അങ്ങനെ പുതിയ ഒരു ദിവസം.
രാവിലെ തന്നെ വിമല മാഡത്തിന്റെ മിസ്സ്ഡ് കാൾസ്. ഞാൻ തിരിച്ചു വിളിച്ചു.
ഞാൻ : ഹലോ മാഡം… ഗുഡ് മോർണിംഗ്
വിമല : ദീപു ഇന്ന് നമുക്ക് ട്രഷറിയിൽ പോകണം. നേരത്തെ ഇറങ്ങണം.
ഞാൻ : ശെരി മാഡം… പക്ഷെ സ്കൂളിലെ വണ്ടി വർക്ഷോപ്പിൽ ആണ്. എന്ത് ചെയ്യും
വിമല : എന്നാൽ ഞാൻ എന്റെ വണ്ടി എടുക്കാം. നിന്റെ വീട്ടിലേക്കുള്ള ലൊക്കേഷൻ ഒന്ന് എനിക്ക് അയച് തന്നേക്ക്.
അങ്ങനെ ഞാൻ വേഗം തന്നെ കുളിച് റെഡി ആയി വിമല മാഡത്തിനെ കാത്തുനിന്ന്. ഒരു കറുത്ത കളർ ഇന്നോവയിൽ ആണ് മാഡം വന്നത്. വന്നപ്പോ തന്നെ എന്നെക്കണ്ടതും വേഗം കേറാൻ പറഞ്ഞു വണ്ടി ട്രഷറിയിലേക്ക് വിട്ടു. വിമല മാഡത്തിന്റെ റിട്ടേഡ് മെന്റ് പെൻഷനും മറ്റും സംസാരിക്കാൻ ആയിരുന്നു മാഡം ട്രഷറിയിലേക്ക് വന്നത്. ഒരു മണിക്കൂർ നേരം അവിടെ ചിലവഴിച്ചു ഞങ്ങൾ തിരിച്ചു സ്കൂളിലേക്ക് തിരിച്ചു. മുക്കാൽ മണിക്കൂർ യാത്ര ഉണ്ട് സ്കൂളിലേക്ക്. വിമല മാഡം എന്നോട് കുറെ കാര്യങ്ങൾ സംസാരിച്ചു.എന്റെ നാട്മലബാറിൽ ആണെങ്കിലും ഞാൻ ഇവിടെ ഒറ്റക് വാടക വീട്ടിൽ കഴിയുന്നതിനെ പറ്റിയൊക്കെ വിമല മാഡം ചോദിച്ചു. വീട്ടിലേക് പോയി വരാൻ 3 മണിക്കൂരെങ്കിലും എടുക്കും പിന്നെ അവിടെ എനിക്ക് എന്റേത് എന്ന് പറയാൻ ആരുമില്ല എന്നൊക്കെ പറഞ്ഞപ്പോ വിമല മാഡത്തിന് എന്നോട് ഒരു അനുകമ്പ ഒക്കെ തോന്നി. ചെറുപ്പത്തിലേ ആരുമില്ലാതെ വളർന്നതാണ് ഞാൻ അതുകൊണ്ട് തന്നെ കൂട്ടുകാരൊന്നും ഇല്ല. അങ്ങനെ സ്കൂളിലേക്ക് വരുന്ന വഴി ഞങ്ങൾ ചായ കുടിക്കാൻ ഒരു ഹോട്ടലിൽ കയറി. എന്തോ മാഡത്തിന് എന്നോട് പറയാനുള്ളത് പോലെ എനിക്ക് തോന്നി. മാഡത്തിന്റെ മുഖത്തു നിന്ന് ഞാൻ അത് വായിച്ചെടുത്തു. മാഡത്തിന് എന്നോട് എന്തോ പറയാനുണ്ട്.
ഞാൻ : മാഡം അടുത്ത വർഷം റിട്ടർഡ് ആയിക്കഴിഞ്ഞാൽ എന്താണ് പ്ലാൻ.
വിമല : പ്ലാൻ ഒന്നുമില്ല.. ഭർത്താവും മക്കളും കോട്ടയത്തല്ലേ അവിടേക്ക് പോകും.