ഇതിൽ എല്ലാം നോക്കി കൊണ്ട് റോസ് ഉണ്ടാരുന്നു അവിടെ.
ഉടനെ തന്നെ മനസമ്മതത്തിനുള്ള ചടങ്ങുകൾ ആരംഭിച്ചു.
തന്നെയും അവനെയും മാമോദിസ മുക്കിയ പള്ളിയിൽ വെച്ച് ജോൺ ആലീസിന്റെ കൈയും പിടിച്ചു നിൽക്കുന്നതും നോക്കി റോസ് അവിടെ നിന്നു.
പരസ്പരം സമ്മതം പറഞ്ഞ് കൊണ്ട് അവിടെ അ ചടങ്ങ് അവസാനിച്ചു. എല്ലാരും ആഹാരം കഴിക്കാൻ പതിയെ പിരഞ്ഞു പോയി കൊണ്ടേയിരുന്നു.
അവളുടെ മനസ്സിൽ ഒരുപാട് ചിന്തകൾ കടന്ന് വന്ന്.
അവൾ പോലും അറിയാതെ അവൾക് നിയന്ത്രിക്കാവുന്ന അപ്പുറം ആകുന്നതിനുമുമ്പ് അവളുടെ മിഴിനീർ കണങ്ങൾ അവിടം പൈയത്തു കൊണ്ടിരുന്നു.
അത് എല്ലാം മനഃപൂർവം ഒളിച്ചു കൊണ്ട് അവൾ മുഖത്തിൽ ഒരു നറുപുഞ്ചിരിയോടെ കൂടി ജോൺന് ഒപ്പം കൂടി.
*************
എല്ലാർക്കും വേണ്ടി ബോഫേ ആയിരുന്നു തയ്യാറാക്കിയത്. .
അതിനാൽ തന്നെ അതിൽ നിന്നു എല്ലാം കുറച്ച് കുറച്ച് എടുത്ത് ജോൺ റോസ്ന്റെ കൂടെയിരുന്നു ഒപ്പം ആലീസ്യും ഉണ്ടാരുന്നു.
എന്ത് എല്ലാം പറഞ്ഞ് കൊണ്ട് ഫുഡിൽ മാത്രം ജോൺ കോൺസെൻട്രേറ്റ് ചെയ്യിതു കൊണ്ട്യിരുന്നു.
അവൻ കൂടതൽ സമയവും റോസ്നോട് ആയിരുന്നു സംസാരിച്ചത് തന്നെ.
അതിൽ നിന്നും എല്ലാം ആലീസ്ന് ഒരു കാര്യം മനസ്സിൽ ആയി. ജോൺന് അവളോട് എന്തോ സ്നേഹ കൂടതൽ ഉണ്ട്. എന്നാൽ അവൻ അത് ഒന്നും അറിയത്തില്ലാ.
പിന്നെ കാര്യങ്ങൾ എല്ലാം പെട്ടന്ന് ആയിരുന്നു നടന്നത് തന്നെ. മിന്നുകെട്ട് നടക്കാൻയുള്ള ദിവസം അടുത്തു കൊണ്ടേയിരുന്നു.