അതിന് ശേഷം ഒരു വർഷം ആകുന്നതിനു മുൻപ് എന്റെ ബീവിയും പോയി..
പിന്നെ ഞാനും രണ്ട് ചെറുക്കന്മാരും മാത്രമായി വീട്ടിൽ…
ഞങ്ങൾക്ക് അടുക്കളയിൽ കയറി ഒന്നും ഉണ്ടാക്കി പരിചയവും ഇല്ല..
മിക്കവാറും ഹോട്ടലിൽ നിന്നും പാർസൽ വരുത്തി കഴിക്കും…
പലരും ഒരു വിവാഹം കഴിക്കാൻ പറഞ്ഞെങ്കിലും എനിക്ക് വലിയ താൽ പര്യം തോന്നിയില്ല..
ഞങ്ങളുടെ ആൾക്കാർക്കിടയിൽ ആ പ്രായത്തിൽ കല്യാണം കഴിക്കുന്നത് അത്ര പുതുമയൊന്നും അല്ലങ്കിലും എനിക്ക് എന്റെ ബീവിയുടെ സ്‌ഥാനത്തു വേറെ ഒരാളെപ്പറ്റി ഓർക്കാൻ പറ്റില്ലായിരുന്നു..
അത്രക്ക് ഇഷ്ടമായിരുന്നു ഞങ്ങൾ തമ്മിൽ..അവൾ കിടന്നിരുന്ന എന്റെ കട്ടിലിൽ മറ്റൊരു പെണ്ണ് കിടക്കുക.. അവൾ പെരുമാറിയിരുന്ന അടുക്കളയിലും പാത്രങ്ങളിലും മറ്റൊരു പെണ്ണ് പെരുമാറുക..അങ്ങനെ പലതും എനിക്ക് സഹിക്കാൻ പറ്റില്ലായിരുന്നു സാറേ…
പക്ഷേ മൂത്ത മോനെ കൊണ്ട് ഒരു പെണ്ണ് കെട്ടിക്കാൻശ്രമിച്ചപ്പോഴാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്..
എല്ലാവർക്കും ചെറുക്കനെയും വീടും ഒക്കെ ഇഷ്ടാകും.. പക്ഷേ പെണ്ണിനെ തരില്ല.. ഞങ്ങളുടെ ആൾക്കാർ അങ്ങനെയാ സാറേ.. ആണുങ്ങൾ മാത്രമുള്ള വീട്ടിലേക്ക് പെണ്ണ് തരില്ല…
ഒരു അമ്മായി അമ്മയോ നാത്തൂനോ അമ്മായിയോ ആരെങ്കിലും ഒരു പെണ്ണ് കുടുംബത്ത് ഉണ്ടങ്കിലോ പെണ്ണ് തരൂ…
അങ്ങനെ എന്റെ ആൺ മക്കൾക്ക് പെണ്ണ് കിട്ടാതെ വന്നെങ്കിലോ എന്ന് ഭയന്നാണ് ഞാൻ കെട്ടാൻ തീരുമാനിച്ചത്…
ഭർത്താവ് മൊഴിചൊല്ലി പിന്നെ കെട്ട് നടക്കാതെ നിന്ന സുഹറയെ ഞാൻ കെട്ടുമ്പോൾ അവൾക്ക് മുപ്പത്തി രണ്ട് എനിക്ക് നാൽപ്പത്തിയെട്ടു വയസ്..
സത്യം പറയാമല്ലോ സാറേ.. എനിക്ക് അപ്പോഴേക്കും ഈ താൽപ്പ ര്യം ഒക്കെ അങ്ങ് കുറഞ്ഞിരുന്നു…
പക്ഷേ അത് അവളോട് കാണിക്കാൻ പറ്റില്ലാലോ.. രാത്രിയിൽ ഞാൻ ചെയ്യുന്നതൊന്നും അവൾക്ക് അങ്ങട്ട് ഏൽക്കുന്നില്ല…
മക്കളോട് ഒക്കെ നല്ല സ്നേഹമാണ്.. വീട്ടിലെ കാര്യങ്ങൾ നന്നായി നോക്കും ഒക്കെ ശരിയാണ്.. പക്ഷേ എന്നോട് ഒരു അവഹേളനം പോലെ…
വയസുകാലത്ത് ഈ പണിക്ക് പോകണ്ടായിരുന്നു എന്നുപോലും എനിക്ക് തോന്നി…
അങ്ങനെ നിരാശപ്പെട്ട് ഇരിക്കുമ്പോളാണ് ഞാൻ ആവൈ ദ്യനെ പറ്റി അറിയുന്നത്…
പൊള്ളാച്ചിക്കടുത്ത് ഒരു ഗ്രാമത്തിൽ ആണ് അയാൾ താമസം..അയാൾ തരുന്ന മരുന്ന് ഒരു മാസം കഴിച്ചാൽ ഒരഞ്ചു വർഷം ഏത് നേരത്തും നമ്മൾ പണിക്ക് റെഡിയായിരിക്കും…