“ഹേയ്… എവിടുന്ന ഫോറിനൊക്കെ…??
“പൈസ കൊടുത്ത കിട്ടാത്ത എന്താടാ ഇവിടെ ഉള്ളത്… ഹഹഹ… ബ്ലാക്കിന് വാങ്ങി…”
ചന്ദ്രേട്ടൻ ഉയർത്തി പിടിച്ച കുപ്പിയിലേക്ക് നോക്കി ഹക്കീം ചിരിച്ചു…. രണ്ടെണ്ണത്തിൽ നിർത്തുന്ന ചന്ദ്രേട്ടൻ നാലിൽ എത്തിയപ്പോ ഹക്കീം പറഞ്ഞു..
“ചന്ദ്രേട്ടാ നാലായി… വീട്ടിൽ പോയ പണിയാകുമോ…??
“ആകുമട… ആകും… ഇനി മക്കൾ കിടക്കട്ടെ എന്നിട്ട് പോകാം…”
“അതാ നല്ലത്… എന്ത് പറയും വിളിച്ച…??
“പറയാനല്ലേ കാരണങ്ങൾ ഒരുപാട്… മൗലവിയുടെ കൂടെ പുറത്ത് പോയന്നങ്ങു പറയും.. അല്ല പിന്നെ…”
“എന്താണിപ്പോ പൊ.. അല്ല ഷെഫീക്കിന്റെ ഹാൽ… പുറത്തെങ്ങും കാണാനില്ല ഇപ്പോ…”
“പേരല്ല പൊട്ടൻ എന്നാണ് വായിൽ വരുന്നതല്ലേ…??
“അത് പിന്നെ…”
“അവര് വിടാഞ്ഞിട്ടാ വെളിയിലേക്ക്… അതിനെ ആ വീട്ടിൽ പൂട്ടിയിട്ടിരിക്കയ… മൗലവി പവമാ ട്ടോ.. അവന്റെ ഉമ്മ അതാണ് ചില സമയത്ത് അവരുടെ വർത്താനം കേട്ടാ നമ്മൾക്ക് തന്നെ പാവം തോന്നും…”
“അവനോടൊ…??
“എല്ലാവരോടും…”
“ഇന്ന് കണ്ടിരുന്നു അവന്റെ പെണ്ണിനേയും ഉമ്മയെയും…”
“കല്യാണ വീട്ടിൽ അല്ലെ…??
“അതേ..”
“ആദ്യമായിട്ടാകും പത്താള് കൂടുന്നിടത്ത് അതിനെ കൊണ്ട് പോകുന്നത്… ”
ഹക്കീം തിരിഞ്ഞ് സുരേഷിനെ നോക്കി അയാൾക്കരികിലേക്ക് നീങ്ങിയിരുന്ന് ചോദിച്ചു…
“തൊട്ടടുത്തുള്ള എന്റെ വീട്ടുകാർ പോലും കണ്ടിട്ടില്ല അവളെ.. എങ്ങനെ വന്നു പെട്ടത് ഇവരുടെ കയ്യിൽ…??
“പൈസ മൗലവി എത്രയാ കൊടുത്തത്… വീടും പറമ്പും ജപ്തിയിൽ ആയിരുന്നത് എടുത്തു കൊടുത്തു.. റൈഹാനയുടെ ഒരു അനിയത്തി കൂടിയുണ്ട് അതിനെ കെട്ടിക്കാനും പഠിപ്പിക്കാനും ഉള്ള കാശ് ബാങ്കിൽ.. അതും പോരാഞ്ഞ് ഇവരുടെ കാലം കഴിഞ്ഞ ഈ വീടും സകല സ്വത്തിലും റൈഹാനക്ക് ഷെയർ.. പോരെ മോനെ…??
“എന്നാലും അവനെപോലെ ഒരളല്ലേ…??
“ആ പേടി ആ വീട്ടുകാർക്ക് ഉള്ളതുകൊണ്ട പിറകിൽ നിന്നും മാറാത്തത്… മുന്നേയെല്ലാം എനിക്ക് വയ്യങ്കിൽ മോനായിരുന്നു വല്ല ആവശ്യവും വന്ന പോയിരുന്നത് ഇപ്പൊ അവനെ കൂടി അങ്ങോട്ട് അടുപ്പിക്കുന്നില്ല….”
“പൊട്ടന്റെ ഭാഗ്യം…”
സുരേഷ് അത് പറഞ്ഞ് സിഗരറ്റ് എടുത്ത് കത്തിച്ചു…
“എന്ത് ഭാഗ്യം…. വൈകുന്നേരം ആവുമ്പോഴേ തുടങ്ങും ഗുളിക ഏറി വന്ന ഒൻപത് മണി അതിനുള്ളിൽ അവൻ ഉറങ്ങിക്കാണും … ആ പെണ്ണിന്റെ ജീവിതം നശിപ്പിച്ചു…”