: നീ ഇവിടെ ഇരി.
അത് കേട്ടുകൊണ്ട് അവൾയിരുന്നു.
: നീ എന്താടി കുറച്ച് ദിവസം ആയി നീ ഒരു എനർജി ഇല്ലാതിരിക്കുന്ന.
: അത് ഒന്നും ഇല്ലടാ.
: നീ ഇപ്പോൾ എന്നോട് കള്ളം പറയാനും തുടങ്ങി അല്ലേ.
: അങ്ങനെ ഒന്നും ഇല്ലടാ.
: എന്നാൽ പറ നിനക്കു എന്താ പറ്റിയെ.ഞാൻ ആലീസ്യും ആയി ഇഷ്ടം ആയി എന്ന് അറിഞ്ഞപ്പോൾ തൊട്ടു ആണ് നിന്റെ ഇ മാറ്റം എന്ത് ആണ് എന്ന് പറ.അതോ എന്നെ നിനക്കു വേണ്ടാതെ ആയോ പറ.
:അത് ഞാൻ… എന്റെ ജോൺനെ ഒരിക്കലും വേണ്ടാതെ ആയിട്ടു ഇല്ലാ.എനിക്ക് ചെറുപ്പം മുതലേ നിൻ്റെ കുറുമ്പും കുസൃതിയും ഇഷ്ടമായിരുന്നു.
പിന്നെ എപ്പോഴോ അത് വേറെ രീതിയിൽ ആയി പോയി.ഇത് മറക്കാൻ ശ്രമിച്ചിട്ട് പറ്റാതായപ്പോ ആണ് ഞാൻ എല്ലാത്തിൽ നിന്നും മാറി നിന്നത് തന്നെ. അല്ലാതെ നിന്നെ ഒരിക്കലും വേണ്ടാതെ ആയിട്ടു ഇല്ലാ.
ഏന്തി ഏന്തി കരഞ്ഞുകൊണ്ട് നിഷ്കളങ്കമായ അവളുടെ മനസ്സിൽ കെട്ടികെടുന്ന സങ്കടങ്ങൾ എല്ലാം അവൾ ഒറ്റയടിക്ക് തുറന്നുവിട്ടു…
അവൾ പറഞ്ഞ കാര്യങ്ങൾ കേട്ട് ഞാൻ ഒരു വല്ലാത്ത അവസ്ഥയിൽ തന്നെ ആയി. ഒപ്പം ഉണ്ടാരുന്നുയിട്ടും ഇവളെ മനസ്സിൽ അകാൻ എന്നെ കൊണ്ട് ആയി ഇല്ലല്ലോ എന്ന് ആയിരുന്നു എന്റെ മനസ്സിൽ മുഴുവനും.
ഞാൻ അവളെ മാറോടണച്ചുകൊണ്ട് അവളുടെ മൂർദ്ധാവിൽ ഒരു ചുംബനം നൽകികൊണ്ട് പറഞ്ഞു,
: നിനക്ക് ഇത് നേരെത്തെ പറയാതില്ലാരുന്നോ. അങ്ങനെ ആണ് എങ്കിൽ ഇ കല്യാണം പോലും നടക്കത്തില്ലാരുന്നു.