താങ്ക്സ് എന്ന് കണ്ടപ്പോൾ തന്നെ അവൾക് വളരെ സന്തോഷം ആയി. തന്റെ ഗിഫ്റ്റ് ജോൺ സ്വീകരിച്ചതിന് ഉള്ള സന്തോഷം ആയിരുന്നു അത്.
*******************–********
ഇതേ സമയം റോസ് ജോലിയിൽ കുറച്ച് ഫ്രീ ആയപ്പോൾ അവളുടെ ഫോൺ എടുത്ത് ജോൺന്റെ ചെറുപ്പത്തിൽലെ ഫോട്ടോകൾ നോക്കി കൊണ്ട് ഇരിക്കുവാരുന്നു.
അതിൽ ഇപ്പോഴത്തെ ഒരു ഫോട്ടോ നോക്കി കൊണ്ട് അവൾ.
: എന്താടാ പൊട്ടാ ഇങ്ങനെ ഇങ്ങനെ എന്നെ നോക്കുന്നെ മര്യാദക് ഇരുന്നോണം കേട്ടോ ഡാ തെണ്ടി.
എന്നും പറഞ്ഞ് കൊണ്ട് അവൾ ഒറ്റക് ചിരിച്ചു കൊണ്ട് അവൾ ജോലിലേക്ക് കടന്നു.
********************
അവൻ തന്റെ കൈയിൽ ഒള്ള വാച്ച്യും നോക്കിയിരുന്നു.
എന്തോ അ ഗിഫ്റ്റ്നോട് വല്ലാത്ത സ്നേഹം തോന്നി തുടങ്ങി. ഇതിന്റെ വില കണ്ട് അല്ലാ.
തന്നെ ഏറ്റുവം ഇഷ്ടം ഉളളതു റോസ് കഴിഞ്ഞാൽ ആലീസ് ആണ്. അന്ന് അവള് പറഞ്ഞ കാര്യം മാത്രം ആയിരുന്നു എന്റെ മനസ്സിൽ തന്നെ.
ജോൺ ഞാൻ ഒരാളുടെ കൈയിൽ പിടിച്ചാൽ ഞാൻ ഒരിക്കലും അയാളെ ഞാൻ കൈയ് വിടത്തില്ല അത്രക്ക് ഇഷ്ടം ആണ് എനിക്ക് ജോൺനെ എന്ന് അവൾ പറഞ്ഞ വാക്കുകൾ മാത്രം ആയിരുന്നു അവന്റെ മനസ്സിൽ.
അവൻ വീണ്ടും ആലോചിക്കാൻ തുടങ്ങി ഇത്ര സുന്ദരിയും അതുപോലെ തന്നെ സ്നേഹത്തിൽ പോലും ഒരു സിംഹത്തിന്റെ ഗൗരവം ഉള്ള പെണ്ണിനെ കിട്ടിയാൽ ആര് ആയാലും യെസ് പറയും പിന്നെ എന്ത് കൊണ്ട് എനിക്ക് അവളോട് യെസ് പറഞ്ഞാൽ എന്ന് അവന്റെ മനസ്സ് അവനോട് തന്നെ ചോദിച്ചു കൊണ്ടേയിരുന്നു.