അശോകൻ അങ്കിളും ഞാനും [രാജു നന്ദൻ]

Posted by

അശോകൻ അങ്കിളും ഞാനും Ashokan Uncleum Njaanum | Author : Raju Nandan


 

ബീ ടെക് പരീക്ഷ കഴിഞ്ഞപ്പോൾ ഞാൻ റിസൾട് വരുന്നതുവരെ ബാംഗ്ലൂരിൽ ഉള്ള കുഞ്ഞമ്മയുടെ വീട്ടിൽ പോയി നില്ക്കാൻ പോയി. അവിടെ ചെന്നപ്പോൾ ഒരു ചെറിയ ഫ്‌ളാറ്റിൽ ആണ് അവരുടെ താമസം, മൂന്നു മുറികൾ ഉള്ള വലിയ ഫ്ലാറ്റും രണ്ടു മുറികൾ ഉള്ള കൊച്ചു ഫ്ലാറ്റും ആയിട്ടാണ് ആ സമുച്ചയത്തിന്റെ പ്ലാൻ. ഒരു നിലയിൽ രണ്ടു ഫ്ലാറ്റ് മാത്രം ഒരുപാട് നിലകൾ ഉണ്ട് .

ഞാൻ താമസിക്കുന്ന ഫ്ലാറ്റിനു എതിരെ അശോകൻ എന്ന മലയാളി ആണ് താമസിക്കുന്നത് , പ്രായം ഒരു അമ്പത്തഞ്ചു കാണും , ഡൈ ഒന്നും അടിക്കാറില്ല കണ്ടാൽ ഒരു ബഹുമാനം തോന്നും, രാവിലെ അദ്ദേഹം മോണിങ് വാക്കിന് പോയി തിരികെ വരുമ്പോൾ ആണ് ഞങ്ങൾ കാണുക. ഞാൻ പഠിക്കുമ്പോൾ ഒരു അന്തർമുഖൻ ആയിരുന്നു, വലിയ വ്യായാമം ഒന്നുമില്ല ആകെ അൽപ്പം യോഗ ചെയ്യും. കുഞ്ഞമ്മ നഴ്‌സ് ആണ് അവർ ഡ്രസ് ഒക്കെ ചെയ്യുമ്പോൾ എനിക്ക് പ്രവേശനം ഇല്ല അപ്പോൾ ഞാൻ യോഗ ചെയ്യാൻ മാറ്റ് എടുത്തു പുറത്തെ ഹാളിൽ വിരിച്ചു അവിടെ പ്രാക്ടീസ് ചെയ്യും അപ്പോൾ ആയിരിക്കും അശോകൻ അങ്കിൾ മോണിങ് വാക്ക്കഴിഞ്ഞു കുറെ പത്രങ്ങൾ ഒക്കെ ആയി ലിഫ്റ്റിൽ വരുന്നത്.

അപ്പോൾ ഞാൻ എഴുനേൽക്കാൻ ശ്രമിക്കുമ്പോൾ കാരി ഓൺ എന്ന് വിരൽ കൊണ്ട് കാട്ടി അദ്ദേഹം തന്റെ ഫ്ലാറ്റിലേക്ക് പോകും. ഏതോ വലിയ ഐ ടി സ്ഥാപനത്തിലെ തലവൻ ആണ് അദ്ദേഹം ഒറ്റക്കാണ് താമസം ഒരുപാട് ഫുഡ് ഡെലിവറി അവിടേക്ക് വരാറുണ്ട് , ഭാര്യ മകന്റെ കൂടെ കാനഡയിൽ ആണെന്ന് കുഞ്ഞമ്മ പറഞ്ഞു. പരീക്ഷ റിസൾട് വന്നിട്ട് ഒരു ജോലിക്ക് അങ്കിളിനോട് ചോദിച്ചാൽ ചിലപ്പോൾ കിട്ടിയേക്കാം അതിനാൽ വളരെ റെസ്പെക്റ്റഡ് ആയി പെരുമാറണം എന്ന് പറഞ്ഞു. ഒരു ദിവസം എന്റെ ഫ്ലാറ്റിൽ ഒരു ഡെലിവറി ബോയ് വന്നു മുട്ടി , F1 ലെ സാറിന് ഡെലിവറി ,

Leave a Reply

Your email address will not be published. Required fields are marked *