അല്ല നിങ്ങൾ ഇപ്പോ വിചാരിക്കും ഞാൻ ഇപ്പോ എവിടയാന്ന്. അല്ല ചങ്ങായിമാരെ ധൃതി വെക്കല്ലെ. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ എന്നല്ലേ പഴഞ്ചൊല്ല്.
അപ്പൊ പ്രീയമുള്ള സുഹൃത്തുക്കളെ. ഇതുവരെയായും എന്നെ പരിചയപ്പെടുത്തിയില്ലല്ലോ. ഞാൻ ആന്റണി. തെക്കേപ്പറമ്പിൽ ജോണിന്റേയും അന്നാമ്മയുടേയും ഇളയ പുത്രനായ ഞാൻ CET(Collage of Engineering Trivandum)ൽ അവസാന വർഷ CS Engineering വിദ്യാര്ർഥി കൂടിയാണ്. വീട് നമ്മുടെ മധ്യതിരിവിതാംകൂറിൽ തന്നെ. അതന്നെ നമ്മുടെ ആലപ്പുഴയിൽ. മുമ്പ് കേട്ടത് Campus Selectionൽ Placed ആയതാണ്. വീട്ടിൽ അച്ഛൻ,അമ്മ,ചേച്ചി. അച്ഛൻ നാട്ടിലെ വല്യ പ്രമാണിയാണ്. നാട്ടിലെ എല്ലാവർക്കും തെക്കേപ്പറമ്പിലെ ജോൺ എന്നു കേട്ടാലേ നൂറു നാവാണ്. വെറുതെ പറഞ്ഞതല്ല കേട്ടോ. നാട്ടിലെ ഏത് കാര്യങ്ങൾക്കും ചുക്കാൻ പിടിക്കാൻ എന്റെ അച്ഛൻ കാണും. അത്യാവിശ്യം പൊതുപ്രവർത്തനവും ഉണ്ട്. രാഷ്ടീയം ഇല്ല കേട്ടോ. ഇടക്കിടക്ക് സമുഹ വിവാഹങ്ങളും അച്ഛൻ നടത്താറുണ്ട്. ചുരുക്കം പറഞ്ഞാൽ ആ നാട്ടിലെ ചെറിയ നാട്ടുരാജാവാണെന്നും പറയാം.പിന്നെ എന്റെ അമ്മക്കുട്ടി അന്നാമ്മ ഗൃഹനാഥ ആണ്. സ്നേഹത്തിന്റെ പര്യായമാണ് അന്നാമ്മ എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും, അത്രയ്ക്കും പാവമാണ് എന്റെ അന്നക്കുട്ടി. അപ്പനും അമ്മയും പഴേ പ്രണയജോടികളാണ്.പണ്ട് കല്യാണത്തിന് അന്നമ്മയുടെ അപ്പൻ അതായത് എന്റെ അപ്പാപ്പൻ എതിർത്തപ്പോൾ വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ട് വന്ന് കല്യാണം കഴിച്ച വീരപുരുഷൻ ആണ് എന്റെ അപ്പൻ Bro. പിന്നെ എന്റെ ചേച്ചി വക്കീലാണ്. High Courtൽ ഒരു കൊടികെട്ടിയ വക്കീലിന്റെ ജൂനിയറായി പ്രാക്ടിസ് ചെയ്യുന്നു. അത്യാവിശ്യം ജോലിത്തിരക്കുള്ള ഒരു വ്യക്തി കൂടിയാണവൾ. ഓർമ്മ വെച്ച കാലം മുതൽ എന്റെ ഏതു കാര്യങ്ങൾക്കും കൊടിയും പിടിച്ച് അവൾ എന്റെ കൂടെ ഉണ്ട്.
Back To Present
ഹോസ്റ്റലിൽ നിന്ന് ഇന്നാണ് ഇറങ്ങേണ്ടത്. ഓർത്തപ്പോൾ നെഞ്ചിൽ ഒരു കൊളുത്തുവലി. നീണ്ട 4 വർഷം അടിച്ചുപൊളിച്ച് നടന്ന എന്റെ കോളേജ്, ഇനി ഞാനവിടില്ല എന്ന് ഓർത്തുകൊണ്ടിരുന്നപ്പോ notifications.
ആരാന്നല്ലെ, നേരത്തെ വിളിച്ച പെണ്ണ് തന്നെ. ഒരു ആഴ്ച്ചയ്ക്കകം ജോയിൻ ചെയ്യണം എന്ന് പറഞ്ഞായിരുന്നു മെസ്സേജ് കുടെ കമ്പനി details and location. Oru Thumps up ഇട്ട് അപ്പുറത്ത് ദിവാകരൻ ചേട്ടന്റെ കടയിൽ നിന്ന് ചായയും കുടിച്ച് പറ്റും തീർത്ത് ഞാനെന്റെ Hostelൽ നിന്ന് പടിയിറങ്ങുകയാണ് സുഹൃത്തുക്കളെ.