“….എങ്കിൽ പറയാൻ വന്ന യഥാർത്ഥ കാര്യം പറ…”
അവളെന്നോട് പറഞ്ഞു.ഞാൻ ഒരു ദീർഘ നിശ്വാസം എടുത്തു. സത്യം പറഞ്ഞാല് ഇപ്പോഴാണ് എനിക്ക് ആശ്വാസം കിട്ടിയത്.ഉള്ളിൽ നിന്ന് ഭാരം എന്തോ കുറഞ്ഞത് പോലെ തോന്നി.
തൊട്ടടുത്ത നിമിഷം ഞാൻ അവളുടെ മുഖം എൻ്റെ 2 കൈ കൊണ്ടും കോരി എടുത്ത് ആ കണ്ണുകളിലേക്ക് നോക്കി.എൻ്റെ കണ്ണുകളിലേക്ക് നോക്കാൻ പെണ്ണ് അശക്ത ആയിരുന്നു. ആ മാൻപേട കണ്ണുകൾ പിടയ്ക്കുന്നത് ഞാൻ പല തവണ കണ്ടു.അവളുടെ കണ്ണിൽ നിറഞ്ഞ് നിൽക്കുന്ന എന്നോടുള്ള പ്രണയം ഞാൻ കൺകുളിർക്കെ കണ്ടു
ആലീസ് എനിക്ക് എങ്ങനെ ഇത് നിന്നോട് പറയണം എന്ന് അറിയില്ല.
ഞാൻ അവളെ നോക്കിയപ്പോൾ എന്താണ് പറഞ്ഞ് വരുന്നത് എന്ന് അറിയാനുള്ള വ്യഗ്രതയിൽ എൻ്റെ മുഖത്തേക്ക് നോക്കിയിരുന്നത് ആണ്.ഞാൻ തുടർന്നു.
“…ഈ ജോൺ എന്ന എനിക്ക് , ആലീസ് എന്ന ബോസ്നെ ഒരുപാട് ഇഷ്ടമാണ്.ഇനി മരിച്ചാലും നിന്നെ മറക്കില്ല.നിന്നെ വെറുക്കില്ല. നിന്നെ മനസ്സ് നിറച്ച് പ്രണയിക്കും ഇനി വരുന്ന ഏഴ് ജന്മത്തും. I Love You ആലീസ് …”
ഞാൻ അവളോട് അത്രയും പറഞ്ഞതിന് ശേഷം ഇരുക്കണ്ണിലും നെറുകയിലും നറുചുംബനം നൽകി. കണ്ണിൽ ചുംബനം അർപ്പിച്ച ശേഷം എൻ്റെ ചുണ്ടിൽ ഉപ്പുരസം തോന്നിയത് കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി.അപ്പോഴാണ് കണ്ണ് നിറച്ചു എന്നെ തന്നെ നോക്കുന്ന എൻ്റെ പെണ്ണിൻ്റെ മുഖം ഞാൻ കണ്ടത്.
“…. ഡീ പെണ്ണേ എന്നാ പറ്റി. എന്തിനാ നീയിങ്ങനെ കരയുന്നത് ?…
ഞാനവളെ തട്ടി വിളിച്ചു.അപ്പൊ അവള് കരഞ്ഞു കൊണ്ട് എന്നെ ഇറുക്കി കെട്ടിപിടിച്ചു.
“….ഞാ…ഞാനെത്ര നാളായി… കേൾക്…കേൾക്കാൻ കൊതിച്ച കാര്യാ ൻ്റെ ജോൺ ഇപ്പൊ പറഞ്ഞേ…. ആ സന്തോഷം കൊണ്ടാ കരഞ്ഞത്…”
അവള് എങ്ങലടിച്ച് കരയുന്നതിന് ഇടയിലും പറഞ്ഞൊപ്പിച്ചു.അവൾക്ക് ആശ്വാസം ലഭിക്കാൻ വേണ്ടി ഞാൻ അവളുടെ ശിരസ്സിൽ തലോടി കൊണ്ടിരുന്നു.എൻ്റെ നെഞ്ചില് വീണ കണ്ണീരിൻ്റെ നനവിൽ നിന്ന് അവള് എത്രത്തോളം എന്നെ സ്നേഹിക്കുന്ന ഉണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞു.