അടുക്കളയിൽ പാത്രങ്ങളോട് കുശലം ചോദിക്കുന്ന മമ്മിയുടെ ശബ്ദം കേട്ടു കൊണ്ട് ആണ് ഞാൻ അടുക്കളയിലേക്ക് ചെന്നു.
ജനിച്ചിട്ട് ഇന്നേവരെ രാവിലെ 5:30 കണ്ടിട്ടില്ലാത്ത ഞാൻ ആദ്യമായി ആ സമയത്ത് എഴുന്നേറ്റ് വരുന്നത് കണ്ട മമ്മി , എന്നെ ചന്ദ്രനിൽ നിന്ന് ഭൂമിയിലേക്ക് വന്ന ഒരു അന്യഗ്രഹജീവിയെ നോക്കുന്നപോലെ എന്നെ അത്ഭുതത്തോടെ നോക്കി.
എന്നിട്ട് ഒരു കൗണ്ടറും മൂത്രം ഒഴിക്കാൻ വന്നതാണേൽ ഇത് അല്ല അപ്പുറത്താണ് ടോയ്ലറ്റ്. അതിനുള്ള മറുപടി
ഒരു വളിച്ച ചിരിയിലൂടെ ഒതുക്കി. മമ്മി ഞാൻ ഇപ്പോ പല്ല് തേച്ചിട്ട് വരാം, കഴിക്കാൻ വല്ലതും എടുത്തുവക്ക് പറഞ്ഞത് മാത്രം ഓർമ്മയുണ്ടായൊല്ലു…
കൊച്ച് വെളുപ്പാൻകാലത്ത് തന്നെ നിനക്ക് തിന്നാൻ ഉണ്ടാക്കി വച്ചേക്കലെ എന്നും പറഞ്ഞ് ഒരലർച്ചയായിരുന്നു. സ്വന്തം മോൻ ആയതുകൊണ്ട് മാത്രം തന്തക്കും തള്ളക്കും വിളിച്ചീല. പിന്നെ അവിടെ നില്കുന്നത് ശെരിയല്ല എന്ന് തോന്നിയപ്പോൾ പയ്യെ അവിടെ നിന്ന് വലിഞ്ഞു.ഒരുവിധത്തിൽ അമ്മ കൊണ്ടുവച്ചതെല്ലാം കുത്തിക്കേറ്റി പുറത്തേക്ക് ഇറങ്ങി.
ബൈക്കിയിൽ പോകുമ്പോൾയും എല്ലാം എന്റെ മനസ്സിൽ ആലീസ് മാത്രം ആയിരുന്നു അവളുടെ ചിരി കലിപ്പ് പിന്നെ അവളുടെ ആറ്റിറ്റ്യൂഡ് എല്ലാം ആലോചിച്ചു പോകുമ്പോൾ ആയിരുന്നു പെട്ടന്ന് മുന്നിൽ പോയ കാർ ചടയന് ബ്രേക്ക് ഇടുന്ന.
ഞാൻ പെട്ടന്ന് ബ്രേക്ക് ചവിട്ടിയതും എന്റെ കുഞ്ഞു ജോൺ ചെന്ന് പെട്രോൾ ടാങ്കിൽ ഇടിച്ചു.
എന്റെ മണികണ്ഠസ്വാമിയേയ്…പിന്നെ ഒന്നും ഓർമയുണ്ടായില്ല.
ആളുകൾ എല്ലാം എന്റെ അടുത്തേക് വന്ന് എന്ത് എല്ലാമോ ചോദിക്കുന്നുണ്ടാരുന്നു എന്നാൽ എന്റെ അവസ്ഥ ത്രിശങ്കു സ്വർഗ്ഗവും എല്ലാ സ്വർഗ്ഗവും എല്ലാതും ഒറ്റയടിക്ക് കണ്ടു. ഒരു വിധത്തിൽ ബൈക്കിയിൽ നിന്നിറങ്ങി പയ്യെ അടുത്ത് കണ്ട ഒരു കടയുടെ വരാന്തയിൽ ഇരുന്നു. പിന്നെ കുറച്ചു നേരത്തേയ്ക്ക് ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റുന്നുണ്ടായില്ല. എന്ത് എല്ലാമോ പറഞ്ഞ് എന്റെ അടുത്ത് വന്നവർ എല്ലാം പോയി.
കുറച്ച് നേരത്തെ വിശ്രമത്തിന് ശേഷം പിന്നേം യാത്ര തുടർന്നു.