“എന്ന വൈകിക്കണ്ട….”
അവളുടെ തലയിൽ തഴുകി ആ ഉമ്മ യാത്രയാക്കുമ്പോ വാക്കുകൾ ഇടറുന്നത് അയാൾ അറിഞ്ഞു… വണ്ടിയിൽ ഇരിക്കുന്ന അവളുടെ ഭർത്താവിനെ ഒന്ന് നോക്കുക പോലും ചെയ്യാത്തത് അയാളെ അത്ഭുതപ്പെടുത്തി….
“താങ്ക്സ് ചന്ദ്രേട്ടാ… കാണാൻ പറ്റുമെന്ന് കരുതിയതല്ല…”
“അവർക്കെല്ലാം അങ്ങോട്ട് വീട്ടിലേക്ക് വന്നൂടെ…??
“ആ തള്ളക്ക് ഇഷ്ടമല്ല…”
തള്ള എന്നോ… അത് പറയുമ്പോ ആ വാക്കുകളിലെ ദേഷ്യം…
“അതെന്തേ…??
“എനിക്കറിയില്ല… എന്റെ ആരും അങ്ങോട്ട് വരരുതെന്ന അതിന്റെ കലപ്പന… ”
“ഇപ്പൊ വെച്ച് ഭയങ്കര ദേഷ്യമാ എന്ത് പറ്റിയാവോ…??
“വട്ട്… ഇതിനെയും നോക്കി ഇരിക്കലാണ് എന്റെ പണി.. ചേട്ടനെ വിളിച്ച വീട്ടിൽ നിന്ന്..??
പുച്ഛം നിറഞ്ഞ വാക്കുകൾ ആയിരുന്നു അത്…
“ഇല്ല… നിന്നെ വിളിച്ചോ…??
“എന്നെ വിളിക്കാനോ.. നല്ല കഥ.. എന്റെ കയ്യിൽ ഫോണോന്നുമില്ല…”
“എന്ത്.. ഫോൺ ഇല്ലെന്നോ…??
“ഉമ്മാടെ ഫോണിൽ നിന്നുമാണ് വീട്ടിലേക്ക് വിളിക്കാറ്… അതും മുന്നിൽ തന്നെ നിൽക്കും കഴിയുന്നത് വരെ…”
ആ വാക്കുകൾ ഇടറി പോകുന്നത് അയാൾ അറിഞ്ഞു.. അത് വരെ ആ മുഖത്ത് ഉണ്ടായിരുന്ന സന്തോഷമെല്ലാം മാഞ്ഞു പോകുന്നത് അയാൾ ഗ്ലാസ്സിലൂടെ കണ്ടു…
“ആ തള്ള അറിയാതെ ഒരു ഫോണ് വാങ്ങിക്കൂടെ…??
“ചേട്ടൻ വാങ്ങി തരുമോ..??
ആ ഗ്ലാസ്സിലൂടെ അയാളുടെ കണ്ണിലേക്ക് നോക്കിയാണ് അവളത് ചോദിച്ചത്..
“അത്… ആരെങ്കിലും അറിഞ്ഞാൽ….??
അവൾ പ്രതീക്ഷയോടെ കുറച്ചു മുന്നോട്ട് കയറിയിരുന്ന് വല്ലാത്തൊരു ഭാവത്തിൽ അയാളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു..
“ആരും അറിയില്ല… എനിക്കവിടെ സ്വാതന്ത്ര്യം ഉള്ള ആകെ ഒരു സ്ഥലം എന്റെ ബെഡ്റൂമാണ് അവിടെ നിന്നും ഞാനത് പുറത്ത് കൊണ്ടുവരില്ല… എന്നെയൊന്ന് സഹായിച്ചൂടെ…??
ഒന്ന് തിരിഞ്ഞ് അയാൾ റൈഹാനയെ നോക്കി …
“വാങ്ങി തരാം… ”
“ചേട്ടാ പൈസ ഉള്ളത് ഞാൻ ഉമ്മാക്ക് കൊടുത്തു… ഇനി വീട്ടിൽ എത്തിയാലെ കിട്ടു…”
“മതി… എന്റെ കയ്യിലും അത്ര പൈസയില്ല… ഉണ്ടെങ്കിൽ ഇപ്പോ തന്നെ വാങ്ങാമായിരുന്നു…”
“അവിടെ എത്തിയാൽ ഞാൻ തരാം നാളെ വാങ്ങി തന്ന മതി…”
“എങ്ങനെ തരും…??
“കാർ പോർച്ചിന്റെ അടുത്തല്ലേ എന്റെ മുറി ചേട്ടൻ വണ്ടി ഇട്ട് അവിടെ നിന്ന മതി ജനല് വഴി തരാം…”