൊക്കെ യുകെയിലും കാനഡയിലും സെറ്റിൽഡ് ആയ ചില അച്ചായത്തി നഴ്സുമാരുടെ ലുക്ക് ഉണ്ട് ആൾക്ക്… വല്യ വണ്ണമൊന്നുമില്ല എന്നാലും ചബ്ബിയാണ്… നല്ല ഷേപ്പ് ഉണ്ട്… മുടിയൊക്കെ സ്ട്രൈറ്റ് ചെയ്ത് ഒരു വല്യ ഒരുക്കങ്ങളും ആഭരണങ്ങളും ഇല്ലെങ്കിലും നല്ല ഭംഗിയുണ്ട്…
പാട്ടും ഡാൻസും 9 മണിവരെ നീണ്ടു… 9 മണിക്ക് ഡിന്നർ ഉണ്ടായിരുന്നു… ആവശ്യത്തിന് ചിക്കനും ബീഫും റൈസും കഴിച്ച് വയറുനിറഞ്ഞ് ഞങ്ങൾ എഴുന്നേറ്റു… ഏറ്റവും അവസാനം ഒരു dessert കൂടി ആയപ്പോ എനിക്ക് എങ്ങനെയെങ്കിലും കിടന്നാമതിയെന്നായി…
അതിരാവിലെ 4 മണിക്ക് കൊളുക്കുമല ട്രക്കിങ് ഉണ്ട്… അതുകൊണ്ട് ഒരു 3-3.30 ഒക്കെ ആവുമ്പോ എണീക്കണം… അർച്ചനയുടെയും ജീവയുടെയും പ്ലാൻ എന്താണെന്നറിയാത്തതുകൊണ്ട് ഞാൻ കുറച്ച് നേരം കഴിഞ്ഞ് ടെന്റിൽ കേറി ഉറങ്ങാൻകിടന്നു…
അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അച്ചുവും വന്ന് കിടന്നു….
“എന്ത്യേ…?? പോയില്ലേ..??” ഞാൻ ചോദിച്ചു…
“എവിടന്ന്… അവനെ കാണാനേയില്ല… ഇവിടുള്ള കിഴങ്ങൻമാരാണെൽ ഉറങ്ങുന്നുമില്ല…. ഇന്ന് നടക്കൂന്ന് തോന്നണില്ല… ഞാൻ ഉറങ്ങാൻ പോവാ…!!” അർച്ചന നിരാശയോടെ പുതപ്പ് വലിച്ചിട്ട് എന്റെ നേരെ തിരിഞ്ഞ് കിടന്നു…
“പോട്ടെ സാരില്ല്യ കുട്ട്യേ വിഷമിക്കണ്ടാട്ടോ….!!” ഞാനവളെ കളിയാക്കിക്കൊണ്ട് കെട്ടിപ്പിടിച്ചു… അർച്ചന കണ്ണ് തുറക്കാതെ കുണുങ്ങിക്കൊണ്ട് എന്നെയും കെട്ടിപ്പിടിച്ച് കിടന്നു… ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി….