അത് ഇ പൊട്ടന് മനസ്സിൽകാൻ കഴിവ് വേണ്ട. നിനക്ക് അറിയുന്നത് അല്ലേ ഞാൻ ഒരു പൊട്ടൻ ആണ് എന്ന് എന്നിട്ട് നീ എന്താ പറയാതെ ഇരുന്നുന്നത്.എല്ലാം എന്നോട് പറയുന്നത് അല്ലേ എന്നിട്ടും……
:എന്നിലേക്ക് അവൾ ഓടിയടുത്ത് അന്നാദ്യമായ് എന്റെ കവിളിൽ ഒരു ചുടുമുത്തം നൽകി.
ഈ ലോകം ഇങ്ങനെ കറങ്ങി എന്റെ മുൻപിൽ വന്നുനിന്നപോലെയായിപ്പോയി. എന്നെ അവളുടെ മുഴുവൻ ശക്തിയുമെടുത്ത് മുറുക്കി കെട്ടിപിടിച്ചുകൊണ്ട് എന്റെ നെഞ്ചിൽ തലചായ്ച്ചവൾ പറഞ്ഞു ജോൺ…ജീവനുള്ളിടത്തോളം കാലം എനിക്കെന്റെ ജോൺന്റെ നെഞ്ചിൽ തലചായ്ച്ചുറങ്ങണം.
: ഡി നിനക്ക് ഇത് എല്ലാം നേരെത്തെ പറയാതില്ലാരുന്നോ. ഞാൻ കാരണം വേറെ ഒരു കൊച്ചിന്റെ ജീവിതം കൂടി പോയി.ജോൺന് എന്നും നിനക്ക് മാത്രമായിരിക്കും എന്നും പറഞ്ഞ് അവളെ മാറോടണച്ചു…
ഇനി ഏതു ആയാലും കൊഴപ്പം ഇല്ലാ ഞാൻ ആലീസ്നോട് എങ്ങനെ എങ്കിലും പറഞ്ഞു മനസ്സിൽ ആക്കാം.
ബാ നമ്മക്ക് മമ്മിയോടും പാപ്പയോടും പറയാം ഇതെല്ലാം കേട്ട് നിറഞ്ഞ പുഞ്ചിരിയോടെ നിൽക്കുകയാണ് എൻ്റെ പെണ്ണ്.ഞാൻ എൻ്റെ എൻ്റെ വലം കൈ അവളുടെ ഇടംക്കയ്യിൽ ചേർത്ത് പിടിച്ചു.
“…അപ്പോ നമുക്ക് പോകാം പെണ്ണേ…”
ഞാനൊരു ചിരിയോടെ അവളോട് ചോദിച്ചു. അതിന് നിലാവുദിച്ച പോലെ നിറഞ്ഞ സന്തോഷത്തോടെ റോസ് തലയാട്ടി.
************—-********************
നാളെ കല്യാണത്തിന് ഉടുക്കാൻ ഉള്ള സാരി നോക്കുവാരുന്നു ആലീസ്. തന്റെ പ്രതിബിംബം കണ്ണാടിയിൽ കൂടെ നോക്കി അവൾ നിന്നു.
നാളെ ഞാൻ ജോൺന്റെ മണവാട്ടി അകാൻ പോകുന്ന ത്രില്യിൽ ആയിരുന്നു അവൾ.
തനിക് ജോൺ സ്വന്തം ആകുന്നതും സ്വപ്‍നം കണ്ട് നിൽകുമ്പോൾ ആയിരുന്നു ഒരു ബൂട്ട്ന്റെ ശബ്ദം അവൾ കേൾക്കുന്നത് തന്നെ.