അയ്യോ മേഘ വെപ്രാളത്തോടെ എന്റെ അടുത്തിരുന്നു കൈകൊണ്ട് വെള്ളം തുടക്കാൻ തുടങ്ങി..
ഞാൻ നോക്കികാണുകയായിരുന്നു.. മേഘയിൽ ഇതുവരെ ഇല്ലാത്ത ഒരു വെപ്രാളം..എനിക്കു ഒത്തിരി സന്തോഷം തോന്നി.. എന്റെ കാര്യങ്ങളിൽ മേഘ ശ്രദ്ധ കൊടുത്തുതുടങ്ങി എന്നതിൽ..
ഇടക്ക് ഞങ്ങളുടെ കണ്ണുകൾ കൂട്ടി മുട്ടി.. പെട്ടെന്നുതന്നെ മിഴികൾ താഴ്ത്തി മേഘ എന്റെ നേരെ മരുന്നു നീട്ടി…
മരുന്നു കഴിച്ചെന്നു ഉറപ്പുവരുത്തി മേഘ ഗ്ലാസ് വാങ്ങി എണിയിറ്റു..
“മേഘ… “തിരിഞ്ഞ് നടന്ന മേഘയെ ഞാൻ വിളിച്ചു…
മ്മ്.. മേഘ എന്റെ നേരെ തിരിഞ്ഞു…
” കുറച്ചു നേരം എന്റെ അടുത്ത് കിടക്കാമോ..? ”
ഞാൻ മേഘയോട് ദയനീയമായി ചോദിച്ചു..
മേഘ ആ ചോദ്യം പ്രതീക്ഷിച്ചില്ല എന്നെനിക്ക് മുഖത്തുനിന്ന് മനസിലായി…
” ചുമ്മ ചോദിച്ചത്താടോ… ഒരു ആഗ്രഹം തോന്നിപോയി.. താൻ പൊക്കോ ”
തിരിഞ്ഞു പോകും എന്ന് കരുതിയ എന്നെ ഞെട്ടിച്ചുകൊണ്ട് മേഘ എനിക്കു അരികിൽ ആയി വന്ന് ചെരിഞ്ഞു കിടന്നു…
ഞാൻ മുകളിലേക്കും.. മേഘ എനിക്കു എതിർവശത്തേക്കുമായി ചെരിഞ്ഞുകിടന്നു…
ആ കിടപ്പ് കുറച്ചു നേരം തുടർന്നു…
മേഘ ഞാൻ വിളിച്ചു
മ്മ്.. മേഘ മൂളുക മാത്രം ചെയ്തു ..
” എന്നോട് ദേഷ്യം ആണോ മേഘ ഇപ്പോഴും ”
എന്റെ ചോദ്യത്തിനു ഒരു മറുപടിയും മേഘ തന്നില്ല..
” എന്നോട് ക്ഷമിക്ക് മേഘ… അന്ന് മനപ്പൂർവം അല്ല എന്ന് ഞാൻ പറയില്ല.. പക്ഷെ സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.. എപ്പോഴാ ഞാൻ നിന്റെ പാതി ആണെന്ന് തോന്നിപോയിരുന്നു.. ഒപ്പം നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ ഞാനാണെന്നും…
ആരും ഇല്ലാത്ത എനിക്ക്.. ഒരു പെണ്ണിനെയും കുഞ്ഞിനെയും സ്വന്തമായി കിട്ടിയപ്പോൾ ഞാൻ എന്താണെന്ന കാര്യം മറന്നു പോയി..
ക്ഷമിക്ക് മേഘ…”
പറഞ്ഞു തീർന്നതും എന്റെ തൊണ്ട ഇടറിയിരുന്നു…
ഒരു കരച്ചിൽ ചീള് കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്…