അപ്പോൾ ആണ് അവൾക് സമാധാനം ആയതു തന്നെ. ബിസ്സിനെസ്സ് പരം ആയി ഫോട്ടോ എടുക്കാൻ ആണ് എന്ന് അവൾ കരുതിയത് തന്നെ.
എന്നാൽ പിന്നീട് അവിടെ നടന്നത് കണ്ട അവളുടെ മനസ്സ് വല്ലാതെ വേദനച്ചു.
അവളുടെ വിഷമങ്ങൾ കണ്ട് അവളുടെ കണ്ണിൽ നിന്നും കണ്ണീർ അവൾ വേണ്ടി ഒരു പുഴ തന്നെ തീർത്തു.
അവളുടെ മനസ്സിന്റെ വേദന അവളുടെ കണ്ണീർച്ചാൽ വഴി അവളുടെ വട്ടമുഖത്തിൽ എത്തി ചേരുന്നു.
അവളുടെ ചെഞ്ചുണ്ടു എന്ത് എല്ലാമോ ഉള്ളിൽ ഒതുക്കി വിങ്ങി നിന്നു കൊണ്ട്യിരുന്നു.
**********************
എനിക്ക് കിട്ടിയ ഗിഫ്റ്റ് ഞാൻ റോസ് നെ കാണിച്ചു എന്നാലും അപ്പോഴും അവളോട് എന്നെ ആലീസ്ന് ഇഷ്ടം ആണ് എന്ന് പറഞ്ഞില്ലാരുന്നു.അതുപോലെ എനിക്ക് തിരിച്ചു ഇഷ്ടം ആണ് എന്ന് അവളോട് ഞാൻ പറഞ്ഞില്ലാ എന്ത് കൊണ്ട് എന്നാൽ ഇതു എല്ലാം കൂടി ഒരു സർപ്രൈസ് ആയി അവളുടെ മുമ്പിൽ അവതരിപ്പിക്കാം എന്ന് ഞാൻ കരുതി.
പിന്നെ അങ്ങോട്ട് ഞങ്ങളുടെ പ്രണയനാളുകൾ ആയിരുന്നു.
അവളുടെ ഒത്തിരി ഒത്തിരി സ്വപനംയും അതുപോലെ അവളുടെ ഒത്തിരി ആഗ്രഹവും എല്ലാം ഞാൻ നിറവേറ്റി കൊടുത്തു കൊണ്ടേയിരുന്നു.
ഇന്നലെ അവളും ആയി ചാറ്റ് എല്ലാം കഴിഞ്ഞപ്പോൾ ഒത്തിരി ലേറ്റ് ആയി എന്നാലും അവൾ എന്നോട് നാളെ ഒരു സ്ഥലം വരെ പോകണം എന്ന് പറഞ്ഞ ആയിരുന്നു അതിനാൽ തന്നെ നേരെത്തെ എഴുന്നേൽക്കാൻ അലാറം വെച്ചിട്ടാണ് ഞാൻ കിടന്നത് തന്നെ .കാരണം നാളെ സൺഡേ ആണ് അതിനാൽ ഞാൻ എഴുന്നേൽക്കാൻ ഓട്ടോമാറ്റിക് ആയി ലേറ്റ് ആകും മെല്ലോ അതാ.