ജാസിം പോയി റൂമിൻ്റെ കാര്യം ഒക്കെ നോക്കി..റെഡി ആക്കി ആണ് വന്നത്…ഒരു ദിവസം 800 രൂപ ആണ് മുറിക്ക്…അതിലും നല്ലത് ആണേൽ 1500 ആകും ത്രെ…
മുകളിൽ 7 നിലയിൽ ഉള്ള അറ്റത്തെ മുറി ആണ് ഞങ്ങൾക്ക് കിട്ടിയത്… 715ആം നമ്പർ മുറി…
ബാഗും ആയി അകത്തേക്ക് കയറി…വാതിൽ അടച്ച് പൂട്ടി…
നിനക്ക് വിശക്കുന്നില്ലെടാ…?
ഉണ്ട്…
നീ പോയി കഴിച്ചു വന്നോ…എനിക്ക് വേണ്ട..
അത് എന്താ..എന്തേലും കഴിച്ചോ താത്ത..
ഇല്ലെടാ..വേണ്ട…
അതുപറ്റില്ല..ഞാൻ വാങ്ങിച്ചു ഇങ്ങോട്ട് കൊണ്ട് വരാം…
ശരി..ചപ്പാത്തി എന്തേലും മതി..
ശരി…ഇപ്പൊ വരാം..വാതിൽ അടച്ച് പൂട്ടിക്കോളൂ.
ശെരി…
അവൻ പോയി കഴിഞ്ഞപ്പോൾ ഞാൻ വേഗം ഒന്ന് കുളിക്കാം എന്ന് കരുതി..ആകെ വിയർപ്പ് മണക്കുന്നു..രാത്രി കുളിച്ചു കിടന്നുറങ്ങുമ്പോൾ ഒരു സുഖം ആണ്…
അവൻ വന്നപ്പോഴേക്കും ഞാൻ കുളിച്ചു ഇറങ്ങി…ഒരു ടോപ്പും ലെഗിൻസ് ആണ് ഇട്ടത്…
അവൻ വന്നപാടെ കുളിക്കാൻ കയറി..ഇക്കയെ വിളിച്ചു കര്യങ്ങൾ ഒക്കെ പറഞ്ഞു…എന്തായാലും ഓണത്തിൻ്റെ ലീവ് ആയത് കൊണ്ട് അവൻ കൂടെ ഉള്ളത് ആണ് ആശ്വാസം…
അവൻ കുളിച്ച് ഒരു ട്രൗസർ ഇട്ടു വന്നു…ഞാൻ ആണേൽ ഭാഗ്യത്തിന് അതൊക്കെ ബാഗിൽ വെച്ചിരുന്നു…പിന്നെ ഷർട്ട് ആണ് വെച്ചത്..അത് പിന്നെ അവൻ നാളെ ഇടാൻ അതുമതി എന്ന് പറഞ്ഞു കഴിക്കാൻ ഇരുന്നു…
കഴിച്ചു കഴിഞ്ഞു അവൻ നിലത്ത് കിടന്നു..എന്നോട് പേഷ്യന്റ് കിടക്കുന്ന ബെഡ്ഡിൽ കിടക്കാൻ അവൻ പറഞ്ഞു..
ഞാൻ കുറെ അവനോട് അതിൽ കിടക്കാൻ പറഞ്ഞു..എനിക്ക് താഴെ കിടക്കാൻ കുഴപ്പമില്ല എന്ന് പറഞ്ഞു..അവൻ സമ്മതിക്കുന്നില്ല…പിന്നെ ഞാൻ അതിൽ കിടന്നുറങ്ങി….
രാവിലെ ഞാൻ നേരത്തെ കുളിച്ചു റെഡി ആയി..അവനെ വിളിച്ചു ഉണർത്തി റെഡി ആവാൻ പറഞ്ഞു…7 മണി ഒക്കെ ആയപ്പോൾ ഞങ്ങൾ ഐസിയു ൻ്റെ അവിടേക്ക് പോയി…
ഡോക്ടർ വന്നപ്പോ 10 മണി ആയി..ഞങ്ങൾക്ക് ആകെ ടെൻഷൻ ആയിരുന്നു…ഡോക്ടർ പുറത്തേക്ക് വന്നു… ആൻജിയോ പ്ലാസ്റ്റി ചെയ്യണം എന്ന് പറഞ്ഞു..ചെറിയ രീതിയിൽ ബ്ലഡ് ക്ലോട്ട് ആയിട്ട് ഉണ്ട്..പ്രശ്നമില്ല…അര മണിക്കൂർ പോലും വേണ്ട എന്നൊക്കെ പറഞ്ഞു…
ഇക്കയെ വിളിച്ചു പറഞ്ഞു…ചെയ്യാൻ വേണ്ടി പറഞ്ഞു..ഒരു 20 മിനിറ്റ് കൊണ്ട് ചെയ്ത കഴിഞ്ഞു…ഞങ്ങൾ വലിയ എന്തോ ഓപെറേഷൻ ആണ് എന്നാ വിചാരിച്ചത്..ഡോക്ടർ കാണിച്ചു തന്നു ചെയ്തത്..ഒരു ചെറിയ വയർ പോലത്തെ ഒരു സാധനവും കയ്യിൽ കൂടി കയറ്റി ഹർട്ടിലേക്ക് ഉള്ള അവിടെ എത്തിച്ചു കട്ട ആയി കിടക്കുന്ന അവിടെ അത് മാറ്റുക ആണ്…